ലോകത്തിലെ ഏറ്റവും മനോഹരമായ ഇന്ത്യന്‍ ബീച്ച്

ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ച് ഏതാണെന്നു ചോദിച്ചാൽ ഇനി ഒരു ഉത്തരമേയുള്ളൂ. രാധാനഗർ ബീച്ച് .. ഏഷ്യയിലെ ഏറ്റവും മികച്ച ബീച്ചും ലോകത്തിലെ മികച്ച ബീച്ചുകളില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്നതുമായ ഈ ബീച്ച് ആന്‍ഡമാനിലാണ്. ആന്‍ഡമാനിലെ രാധനഗര്‍ ബീച്ചിന് തന്നെയാണ് ലോക സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തമായ ഏഷ്യന്‍ ബീച്ച് എന്ന ബഹുമതിയും.
ട്രിപ്പ് അഡൈ്വസര്‍ 2017 ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡില്‍ ലോകത്തിലെ മികച്ച പത്ത് ബീച്ചുകളുടെ പട്ടികയില്‍ ഇടം പിടിച്ച ഏക ഏഷ്യന്‍ ബീച്ചാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ ഹാവ്‌ലോക്ക് ഐലന്റിലെ രാധാനഗര്‍ ബീച്ച്.
മണലിന്റെ വെണ്മയും ജലത്തിന്റെ സുതാര്യതയുമാണ് രാധ ബീച്ചിന്റെ പ്രത്യേകത. പാറക്കെട്ടുകളും ജലത്തിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നുണ്ട്.
രാധാ നഗര്‍ സ്‌കൂബ ഡൈവിംഗ് പോലെയുള്ള സാഹസിക കളികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ടകേന്ദ്രമാണ്.
ലോകത്തിലെ മികച്ച 25 ബീച്ചുകളും ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, കരീബിയന്‍, യൂറോപ്പ്, തെക്കേ അമേരിക്ക, ദക്ഷിണ പസഫിക്, യുകെ, യുഎസ് എന്നിവിടങ്ങളിലെ മികച്ച പ്രദേശീയ ബീച്ചുകളും ഉള്‍പ്പെടെ 343 ബീച്ചുകളെയാണ് ട്രീപ്പ് അഡൈ്വസര്‍ ആദരിച്ചത്. ലോകസഞ്ചാരികളുടെ അവലോകനത്തിന്റെയും റേറ്റിങിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ നിര്‍ണ്ണയിച്ചത്.
https://www.facebook.com/Malayalivartha