യാത്രപോകാം മജൂളി ദ്വീപിലേക്ക്

അധികമാരം കേട്ടിട്ടുണ്ടാവില്ല ഇങ്ങനൊരു സ്ഥലത്തെപ്പറ്റി. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നദിദ്വീപായ മജൂളി ആസാമിലാണ് സ്ഥിതിചെയ്യുന്നത്. അടുത്തിടെയാണ് മജുളിയെ ജില്ലയായി പ്രഖ്യാപിച്ചത്. ഗുവാഹാട്ടിയില്‍ നിന്ന് ഏകദേശം 200 മീറ്റര്‍ കിഴക്കായാണ് മജൂളി. ബ്രഹ്മപുത്ര കടന്നു വേണം ഈ നദീദ്വീപിലെത്താന്‍. സാമിലെ ലക്കിംപൂര്‍ എന്ന ടൗണില്‍ നിന്ന് ഷെയര്‍ ഓട്ടോയില്‍ കയറി 30 രൂപ കൊടുത്താല്‍ മണ്‍റോഡുകളിലൂടെയും പുല്‍പരപ്പുകളിലൂടെയും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യ്ത് ലോഹിത് കടത്തിനടുത്തെത്താം. അവിടെ നിന്ന് വളളത്തിലാണ് നദി കടക്കേണ്ടത്. വളളത്തിലൂടെ പത്ത്മിനിട്ട് യാത്രയുണ്ട്. നദിയുടെ അക്കരയെത്തിയാല്‍ സുമോയില്‍ യാത്രചെയ്യാം. സുമോയില്‍ കയറി അടുത്ത കടത്തിലെത്തിയാല്‍ അവിടെ നിന്ന് ബോട്ടിലാണ് യാത്ര.
ബ്രഹ്മപുത്രയുടെ ഒഴുക്കിന്റെ പ്രത്യേകതകൊണ്ട് രൂപപ്പെട്ടതാണ് മജൂളി. വടക്ക് സുബാന്‍സിരി നദിയും തെക്ക് ബ്രഹ്മപുത്രയും കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപിനെ വളഞ്ഞിരിക്കുന്നത്. ശക്തമായ മഴക്കാലത്ത് മജൂളിയോട് ചേര്‍ന്നുകിടക്കുന്ന അനേകം ചെറുദ്വീപുകള്‍ വെള്ളത്തിനടിയിലാകാറുണ്ട്. രണ്ടു ദശാബ്ദത്തിനുള്ളില്‍ മജൂളിയും പൂര്‍ണമായും വെള്ളത്താല്‍ മൂടപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈഷ്ണവരെ സംബന്ധിച്ച് വളരെയധികം പ്രധാന്യമര്‍ഹിക്കുന്നതാണ് മജൂളി ദ്വീപ്. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂഹികപരിഷ്‌കര്‍ത്താവ് ശങ്കര്‍ദേവ ഈ ദ്വീപില്‍ സത്രങ്ങള്‍ സ്ഥാപിച്ചതോടെയാണ് വൈഷ്ണവരുടെ തീര്‍ഥാടന കേന്ദ്രമായി ഈ സ്ഥലംമാറിയത്. അമ്പത് രൂപയില്‍ താഴെയും സൗജന്യമായും സത്രങ്ങളില്‍ താമസസൗകര്യം ലഭ്യമാണ്. നമ്മുടെ പഴയ സിനിമാകൊട്ടകകള്‍പോലെ വലിയ ഹാളുകളാണ് പല സത്രങ്ങളും. ബസുകളിലും വാനുകളിലും മറ്റുമായി അകലെ നിന്നെത്തുന്നവര്‍ സ്വയം ആഹാരം പാകംചെയ്ത് ഒരുമിച്ച് ഉറങ്ങുകയാണ് ഇവിടത്തെ പതിവ്. സത്രങ്ങളല്ലാതെ പലതരത്തിലുള്ള മുറികളും ലഭ്യമാണ്. വിദേശികളെ ലക്ഷ്യം വെച്ചുള്ള ഹട്ടുകളും ഉണ്ട്.
https://www.facebook.com/Malayalivartha