Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


ശബരിമല ദർശനം ഉൾപ്പെടെ നാലുദിവസത്തെ സന്ദർശനത്തിന്‌ രാഷ്‌ട്രപതി ദ്ര‍ൗപദി, മുർമു ചൊവ്വാഴ്‌ച കേരളത്തിലെത്തും...ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം... പകൽ 11.55മുതൽ 12.25വരെ ശബരിമലയിലുണ്ടാകും..


നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.. അജ്മൽ അമീറിൽ നിന്ന് ദുരനുഭവം നേരിട്ടതായി കമന്റിൽ അറിയിക്കുന്നത്..


ശബരിമലയെ വലിയ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു..ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ വാവർക്കും പ്രധാന സ്ഥാനമുണ്ട്..സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി..


ഐഎൻഎസ് വിക്രാന്തിൽ വെച്ച് നാവികസേനയെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി..ദീപാവലി ആഘോഷം അവർക്കൊപ്പം.. ഈ യുദ്ധക്കപ്പൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ നൽകി..

കൻഹേരി ഗുഹകൾ - ബൌദ്ധകലയുടെ നിലീനസൌന്ദര്യം

18 JANUARY 2017 12:46 PM IST
മലയാളി വാര്‍ത്ത

കൻഹേരി ഗുഹകൾ - ബൌദ്ധകലയുടെ  നിലീനസൌന്ദര്യം

യാത്രാവിവരണം -സേതുമേനോൻ 

മനുഷ്യ മഹാസാഗരമെന്നറിയപ്പെടുന്ന , എപ്പോഴും ബഹളമുഖരിതമായ മുംബൈ നഗരത്തില്‍ പച്ചപ്പട്ട് വിരിച്ചെന്നപോലെ പ്രകൃതി...കോണ്‍ക്രീറ്റ് കാടായ മുബൈയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു ഒറിജിനൽ കാട് ..അതാണ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് .മുനിസിപ്പൽ അതിർത്തിയിൽ നാഷണൽ പേർക്കുള്ള ലോകത്തിലെ ഏക മെട്രോയാണ് മുംബൈ.

110 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ വനത്തില്‍ ആയിരത്തിലേറെ തരം ചെടികളും, നാല്പതിലേറെ തരം മൃഗങ്ങളും, ദേശാടനക്കിളികളുള്‍പ്പടെ 260 തരം പക്ഷികളും, നാല്പതോളം ഉരഗങ്ങളും, മറ്റ് ജീവജാലങ്ങളും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ മുനമ്പിലാണ് കൻഹേരി ഗുഹകൾ . മുംബൈ ബോറിവിലി റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോമീറ്റർ ദൂരമേ ഇവിടെക്കുള്ളു. കൃഷ്ണഗിരിയാണ് പിന്നീട് കൻഹേരിയായി ലോപിച്ചതത്രെ .ആന്ധ്രാ രാജവംശത്തിലെ ഗൗതമി പുത്രാ ശതാകർണിയുടെ കാലത്താണ് കൻഹേരി ഗുഹയുടെ നിർമിതി.

ക്രിസ്തുവിനു മുൻപ് ഹീനയാന ബുദ്ധമതക്കാരും പിന്നീട് മഹായാന പ്രസ്ഥാനക്കാരും കണേരിയില്‍ വസിചിരുന്നതായി കരുതപ്പെടുന്നു. വലിയ ശിലകൾ കൊത്തി രൂപം നൽകിയ 209 ഗുഹകൾ ഇവിടെയുണ്ട്. ഇതിൽ 3 -)മത്തെ ഗുഹയാണ് ഏറ്റവും വലിയതും പ്രാധാന്യമുള്ളതും . ഈ മഹാചൈത്യം ശതകര്‍ണിയുടെ കാലത്താണ് നിർമ്മിതമായത് . മഹാചൈത്യത്തിന്റെ നിര്‍മാണത്തിനായി ധനസഹായം ചെയ്ത രണ്ടു വ്യാപാരികളുടെയും അവരുടെ പത്നിമാരുടേയും ശില്പങ്ങള്‍ പുറത്തെ ഭിത്തിയില്‍ അലങ്കരിച്ചിട്ടുണ്ട്

ഗുഹാവിഹാരങ്ങളുടെ വെളിയിലായി ചതുരാകൃതിയിലും ദീര്‍ഘചതുരത്തിലുമായി കിണറുകള്‍ നിര്‍മ്മിച്ചത്‌ കാണാം.ഗുഹാസമുച്ചയങ്ങളിലെ മുറികള്‍ മിക്കവയും ശൂന്യമായിരുന്നു. ഒഴിഞ്ഞ മുറികളില്‍ നീരവസൌന്ദര്യം നിഴലിട്ടു നിന്നു.

അതിഭാവുകത്വം ഒട്ടുമില്ലാതെ ലളിതമായ ശൈലിയിലാണ് കണേരിയിലെ ശില്പങ്ങള്‍ കാണപ്പെട്ടത്. ബുദ്ധ വിഗ്രഹങ്ങളുടെ നിലയും ലളിതമാണ്. അങ്കണവും വരാന്തയും കനത്ത തൂണുകളും ദ്വാരപാലകരും ഗുഹയെ താങ്ങി നിറുത്തുന്നതായി തോന്നും. കണേരിയിലെ ദര്‍ബാര്‍ ഗുഹ വിഹാരമായല്ല, എല്ലാര്ക്കും ഒത്തുചേരാനുള്ള ഒരു ധര്‍മാശാലയായാണ് തോന്നുക. കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും ചുവരിലെ അറകളും വാസ്തു വിദ്യയുടെ മികവായി പരിലസിക്കുന്നു. ധര്‍മോപദേശം ചെയ്യുന്ന ശ്രീബുദ്ധനും ശിഷ്യന്മാരും കണേരിയിലെ ഗുഹാഭിത്തികളെ ശാന്തമായി അലങ്കരിക്കുന്നു. കണേരിയിലെ മുഖപ്പിലെ അഴികള്‍ അമരാവതി ശൈലിയില്‍ ആണത്രേ നിര്‍മിച്ചിട്ടുള്ളത്.

സ്തൂപങ്ങളുടെ ലളിതമായ ഘടനയും രൂപമാതൃകയും അലങ്കാരപ്പണികള്‍ കുറഞ്ഞ കൈവരികളും ഉത്ഖനനം ചെയ്തെടുത്ത ചൈത്യശാലകളുടെ അനലംകൃത രൂപകല്പനയും ബുദ്ധമതത്തിന്റെ ആഡംബരരാഹിത്യത്തെ കാണിക്കുന്നു. ഏകാന്ത സ്ഥലികളും വൃക്ഷത്തണലുകളും നിറഞ്ഞ ഭൂഭാഗങ്ങളും അവിടെ നിഴലും നിലാവും മന്ദഹസിക്കുന്ന ഇടങ്ങളും യോഗാവസ്ഥയില്‍ സഹജമായ നിര്‍വാണ -ശാന്തിയില്‍ ധ്യാനലീനരായി കാണപെട്ട ബോധിസത്വന്മാരും ഈ ശില്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അപാരമായ അലിവില്‍ സാന്ത്വനത്തില്‍ ശ്രീബുദ്ധന്റെ നിലയും നമ്മെ ഗുഹാചൈത്യ സൌന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു.

അതിപുരാതനമായ ഒരു ധര്‍മകായത്തെ വിളംബരം ചെയ്യുന്ന കനെരിഗുഹകള്‍ സംസ്കാര പഠിതാക്കളെയും ചരിത്രാന്വേഷകരെയും പുരാവസ്തു ശാസ്ത്രജ്ഞരെയും കലാവിദ്യാര്‍ഥികളെയും ഒരുപോലെ ആകര്‍ഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്സില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഒരു വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും  (1 hour ago)

നടന്‍ ഗോവര്‍ദ്ധന്‍ അസ്രാണി അന്തരിച്ചു  (1 hour ago)

അന്ധനായി അഭിനയിച്ച് ഭിക്ഷാടനം: കയ്യോടെ പൊക്കി നാട്ടുകാര്‍  (1 hour ago)

ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് ചോദിച്ച് ആരാധകനോട് നടി അന്ന രാജന്റെ മറുപടി  (1 hour ago)

യുഎഇയില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് പാറകള്‍ ഇടിഞ്ഞു വീണു  (2 hours ago)

ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി: ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി ഭര്‍ത്താവ്  (2 hours ago)

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു  (3 hours ago)

ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബീച്ചില്‍ തനിച്ചാക്കി പോയ ദമ്പതികള്‍ക്കെതിരെ കേസ്  (3 hours ago)

സ്വര്‍ണ വില താഴേക്ക്  (4 hours ago)

മൊസാംബിക്കിലെ ബോട്ട് അപകടത്തില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു ചൊവ്വാഴ്‌ചയെത്തും  (4 hours ago)

നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ.  (4 hours ago)

നാവികസേനയ്ക്ക് പ്രശംസയുമായി പ്രധാനമന്ത്രി  (4 hours ago)

ഓറഞ്ച്-മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends