യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ഓണ്‍ലൈന്‍ ആപ്പുമായി ഭാരത് പെട്രോളിയം

ഹാപ്പി റോഡ്‌സ് എന്ന ഓണ്‍ലൈന്‍ ട്രാവല്‍ ആപ്പുമായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം സഞ്ചാരവിപണിയിലേക്കും പ്രവേശിക്കുന്നു. സഞ്ചാരികള്‍ക്ക് ഏറെ സ്വാഗതാര്‍ഹമായ ഒന്നായിരിക്കും ഇത് എന്ന കാര്യത്തില്‍ ആശങ്കയില്ല. ട്രിപ്പുകള്‍ ആസൂത്രണം ചെയ്യാനും പൂര്‍ത്തിയാക്കാനും സഹായിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് കമ്പനി വിപണിയില്‍ എത്തിക്കുന്നത്. രണ്ടുമാസത്തിനകം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇനി എവിടെവച്ചും ഏത് സമയത്തും എവിടേക്കു വേണമെങ്കിലും ട്രിപ്പുകള്‍ യഥേഷ്ടം തിരഞ്ഞെടുക്കാം. വനം, സാഹസികം, പ്രകൃതിസൗന്ദര്യം, തീര്‍ത്ഥാടനം, പൈതൃകം എന്നിങ്ങനെ ഏത് തരത്തിലുള്ള റോഡ് യാത്രകള്‍ വേണമെങ്കിലും ട്രാവല്‍ ആപ്പ് നിങ്ങളെ സഹായിക്കും. അരികിലും അകലെയുമുള്ള ആകര്‍ഷകമായ സ്ഥലങ്ങള്‍ കണ്ടെത്താനും ആപ്പ് നിങ്ങളെ സഹായിക്കും എന്നത് ഇതിന്റെ സവിശേഷതയാണ്
സഞ്ചാരികള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള തത്സമയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുക എന്നതാണ് ആപ്പിന്റെ പ്രധാന സേവനം. ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ്, പോളിസി ബസാര്‍ എന്നിവരുമായി ചേര്‍ന്ന് യാത്രികര്‍ക്ക് സുരക്ഷാസേവനങ്ങള്‍, സൂം കാറുമായി ചേര്‍ന്ന് െ്രെഡവര്‍മാരുള്‍പ്പെടെയുള്ള വാഹനസേവനങ്ങള്‍, കാര്‍വാഷ് എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ഒപ്പം ലഭ്യമായിരിക്കും.
ചിലവ് കുറയ്ക്കുമ്പോഴും ആഡംബരത്തിനും സുരക്ഷയ്ക്കും വിട്ടുവീഴ്ച വരാതിരിക്കാന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ നിങ്ങളെ സഹായിക്കും.
https://www.facebook.com/Malayalivartha