മലമുകളിലെ തമിഴ്ഗ്രാമം

സഞ്ചാരികള്‍ അധികം എത്താറില്ലാത്ത കൃഷിയും ഗ്രാമജീവിതവുമായി ശാന്തജീവിതം നയിക്കുന്ന ഒരു തമിഴ്‌നാടന്‍ മലമുകളിലേക്ക് യാത്ര പോകാം. നാമക്കല്‍ എന്നാണ് ഗ്രമത്തിന്റെ പേര്. ഈ കുഞ്ഞു ഗ്രാമത്തിലാണ് കൊല്ലിമല സ്ഥിതിചെയ്യുന്നത്. 70 ഹെയര്‍ പിന്‍ താണ്ടിവേണം കൊല്ലിമലയിലെത്താന്‍. കാറിനോ ബസിനോ ബൈക്കിലോ ആണെങ്കില്‍ കോയമ്പത്തൂര്‍ വഴി 347 കിലോമീറ്റര്‍കാണും. എഴുപതിവളവുകള്‍ ഉളളതുകാരണം ഈ മലയെ മരണത്തിന്റെ മലയെന്നും ചിലര്‍ വിളിക്കാറുണ്ട്. അതിനാല്‍ പകലുളള യാത്രയാണ് സുഖം.
കൊല്ലിമലയിലെത്തിക്കഴിഞ്ഞാല്‍ സഞ്ചാരത്തിന് തൊഴിലാളികളെയും കൊണ്ട് കൃഷിയിടങ്ങളിലേക്ക് പോകുന്ന ധാരാളം ജീപ്പുകള്‍ ഉണ്ട്. കാപ്പി, കുരുമുളക്, മരച്ചീനി, പൈനാപ്പിള്‍, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. ചോലൈക്കാടും സെമ്മേടുമാണ് ഇവിടുത്തെ പ്രധാനകേന്ദ്രങ്ങള്‍. കടകളൊക്കെ ഇവിടെയാണുള്ളത്. കൊല്ലിമലയില്‍ത്തന്നെ നട്ടുവളര്‍ത്തിയ പഴങ്ങളും പച്ചക്കറികളും വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മാര്‍ക്കറ്റുണ്ട് ചോലെക്കാട്. വാഴപ്പഴവും പൈനാപ്പിളുമെല്ലാം ഇവിടെ കിട്ടും.
പാര്‍ക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, ബോട്ടിങ്, വ്യൂപോയന്റുകള്‍അവയെല്ലാംതന്നെ ഈ മലമുകള്‍ ഗ്രാമത്തിന്റെ പലഭാഗങ്ങളിലായി കിടക്കുന്നു. സഞ്ചാരികളില്‍മിക്കവരും എഴുപതു ഹെയര്‍പിന്‍വളവുകളിലൂടെയുള്ള സഞ്ചാരത്തിന്റെ സാഹസികത അനുഭവിക്കാനായാണ് വരുന്നത്. അതിനായി ബൈക്കില്‍ വരുന്നവരെയും കാണാം. പിന്നെ ആകാശഗംഗ വെള്ളച്ചാട്ടം കാണാനും. വെള്ളച്ചാട്ടത്തിലേക്ക് പോകുംവഴിയാണ് അരപാളീശ്വരക്ഷേത്രം. വഴിയുടെ ആയിരംപടവുകള്‍ താണ്ടിവേണം ആകാശഗംഗയിലെത്താന്‍. വഴിയിലും ചില വ്യൂപോയന്റുകളുണ്ട്. കൊല്ലിമലയില്‍ ഇരുന്ന് രാത്രി ആസ്വദിക്കുന്നതും ഒരനുഭവമായിരിക്കും.
https://www.facebook.com/Malayalivartha