'മഹാരാജ എക്‌സ്പ്രസ്' സെപ്റ്റംബറില്‍ കേരളത്തിൽ

കൊച്ചി: മഹാരാജ എക്സ്പ്രസ്സ് ഇന്ത്യൻ റെയിൽവേയിലെ ആഡംബരത്തിന്റെ പുതിയ ഭാവം. സെപ്റ്റംബറിൽ ആദ്യമായി കേരള സര്‍വീസിന് എത്തുന്നു. ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. റയിൽവെയുടെ ഈ ആഡംബര വണ്ടി കേരളത്തില്‍ രണ്ട് യാത്രകള്‍ക്കാണ് പദ്ധതിയിടുന്നത്. മുംബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂരു, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരത്ത് എത്തുന്നതാണ് ഒരു യാത്ര. തിരുവനന്തപുരത്തു നിന്ന് തിരിച്ച് മഹാബലിപുരം, മൈസൂരു, ഹംപി വഴി മുംബൈയില്‍ എത്തുന്ന വിധമാണ് രണ്ടാം യാത്ര.
ഏഷ്യയിലെക് വച്ച് തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് ഈ തീവണ്ടിയിലേത്. അതുകൊണ്ട് തന്നെ പ്രധാനമായും ടൂറിസ്റ്റുകളെ ലക്‌ഷ്യം വെച്ചാണ് ഇന്ത്യൻ റെയിൽവേ ഇത്തരമൊരു തീവണ്ടി സർവീസ് നടത്തുന്നത് എന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വിദേശ സഞ്ചാരികളാണ് ആഡംബര തീവണ്ടിയിലെ പ്രധാന യാത്രക്കാർ.
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ സാധ്യത കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഡംബര തീവണ്ടിയെത്തുന്നത്. എറണാകുളത്തും തിരുവനന്തപുരത്തും ഒരു ദിവസം നിര്‍ത്തിയിടും. മുംബൈയില്‍ നിന്ന് കേരളത്തിലേക്കു വിനോദസഞ്ചാരികളെ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യും. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് കേരളത്തിൽ എത്തുന്ന തീവണ്ടി സാധാരണക്കാർക്ക് കാണാൻ സാധിക്കുകയില്ല.
ഓരോ പാക്കേജായാണ് യാത്ര. നാലുലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ വരും ചെലവ്. ഭക്ഷണവും വെള്ളവും സൗജന്യമാണ്. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റസ്റ്റോറന്റുകള്‍ എന്നിവയാണ് എക്‌സ്പ്രസിനുള്ളിൽ യാത്രക്കാർക്കായി സജ്ജീകരിച്ചിട്ടുള്ളത്. ലോകത്തിലെ മിക്കവാറും എല്ലാ ഭക്ഷണ പദാർത്ഥങ്ങളും ഈ റെസ്റ്റാറ്റാന്റിൽ ലഭ്യമാണ്. ഒരേസമയം 88 പേര്‍ക്ക് യാത്ര ചെയ്യാം.
സെവന്‍ സ്റ്റാര്‍ ലക്ഷ്വറി നിലവാരത്തിലാണ് തീവണ്ടിയിലെ സൗകര്യങ്ങൾ. 2016-ല്‍ സെവന്‍ സ്റ്റാര്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്‌റ്റൈല്‍ പുരസ്‌കാരം ലഭിച്ച വണ്ടിയാണിത്. 2012 മുതല്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha