എന്തുകൊണ്ട് ദില്ലിയിലെ 1600 വര്‍ഷം പഴക്കമുള്ള ഇരുമ്പു തൂണ് ദ്രവിക്കുന്നില്ല

ഏഴ് മീറ്റര്‍ ഉയരമുള്ള തുരുമ്പെടുക്കാത്ത ഇരുമ്പുതൂണ്‍ എഡി 400ല്‍ ചന്ദ്രഗുപ്ത വിക്രമാദിത്യന്‍ രണ്ടാമന്റെ കാലത്താണത്രേ പണിതീര്‍ത്തത്. അക്കാലത്ത് തീര്‍ത്ത ഈ തൂണ്‍ ഇന്നും ലോകത്തിന് അത്ഭുതമാണ്. ദില്ലിയിലെ തീവ്രമായ കാലാവസ്ഥയ്ക്ക് ഇന്നേവരെ ഈ തൂണില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ലോഹമിര്‍മ്മിതിയില്‍ അന്നും ഇവിടുത്തുകാര്‍ക്ക് നല്ല വൈദദ്ധ്യം ഉണ്ടായിരുന്നു എന്ന തെളിവിനായി ഇന്നും ഈ സ്തംഭം അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു.
പല രഹസ്യങ്ങളും നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ അതിന്റ ചുരുള്‍ നിവര്‍ത്തും. ചില രഹസ്യങ്ങള്‍ എന്നും അജ്ഞാതമായിരിക്കും. അത്തരത്തിലുള്ള നിരവധി ലോഹ സങ്കരരഹസ്യം ഇന്ത്യയിലുണ്ട്. അവയില്‍ ഒരു രഹസ്യത്തെ കുറിച്ചറിയാന്‍ തലസ്ഥാന നഗരിയിലേക്ക് പോകേണ്ടി വരും. ഡല്‍ഹിയിലെ മെഹറോളിയില്‍ കുത്തബ് മീനാര്‍ കണ്ടവര്‍ പലരുമുണ്ടാകും. ഇതിനു സമീപമുള്ള ഇരുമ്പ് തൂണ്‍ കണ്ട് വിസ്മയം കൂറിയവര്‍ അധികമൊന്നുമുണ്ടാവില്ലെന്ന് പറയാം. ഭൂനിരപ്പില്‍ നിന്ന് 23.8 അടി മാത്രം ഉയരമുള്ള ഈ ലോഹത്തൂണിന് ഏകദേശം ആറ് ടണ്‍ ഭാരമുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. വിവിധ കാലങ്ങളിലെ വ്യത്യസ്ത ഭാഷാലിഖിതങ്ങള്‍ രേഖപ്പെടുത്തിയ ഈ സ്തംഭത്തില്‍ ഏറ്റവും പഴക്കമുള്ളത് ക്രിസ്ത്വബ്ദം 34 ശതകത്തിലേതെന്ന് കരുതുന്ന ചന്ദ്രരാജാവിന്റെ യുദ്ധവിജയ പ്രകീര്‍ത്തനങ്ങളാണ്. സ്തംഭത്തിന്റെ സ്ഥാപനകാലഗണനയെക്കുറിച്ചും ചന്ദ്ര രാജാവ് ആരാണെന്നതിനെക്കുറിച്ചും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
ക്രിസ്ത്വബ്ദം 3,4 നൂറ്റാണ്ടില്‍ ഗുപ്ത സാമ്രാജ്യം ഭരിച്ചിരുന്ന വിക്രമാദിത്യന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചന്ദ്രഗുപ്ത രാജാവാണെന്നും അതല്ലെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. ഈ തൂണിന്റെ നിര്‍മാണ രഹസ്യമാണ് ഒരു പ്രശ്‌നം. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം സ്തംഭങ്ങള്‍ തുരുമ്പേല്‍ക്കാത്തതായി ഉണ്ട്. ഇന്നു വരെ ഈ തൂണ്‍ ഏതു ലോഹസങ്കരം കൊണ്ടാണ് നിര്‍മിച്ചതെന്ന് ആര്‍ക്കുമറിയില്ല. വര്‍ഷങ്ങളായി മഴയും വെയിലുമേറ്റിട്ടും തൂണില്‍ ഒരു തരി തുരുമ്പ് വന്നിട്ടില്ല. ശുദ്ധമായ പച്ചിരുമ്പ് കൊണ്ടാണ് ഈ സ്തംഭം നിര്‍മിച്ചതെന്ന് ഡോ. പേര്‍സി, ഡോ. മുരാരെ തോംസണ്‍ തുടങ്ങിയ ഗവേഷകര്‍ പറയുന്നു. മാത്രമല്ല ഇരുമ്പിന്റെ നേര്‍ത്ത കഷണങ്ങള്‍ വിദഗ്ദ്ധമായി ചേര്‍ത്ത് പിടിപ്പിച്ചാണ് ഈ തൂണ്‍ നിര്‍മിച്ചതെന്നും വാദമുണ്ട്. അങ്ങനെയെങ്കില്‍ ഏതുവിധത്തിലായിരിക്കും ആ ഇരുമ്പ് ഖനം ചെയ്തിട്ടുണ്ടാകുക, ഇത്രനാളും അവ തുരുമ്പിക്കാതിരിക്കുന്നതിന് പിന്നില്‍ എത്ര മുന്‍കരുതലാണ് അവരെടുത്തിട്ടുണ്ടാകുക ഇന്നും അജ്ഞാതമാണ് ആ രഹസ്യം.
https://www.facebook.com/Malayalivartha