മലമുകളില്‍ നിന്ന് കാണാം സൂര്യോദയം

സൂര്യോദയം എത്രകണ്ടാലും മതിവരില്ല. സൂര്യോദയവും അസ്തമയവും കാണാന്‍ നമ്മള്‍ സാധാരണയായി പോകുന്നത് ബീച്ചുകളിലാണ്. എന്നാല്‍ സൂര്യോദയം ഭംഗിയായി കാണാന്‍ സാധിക്കുന്നത് മലമുകളില്‍ നിന്നാണ്. തമിഴ്‌നാട്ടിലെ ബോദിനായ്ക്കര്‍ എന്ന താലൂക്കില്‍ അതിനു പറ്റിയ ഒരു മലയുണ്ട്. കൊളുക്കുമല എന്നാണ് അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഉയരമേറിയ തോയിലത്തോട്ടങ്ങളില്‍ ഒന്നാണ് ഇത്. മീശപുലിമല, ദേവികുളം, ചിന്നാര്‍, മൂന്നാര്‍, ഇടുക്കി, തേക്കടി, തേനി, കമ്പം തുടങ്ങിയ വിനോദസഞ്ചാരമേഖലകളോട് ചേര്‍ന്നിട്ടാണ് കൊളുക്കമല സ്ഥിതി ചെയ്യുന്നത്.
മഞ്ഞ്‌കൊണ്ട് മൂടിയ മലനിരകളാണ് ഇവിടെയുളളത്. വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഔഷധ ചെടികളും മലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും എല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നു. ഈ മലമുകളിലെത്താന്‍ കുറച്ചൊന്നു കഷ്ടപെടേണ്ടിവരും. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ വെളുപ്പിന് മൂന്ന് മണിക്കെങ്കിലും സൂര്യനെല്ലിയിലെത്തണം അവിടെ നിന്ന് ജീപ്പുകളിലാണ് കൊളുക്കുമലയിലെത്തേണ്ടത്. കൊളുക്കുമല തേയില എസ്റ്റേറ്റ് വരെ ജീപ്പുകള്‍ പോകും. അവിടെ നിന്ന് പത്തിരുപത് മിനിട്ട് നടന്ന് മുന്നോട്ട് പോയാല്‍ സൂര്യോദയം കാണാനുള്ള നല്ല സ്ഥലങ്ങളുണ്ട്.
https://www.facebook.com/Malayalivartha