ത്രില്ലടിപ്പിക്കുന്ന യാത്രക്ക് ലേ - മണാലി ഹൈവേ

ലെ - മനാലി ഹൈവേയെകുറിച്ച കേൾകാത്തവരുണ്ടായില്ല അല്ലെ. ആറു മാസത്തോളം , തീവ്രമായ ഹിമപാതം കാരണം ട്രാഫിക്ക് ബ്ലോക്ക് അനുഭവപ്പെടാറുള്ള പാതയാണ് ഇത്. വര്‍ഷത്തില്‍ പരമാവധി അഞ്ച് മാസം മാത്രം യാത്ര ചെയ്യാവുന്ന ഹിമാലയന്‍ താഴ്വരയാണിത്. ജമ്മുകാശ്മീരിലെ ലഡാക്കിലെ ഒരു പട്ടണമായ ലേയില്‍ നിന്ന് ആരംഭിച്ച് ഹിമാചല്‍പ്രദേശിലെ കുള്ളു ജില്ലയിലെ മണാലി വരെ നീളുന്ന ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ലാ. ഈ സീസണിൽ നമുക്ക് അവിടേക്കു ഒരു യാത്ര പോയാലോ.
ഒക്ടോബര്‍ പകുതിയോടെ കനത്ത മഞ്ഞ് വീഴ്ച ആരംഭിക്കുന്നതോടെ ഈ റോഡ് ഗതാതയോഗ്യമല്ലാതാകുകയാണ് പതിവ്. ചിലപ്പോൾ റോഡ് തന്നെ നാമാവശേഷമാകാറുണ്ട്. പിന്നീട് അറ്റകുറ്റ പണികളൊക്കെ തീർത്ത മെയ് മാസത്തിൽ ഇവിടം സഞ്ചാരികൾക്കു തുറന്നു കൊടുക്കും.
1. റോതാംഗ് പാസ്
വാഹനമോടിക്കാൻ സാധിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് എന്നതാണ് റോതാംഗ് പാസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണിത്. സമദ്രനിരപ്പില്‍ നിന്നും 4111 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാതയിൽ നിന്നും ഹിമാലയന്‍ മലനിരകളുടെ അത്ഭുതകരമായ കാഴ്ചകള്‍ ആസ്വദിക്കാം. ഇന്ത്യര്‍ ആര്‍മിയുടെ കീഴിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ആണ് ഈ റോഡ് നിര്‍മ്മിച്ച് പരിപാലിച്ച് പോരുന്നത്.
2. ജിസ്പ
ഇവിടെ ക്യാമ്പ് ചെയ്യാന്‍ സൗകര്യമുണ്ട്. കീലോങ് ടൗണും സഞ്ചാരികളുടെ ഇടത്താവളങ്ങളില്‍ ഒന്നാണ്. മണാലിയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയായാണ് കീലോംഗ് സ്ഥിതി ചെയ്യുന്നത്. കീലോംഗില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ജിസ്പ ക്യാമ്പിംഗിന് പേരുകേട്ട സ്ഥലമാണ്. ലേ - മണാലിയിലൂടെ റൈഡ് നടത്തുന്നവരുടെ പ്രധാന ഇടത്താവളമാണ് ഈ സ്ഥലം.
3. ദാര്‍ച
ലാഹോള്‍&സ്പിതി ജില്ലയിലെ ഒരു ഗ്രാമമാണ് ദാര്‍ച. സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള ടെന്റുകള്‍ ഇവിടെ ലഭ്യമാണ്. കീലോംഗില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
4. ബരലച ചുരം
സമുദ്രനിരപ്പില്‍ നിന്ന് 5,030 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുരമാണ് ഇത്. സിങ്‌സിങ്‌ബാറില്‍ നിന്ന് 16 കിലോമീറ്റര്‍ മലകയറണം ഇവിടെയെത്താന്‍.
5. സര്‍ചു സര്‍ചുവിലാണ് ഹിമാചല്‍ പ്രദേശും ജമ്മുകാശ്മീരും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നത്. സര്‍ചു കഴിഞ്ഞാല്‍ ജമ്മുകശ്മീരിലെ ലഡാക്ക് മേഖലയിലെത്തി. ബരലാച യില്‍ നിന്ന് 40 കിലോമീറ്റര്‍ ഉണ്ട് ഇവിടെ എത്തിച്ചേരാന്‍.
6. ലാചുലുംഗ ചുരം
ലുംഗലാച ചുരം എന്നും ഈ ചുരം അറിയപ്പെടുന്നുണ്ട്. സര്‍ചുവില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ലാചുലുംഗ കഴിഞ്ഞ് പാങ് ചെക്ക് പോസ്റ്റില്‍ എത്തിച്ചേരുന്നു. സര്‍ചുവില്‍ നിന്ന് 80 കിലോമീറ്റര്‍ ഉണ്ട് പാങില്‍ എത്തിച്ചേരാന്‍
7. ടങ്‌ലാങ്
ലാ പാങില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെയായാണ് ടങ്‌ലാങ് സ്ഥിതി ചെയ്യുന്നത്. ലേ - മണാലി ഹൈവേയിലെ ജമ്മുകശ്മീരിലെ പേരുകേട്ട ഒരു ചുരമാണ് ഇത്. ഏറ്റവും ഉയരത്തിലൂടെ പോകുന്ന റോഡുകളില്‍ ലോകത്ത് രണ്ടാം സ്ഥനമുണ്ട് ഈ ചുരത്തിന്. സമുദ്രനിരപ്പില്‍ നിന്ന് 5328 മീറ്റര്‍ ഉയരത്തിലായാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha