Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

തകരാതെ, തളരാതെ ഇന്നും മുരുട് ജഞ്ചിറ…

17 JANUARY 2017 02:12 PM IST
മലയാളി വാര്‍ത്ത

മുരുട് ജഞ്ചിറ .
യാത്രാവിവരണം- പ്രിയ നായർ

അപ്രതീക്ഷിതമായ ഒരു തീരുമാനമായിരുന്നു ,8 വർഷങ്ങൾക്കു ശേഷം വീണ്ടും ചരിത്രത്തിന്റെ അറിവു മുഴുമിപ്പിക്കാനായി ഒരു യാത്ര.
മുരുട് ജഞ്ചിറ,ഇന്ത്യയില്‍ ഏറ്റവും ശക്തവും അപൂര്‍വവുമായ കടല്‍ക്കോട്ടയാണിത്.ചരിത്രത്തിൽ ഇടം നേടിയ പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിതമായ കോട്ട.

കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും മറ്റു ശത്രു രാജ്യങ്ങളിൽ നിന്നും ഇവിടുത്തെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനായി അഹമ്മദ്‌നഗര്‍ ഭരിക്കുന്ന നൈസാം ഷായുടെ ഉത്തരവു പ്രകാരം റായ്പൂരിലെ രാജാറാം പാട്ടീൽ എന്ന മത്സ്യത്തൊഴിലാളി മരത്തിൽ പണിതീർത്ത കോട്ടയാണിത്. എന്നാല്‍ പില്‍ക്കാലത്ത് രാജാറാം പാട്ടീല്‍ (Ram Patil) നൈസാമുമായി ഇടഞ്ഞു.കച്ചവടക്കാരുടെ രൂപത്തില്‍ മൂന്ന് കപ്പലുകളില്‍ കടല്‍ക്കോട്ടയില്‍ വേഷംമാറിയെത്തിയ നൈസാമിന്റെ 'സിദ്ധി' പടനായകന്‍ പിരാംഖാനും സംഘവും രാംപാട്ടീലിനെയും സംഘത്തെയും കീഴടക്കി

പിരാംഖാനുശേഷം വന്ന ബുര്‍ഗാന്‍ഖാൻ മരത്തിൽ പണിത കോട്ട പൊളിച്ചുമാറ്റി ഇന്നുകാണുന്ന കോട്ടപണിതു. ഇത് 1567 - 1571 കാലത്തായിരുന്നു . പിന്നീട് മുരുട് ജഞ്ചിറയുടെ ചരിത്രത്തിന്റെ അഭേദ്യഭാഗമായി മാറി 'സിദ്ധി'കൾ.

ശിവാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ കോട്ട. ശിവാജി 6 തവണ ഈ കോട്ട പിടിച്ചടക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. പിന്നീട്‌ ഇദ്ദേഹത്തിന്റെ പുത്രനായ സംഭാജി ഈ കോട്ടയുടെ വടക്കുകിഴക്ക്‌ ഭാഗത്തായി പദ്മദുർഗ്ഗ എന്നൊരു കോട്ട പണിയുകയും അതിൽ നിന്ന് ജഞ്ചിറ പിടിച്ചടക്കാൻ ശ്രമിക്കുകയും ഉണ്ടായി. അവസാനം ജഞ്ചിറയുടെ മാതൃകയിൽ ഇവർ സിന്ധുദുർഗ്ഗിൽ ഒരു കോട്ട നിർമ്മിച്ചു.

മഹാരാഷ്ട്രയിലെ റായ്ഗഡ്‌ ജില്ലയിലെ മുരുട്‌ എന്ന സ്ഥലത്താണ്‌ മുരുട് ജഞ്ചിറ. മുംബൈയില്‍നിന്ന് 103 കി.മീ. തെക്കാണിത്. മുരുട്‌ ഫോർട്ടിൽ നിന്ന് വലിയ തുറന്ന വഞ്ചിയിലാണ്‌ യാത്ര . സഞ്ചാരികള്‍ക്ക് കോട്ടയില്‍ അനുവദിച്ച സമയം 40 മിനുട്ടാണ്. ഗൈഡിന്റെ കൂടെ നടന്നാല്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കാം.

