കൊതിയൂറുന്ന വിഭവങ്ങളുമായി വിനോദങ്ങളുടെയും ഉത്സവങ്ങളുടെയും നാട് : പഞ്ചാബ്

ഏറെ ചരിത്ര പ്രാധാന്യമുള്ള പഞ്ചാബിന്റെ സംസ്‌കാരവും നാഗരിഗതയുമാണ് വിനോദസഞ്ചാരികളെ ഇവിടേയ്‌ക്ക് ആകര്‍ഷിക്കുന്നത്.
മനോഹരങ്ങളായ കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, ദേവാലയങ്ങള്‍, ചരിത്ര യുദ്ധ ഭൂമികള്‍ എന്നിവയാൽ സമ്പന്നമാണിവിടം. അഞ്ച് നദികളുടെ സംഗമസ്ഥാനമായതിനാലാണത്രെ പഞ്ചാബ് എന്ന പേരുണ്ടായത്.
ഫരീദ്‌കോട്, ജലന്ധര്‍, കപുര്‍തല, ലുധിയാന, പതാന്‍കോട്ട്, പാട്യാല, മൊഹാലി, തുടങ്ങി മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാനുണ്ട്. എല്ലാ സ്ഥലങ്ങള്‍ക്കും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്.
ഗോബിന്ദഗഡ് കോട്ട, ക്വില മുബാരക്, ഷീഷ് മഹല്‍, ജഗജിത് കൊട്ടാരം എന്നിവ പഴയകാല ഭരണാധികാരികളുടെ രാജപ്രൗഢി വിളിച്ചോതുന്നവയാണ്. അത്താരി അതിര്‍ത്തി, ആം ഖാസ് ബാദ്, ബരദാരി ഉദ്യാനം, തഖാത്-ഇ-അക്‌ബാരി ,ജാലിയന്‍വാലാബാഗ്, ഷൗസ ഷരീഫ് എന്നിവയാണ് ഇവിടുത്തെ പ്രധാന ചരിത്ര സ്‌മാരകങ്ങള്‍.
സര്‍ക്കാര്‍ മ്യൂസിയവും ആര്‍ട് ഗ്യാലറിയും, ഷഹീദ്-ഇ- അസാം ,സര്‍ദാര്‍ ഭഗത്സിങ് മ്യൂസിയം, പുഷ്‌പ ഗുജ്‌റാള്‍ സയന്‍സ് സിറ്റി, മഹരാജ രഞ്ചിത് സിങ് മ്യൂസിയം എന്നിവ പഞ്ചാബിലെ ചരിത്ര സ്‌മാരകങ്ങള്‍ സൂക്ഷിക്കുന്ന പ്രധാന മ്യൂസിയങ്ങളാണ്.
ദേരസന്ത്‌ഗഡ്, ഗുരുദ്വാര ഗര്‍ന സാഹിബ്, ഗുരുദ്വാര ശ്രീ ദബാര്‍ സാഹിബ്, ഗുരുദ്വാര സഹീദ്‌ഗഞ്ച് തല്‍വാന്ദി ജത്താന്‍ എന്നിവയാണ് പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഓരോ ഗുരുദ്വാരകള്‍ കാണാന്‍ കഴിയും. ശ്രീ രാമ തീര്‍ത്ഥ ക്ഷേത്രം, ദര്‍ജിയാന ക്ഷേത്രം, ശിവ മന്ദിര്‍ കാത്‌ഗഡ്, കാമാഹി ദേവി ക്ഷേത്രം, ദേവി തലാബ് മന്ദിര്‍, എന്നിവയാണ് ഹിന്ദുക്കളുടെ പ്രധാന മതകേന്ദ്രങ്ങള്‍.
മൂരിഷ് മോസ്‌കാണ് പഞ്ചാബിലെ മുസ്ലീങ്ങളുടെ പുണ്യസ്ഥലം, സന്‍ഘോല്‍, ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, രൂപ്‌നഗര്‍ എന്നിവ പഞ്ചാബിലെ പുരാവസ്‌തു പ്രാധാന്യമുള്ള സ്ഥലങ്ങളാണ്. ഛത്‌ബീര്‍ കാഴ്‌ചബംഗ്ലാവ്, തഖ്‌നി -റെഹ്മാപൂര്‍ വന്യജീവി സങ്കേതം, കാഞ്ചിലി ചതുപ്പ് നിലം, ഹരികെ ചതുപ്പ് നിലം, ടൈഗര്‍ സഫാരി , ഡീര്‍ പാര്‍ക് എന്നിവയാണ് പഞ്ചാബിലെ വന്യജീവി സങ്കേതങ്ങള്‍. ഇവ സംസ്ഥാനത്തിന്റെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു.
https://www.facebook.com/Malayalivartha