അത്യാഡംബരങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ 'ഫ്ലോട്ടൽ' മുംബൈയിൽ

തിരമാലകളുടെ തലത്തിനൊത്തു കടലിൽ ഒഴുകിനടക്കുന്ന ആഡംബരഹോട്ടലുകളാണ് ഫ്ലോട്ടൽ എന്ന് അറിയപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഇത് ഇപ്പോൾ മുംബൈയിലും പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ന്യൂ ജിൻേറഷൻ സഞ്ചാരികളെ ആകർഷിക്കാനുള്ള ഒന്നാണിത്. ആഡംബരപൂര്ണമായ സൗകര്യങ്ങളോട് കൂടിയതാണ് ഇത്. കൊൽക്കത്തയിലും ഉണ്ട് ഈ ആഡംബര ഫ്ലോട്ടൽ.
മുംബൈയിലെ ബാന്ദ്ര-വർളി കടൽപാലത്തിന് സമിപമാണ് എ.ബി സെലസ്റ്റ്യൽ എന്ന ഫ്ലോട്ടലിൻറെ സ്ഥാനം. മൂന്നുനിലകളിലായാണ് പ്രവർത്തനം, ഓരോ നിലകളിലും റസ്റ്ററന്‍റ്, സ്കൈഡെക്, ക്ലബ് ലോഞ്ച് എന്നിങ്ങനെ സൗകര്യങ്ങൾ അനവധിയാണ്. ഒരേസമയം 600പേരെ ഉൾക്കൊള്ളാനാകും. ഒപ്പം, 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്നതും പ്രത്യേകതയാണ്.
മഹാരാഷ്ട്ര ടൂറിസം ഡവലപ്മെന്‍റ് കോര്‍പറേഷന് കീഴിലാണ്, യുഎസിൽ രൂപകൽപന ചെയ്ത ഫ്ലോട്ടലിൻറെ പ്രവർത്തനം.എ.ബി സെലസ്റ്റ്യൽ മൂന്നുവർഷം മുൻപ് തന്നെ പ്രവർത്തന സജ്ജമായിരുന്നെങ്കിലും പ്രവർത്തനാനുമതി ലഭിച്ചത് ഇപ്പോഴാണ്.
കുറഞ്ഞനിരക്കിൽ സേവനമുറപ്പാക്കാൻ കഴിയുന്നു എന്നതാണ് ഫ്ലോട്ടലിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നത്.
https://www.facebook.com/Malayalivartha