22 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയ്ക്കു 90 അടി നീളം ഉണ്ട്‌. മുകളിലേക്ക്‌ മൂന്നു നിലകൾ ആയി തിരിച്ചിട്ടുണ്ട്‌. ഏറ്റവും മുകളിൽ പല തരത്തിലുള്ള ക്യാനൺസ്‌, ഇവയ്ക്ക്‌ പല മുഖങ്ങളും നൽകിയിരിക്കുന്നു. ഇതിന്റെ പ്രത്യേകത എന്തെന്നാൽ ഇത്‌ എത്ര ചുട്ടു പൊള്ളുന്ന വെയിലിലായാലും ഈ ക്യാനൺസിന്റെ ലോഹം തണുത്തിരിക്കും.
രണ്ടാമത്തെ നിലയിൽ ചുറ്റുവട്ടം നിരീക്ഷിക്കുന്നതിനും,
ഏറ്റവും താഴത്തെ നിലയിൽ ഒരു എമജെൻസി എക്സിറ്റും ആണ്‌. കോട്ടയുടെ മുൻ വാതിലിൽ കൂടെ ശത്രുക്കൾടെ ആക്രമണം ഉണ്ടായാൽ ഈ എക്സിറ്റിൽ കൂടി ബോട്ടിൽ ആളുകളെ രക്ഷപ്പെടുത്തുമായിരുന്നു.


ലെഡും മണലും ശർക്കരയും ചേർന്ന മിശ്രണവും കല്ലും ഉപയോഗിച്ചാണ്‌ കോട്ടയുടെ നിർമ്മാണം. ഇത്രയും കാലപ്പഴക്കം ഉണ്ടായിട്ടും കോട്ടയുടെ കെട്ടുറപ്പിനു കാരണവും ഇതു തന്നെ. പുറത്തു നിന്ന് നോക്കുന്ന ഒരാൾക്ക്‌ കോട്ടയുടെ പ്രവേശനകവാടം മനസിലാകില്ലെന്നതു മറ്റൊരു പ്രത്യേകത.
ഇതിൽ താമസിച്ചിരുന്ന ആൾക്കാർക്ക്‌ ഒന്നിനു വേണ്ടിയും പുറത്തു പോകേണ്ടിയിരുന്നില്ല. മാർക്കറ്റും മസ്ജിദും ഉൾപ്പടെ കോട്ടയിൽ ഉണ്ടായിരുന്നു.
60 അടി താഴ്ചയിൽ ഒരു ടണൽ ഉണ്ട്‌. ഇതിന്റെ അടുത്ത വശം എത്തുന്നത്‌ രാജ്‌പുരിയിലാണ്‌. അത്യാവശ്യ ഘട്ടങ്ങളിൽ രക്ഷപ്പെടാനായിട്ടാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നതത്രെ.

കോട്ടക്കുള്ളിൽ ശുദ്ധജലം തരുന്ന രണ്ടു കുളങ്ങൾ പ്രകൃതിയുടെ അത്ഭുതമാണ്.
കടലാൽ ചുറ്റപ്പെട്ട ഈ കോട്ടയുടെ നടുവിലെ കുളത്തിലെ വെള്ളത്തിനു ഉപ്പിന്റെ രുചി തീരെയുമില്ല .

കഥകൾ അവസാനിക്കുന്നില്ല. ഈ യാത്രയുടെ അനുഭവങ്ങളെക്കാൾ സ്ഥലത്തിന്റെ ചരിത്രമാണ്‌ ഞാൻ പറഞ്ഞത്‌. പ്രകൃതിക്കും കാലത്തിനും കീഴ്‌പ്പെടുത്താനാകാത്ത മനുഷ്യന്റെ നിശ്ചയദാർഢ്യം പോലെ മുരുട് ജഞ്ചിറ കടലില്‍ ഇന്നും ഉയര്‍ന്നുനില്‍ക്കുന്നു, തലയെടുപ്പോടെ ... വീഡിയോ കാണൂ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (1 hour ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (1 hour ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (1 hour ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (1 hour ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (2 hours ago)

ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി: ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി ഭര്‍ത്താവ്  (2 hours ago)

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു  (3 hours ago)

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബീച്ചില്‍ തനിച്ചാക്കി പോയ ദമ്പതികള്‍ക്കെതിരെ കേസ്  (3 hours ago)

സ്വര്‍ണ വില താഴേക്ക്  (4 hours ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (4 hours ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (4 hours ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (5 hours ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends