ഏഷ്യയിലെ ഏറ്റവും നീളമുള്ള തുരങ്കപാത ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും നീളമുള്ളതും ഇരുദിശയിലേക്കും ഗതാഗതമുള്ളതുമായ തുരങ്കപാത ഇന്ത്യയില്‍. ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ദുര്‍ഘട ഭൂപ്രകൃതിയായ ഹിമാലയത്തിലും! ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ, 10.89 കിലോമീറ്റര്‍ നീളുന്നതാണ് ഈ തുരങ്കപാത.
പുതിയ പാത ഗതാഗത യോഗ്യമാകുന്നതോടെ ജമ്മു-ശ്രീനഗര്‍ യാത്രാദൂരം 41 കിലോമീറ്റര്‍ കുറയും. ഇതിലൂടെ ഗതാഗതം രണ്ടുമണിക്കൂറോളം ലാഭിക്കാം. ഇതൊരു വലിയ കാര്യമല്ലേ. 2519 കോടിരൂപ ആണ് ഈ തുരങ്കത്തിന്റെ നിർമ്മാണച്ചിലവ്. ഈ തുരങ്കപാതയില്‍ ലോകോത്തര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രഗതാഗത മന്ത്രി നിഥിന്‍ ഗഡ്ഗരി അറിയിച്ചു. ഇതിലൂടെ പ്രതിദിനം 27 ലക്ഷം രൂപയോളം ലാഭിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
അപകടങ്ങളും അഗ്നിബാധയും തടയാനുള്ള അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെയുള്ള ഡിജിറ്റല്‍ ട്രാഫിക് സംവിധാനങ്ങളുള്ള പാതയില്‍ ഉള്ളത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമാണ് ഈ പദ്ധതി.നാലു വര്‍ഷം കൊണ്ടാണ് പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
https://www.facebook.com/Malayalivartha