ദൃശ്യവിരുന്നൊരുക്കി വാഗമണ്‍ കാഴ്ചകൾ

വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. അതുകൊണ്ടു തന്നെ ഒരിക്കലെങ്കിലും അവിടേക്ക് ഒന്ന് പോകണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ ആണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രം കൂടിയായ ഇവിടം നാഷണൽ ജിയോഗ്രഫി ട്രാവലർ ഉൾപ്പെടുത്തിയ 10 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന് എന്ന ബഹുമതിയും നേടി സഞ്ചാരികളെയും കാത്തു ഇരിപ്പാണ്.
പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന ഒന്നാണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. തങ്ങൾ മല, മുരുകൻ മല, കുരിശുമല എന്നീ മൂന്നു മലകളാൽ വാഗമൺ ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂന്നും തീർത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്. മലന്പതയിലൂടെയുള്ള യാത്ര സാഹസികവും മനോഹരവുമാണ്.
പൈൻ മരക്കാടുകൾ സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രമാണ്. 20 വർഷത്തിൽ ഒരിക്കൽ വെട്ടിമാറ്റുന്ന ഇതിന്റ പൾപ്പ് ഉപയോഗിച്ചാണ് കറൻസി അച്ചടിക്കാനുളള പേപ്പർ നിർമ്മിക്കുന്നത്. പ്രതീക്ഷിക്കാനാകാത്ത ഒരുപാടു കാഴ്ചകളും അനുഭവങ്ങളുമാണു വാഗമൺ നമുക് സമ്മാനിക്കുന്നത്. വാഗമണിലേക്കുള്ള യാത്ര. സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും. യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും ഇഷ്ട താവളം ആണ് ഇവിടം.
വാഗമണ്‍ ടൗണിനു സമീപമാണ് മനോഹരമായാ തടാകവും മറ്റു ദൃശ്യവിസ്മയങ്ങളും. സിനിമാക്കാരുടെ പ്രധാന ലൊക്കേഷൻ കുടിയാണിവിടം. മൊട്ടകുന്നുകളിൽ നിന്നും കുറച്ചുമാറി വാഗമണ്‍ ടൗണില്‍ ഒരു തടാകം അങ്ങ് ദൂരെനിന്നേ കാണുവാന്‍ സാധിക്കും. ടി ഗാർഡൻ ലെയ്ക്ക് എന്നറിയപ്പെടുന്ന ഇവിടെ പ്രവേശനം സൗജന്യമാണ്. ബോട്ടിങ്ങിനുള്ള സൗകര്യവും ഉണ്ട് ഇവിടെ. വരുന്നവർക്കെല്ലാം മനസ്സിൽ സൂക്ഷിക്കാൻ കുറെ നല്ല ഓർമ്മകൾ സമ്മാനിക്കാൻ വാഗമൺ എന്ന സുന്ദരിക്ക് കഴിയും. പച്ചപ്പിന് നടുക്ക് കണ്ണാടിപോലെ തെളിഞ്ഞുകാണുന്ന തടാകമാണിത്. മൂന്ന് പുല്‍മേടുകള്‍ക്കിടയിലാണ് തടാകത്തിന്റെ സ്ഥാനം. പശ്ചാത്തലത്തില്‍ കാണുന്ന കരിനീലമലകള്‍ തടാകത്തിന്റെ സൗന്ദര്യം പതിന്മടങ്ങാക്കുന്നു.
ഇവിടെ നിന്നും, അരമണിക്കൂർ യാത്ര ചെയ്ത് പൈൻ ഫോറെസ്റ്റിൽ എത്തിച്ചേരാം. അതിശയം തോന്നുന്ന കാഴ്ച വളരെ ഉയരത്തിൽ പ്രൗഢിയോടെ പൈൻ മരങ്ങൾ നിൽക്കുന്ന താഴ്‌വര. പല സിനിമകൾക്കും ലൊക്കേഷൻ ആയിട്ടുണ്ട് ഇവിടം. ഇവിടെ പാരാഗ്ലൈഡിങ്ങിനും സൗകര്യമുണ്ട്. കൂടാതെ പൂക്കളും ഓർക്കിഡുകളും ഒരു വലിയ വൈവിധ്യം ഇവിടെയുണ്ട്. പൈൻ മരക്കാടുകൾക്കടുത്താണ് നേരത്തെ ഇൻഡോ-സ്വിസ് പ്രോജക്ട് സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ഈ കെട്ടിടങ്ങൾ ടൂറിസ്റ്റ് റിസോർട്ടുകളായി രൂപം പ്രാപിച്ചു കഴിഞ്ഞു. ഇതിനു സമീപത്തായി കാർഷികകോളേജും സ്ഥാപിതമായി.
https://www.facebook.com/Malayalivartha