എക്‌സ്പ്രസ് ട്രയിനുകളില്‍ വെയിറ്റിങ് ലിസ്റ്റാണോ എങ്കില്‍ ഇനി പേടിവേണ്ട

ഇനിമുതല്‍ റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ വെയിറ്റിങ് ലിസ്റ്റാണെന്നു കണ്ടു പേടിക്കേണ്ട. വെയിറ്റിങ് ലിസ്റ്റില്‍ വരുന്നവര്‍ക്ക് സീറ്റ് കിട്ടില്ലായെന്നോ ടിക്കറ്റ് കാന്‍സല്‍ ആയി പോകുമെന്നോ ഉള്ള പേടി ഇനി വേണ്ട. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തവര്‍ക്ക് രാജധാനി, ശതാബ്ദി, സുവിധ എന്നിവയിലേതിലെങ്കിലും യാത്ര ചെയ്യാനുള്ള സൗകര്യം വരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ വികല്‍പ് എന്ന പുതിയ പദ്ധതിയാണ് ഇതിന് അവസരം ഒരുക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഈ സൗകര്യം നിലവില്‍ വരും.
ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ. എക്‌സ്പ്രസ് ട്രെയിനിലോ, സ്ലീപ്പറിലോ അതിന് മുകളിലോ ഉള്ള ടിക്കറ്റുകള്‍ ഉള്ള വെയിറ്റിങ് ലിസ്റ്റുകാര്‍ക്കാണ് വികല്‍പ് പ്രയോജനകരമാകുന്നത്. ഏത് നിരക്കിലുള്ള ടിക്കറ്റാണോ കൈയിലുള്ളത് അതേ നിലവാരത്തിലുള്ള പ്രീമിയം ട്രയിനുകളുടെ ടിക്കറ്റാണു ലഭിക്കുക. സ്‌പെഷ്യല്‍ ട്രെയിനുകളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
യാത്രക്കാരുടെ യാത്രാക്ലേശം കുറയ്ക്കാനും, ശതാബ്ദി, സുവിധ പോലുള്ള പ്രീമിയം ട്രെയിനുകള്‍ ഒഴിഞ്ഞ സീറ്റുമായി യാത്ര ചെയ്യുന്നത് ഒഴിവാക്കുകയുമാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വെയിറ്റിങ് ലിസ്റ്റാണെങ്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാര്‍ക്ക് ഇതിനുള്ള ഓപ്ഷന്‍ ക്ലിക് ചെയ്യാവുന്നതാണ്. ഇങ്ങനെ അപേക്ഷിക്കുന്നവരെ ഒരു പ്രതേ്യക ലിസ്റ്റില്‍ പരിഗണിക്കുകയും അവര്‍ക്ക് ടിക്കറ്റ് ഉറപ്പാക്കുകയും ചെയ്യും. ആറ് റൂട്ടുകളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടതിനാലാണ് ഈ പദ്ധതി രാജ്യവ്യാപകമാക്കുന്നത്.
വികല്‍പ് പദ്ധതിപ്രകാരം പ്രീമിയം ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ അധിക യാത്രാചിലവ് വഹിക്കേണ്ടതില്ല. പ്രീമിയര്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവ് പരിഹരിക്കാനും മറ്റ് ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റിലെ വര്‍ധനവ് കുറയ്ക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha