ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത ഗതാഗതത്തിനുവേണ്ടി തുറന്നുകൊടുത്തു

ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത ഗതാഗതത്തിനുവേണ്ടി തുറന്നുകൊടുത്തു. ജമ്മു–കശ്മീരിലെ പർവതപ്രദേശത്തു നാലുവർഷം കൊണ്ടു പണിത 10.89 കിലോമീറ്റർ ഉധംപുർ–റംബാൻ റംബാൻ തുരങ്കപാതയാണ് ഗതാഗതത്തിനു തുറന്നുകൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. പൂർണമായും ഏകീകൃതമായ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലേ ആദ്യത്തെ തുരങ്കമാണ് ഇത് എന്നതാണ് ഇതിന്റെ സവിശേഷത. ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 44ൽ (പഴയ എൻഎച്ച് 1എ) ഉധംപുരിനും റംബാനും ഇടയ്ക്കാണ് ഈ തുരങ്കം.
ജമ്മുകശ്മീരിലെ ചെനാനിയെയും നഷ്‌രിയെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ടണൽ . ഇതോടെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രാ സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറവ് വരും. 2516 കോടി രൂപ ചെലവഴിച്ച് 5 വര്‍ഷം കൊണ്ടാണ് ടണല്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായത്. സമുദ്രനിരപ്പില്‍ നിന്ന് 1200 അടി ഉയരത്തിലാണ് ടണല്‍ സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ട പാതയുള്ള ടണലില്‍ പ്രധാന പാതയെ കൂടാതെ ആറ് മീറ്ററുള്ള പ്രത്യേക സുരക്ഷാ പാതയും ഒരുക്കിയിട്ടുണ്ട്. തിരശ്ചീനമായ വായുസഞ്ചാരമാര്‍ഗ്ഗം അവലംബിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ ആറാമത്തെയും തുരങ്കമാണിത്. ഓരോ 8 മീറ്ററിലും ശുദ്ധവായു എത്തിക്കുന്ന വെന്റുകളും ഓരോ 100 മീറ്ററിലും അശുദ്ധ വായുവിനെ പുറന്തള്ളാനുള്ള വെന്റുകളും നിർമിച്ചിട്ടുണ്ട്.
തുരങ്കപാത ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ പ്രതിദിനം 27 ലക്ഷം രൂപയുടെ ഇന്ധനം ലാഭിക്കാൻ സാധിക്കുമെന്നാണ് നിഗമനം. ഒട്ടേറെ നിരീക്ഷ ക്യാമറകളും, ഓരോ 150 മീറ്റര്‍ ഇടവിട്ട് ഫോണ്‍ വിളിക്കാനുള്ള സംവിധാനമുള്‍പ്പെടെ മറ്റനേകം സുരക്ഷാ ക്രമീകരങ്ങളും തുരങ്കത്തിലുണ്ട്. ശൈത്യകാലത്തെ മഞ്ഞുവീഴ്ചയിലും ഗതാഗതത്തിന് തടസ്സമുണ്ടാകില്ല.
https://www.facebook.com/Malayalivartha