ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതാണ് ത്രിയുണ്ഡ് ..

ഭൂമിയില്‍ ദൈവമൊരുക്കിയ സ്വര്‍ഗ്ഗം ..അതാണ് ത്രിയുണ്ഡ്. തലയില്‍ മഞ്ഞിന്‍ തൊപ്പിയണിഞ്ഞ മൂന്നു മഹാമേരുക്കള്‍ നീലാകാശത്തെ മാറോടണയ്ക്കുന്ന മനോഹര ദൃശ്യഭംഗി വാക്കുകൾക്കതീതം. ജീവിതത്തിൽ ഒരിക്കൽ കണ്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ച.
ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയ്ക്കടുത്താണ് ഈ മനോഹര തീരം. ദേവദാരുക്കളും ഓക്ക് മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന സമ്മിശ്ര വനഭംഗിയിലൂടെയുള്ള ട്രക്കിങ്ങാണ് ഇവിടുത്തെ ആകർഷണം.
ദുർഘടങ്ങളായ മലനിരകളും റോഡുകളുമല്ലെങ്കിലും ഇവിടെ എത്തിച്ചേരാൻ 22 ഹെയർപിൻ വളവുകൾ പിന്നിടണം.
‘മാക്ലിയോഡ് ഗഞ്ചി’ല്‍ നിന്ന് 10 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരമെങ്കിലും, ‘ഗല്ലു ദേവി ക്ഷേത്രം’ വരെ വന്ന് അവിടെ നിന്ന് ട്രെക്കിംഗ് ചെയ്യുന്നവരുമുണ്ട്.
ഈ യാത്രയുടെ ഒരു സിരാകേന്ദ്രമാണ് ഗല്ലു ദേവി ക്ഷേത്രം. ഈ ക്ഷേത്ര പരിസരത്ത് ഒന്ന് രണ്ട് ഗസ്റ്റ് ഹൗസുകള്‍ ഉണ്ട്. ട്രെക്കിംഗിന് മുന്‍പ് ഒരു ദിവസം വിശ്രമിക്കണമെങ്കില്‍ ഈ ഗസ്റ്റ് ഹൌസുകള്‍ ബുക്ക് ചെയ്യാം. ത്രിയുണ്ഡ് ‘ട്രക്കിംഗ് ട്രയലിന്റെ അവസാന സ്ഥലമല്ല, ത്രിയുണ്ഡ് കഴിഞ്ഞും നമുക്ക് മുന്നേറാം. ത്രിയുണ്ഡില് നിന്ന് വീണ്ടും കുന്ന് കയറി പോയാല്‍. കരേരി തടാകം, ഗുഹാക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ചേരും.
മലമുകളിലെ ക്യാംമ്പിംഗ്
ത്രിയുണ്ഡിലെത്തിയാല്‍ മനോഹരമായ പകല്‍ ആസ്വദിച്ച ശേഷം രാത്രി ടെന്റിനുളളില്‍ ക്യാമ്പ് ചെയ്യാം. വന്യജീവികളൊന്നും ഇല്ലാത്തത് കൊണ്ട് ധൈര്യമായി രാത്രിയും ആസ്വദിക്കാം. ത്രിയുണ്ഡിലെ രാത്രി പകലിനേക്കാള്‍ സുന്ദരമാണ്. 500 രൂപ നല്‍കിയാല്‍ ഇവിടെ വാടകയ്ക്ക് ടെന്റുകള്‍ ലഭിക്കും. കൂടാതെ ത്രിയുണ്ഡ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഗസ്റ്റ് ഹൗസുകളും ഉണ്ട്. ത്രിയുണ്ഡില്‍ നിന്ന് നേരിട്ടോ ധര്‍മ്മശാലയിലെ വനം വകുപ്പ് ഓഫീസില്‍ നിന്നോ നിങ്ങള്‍ക്ക് ഈ ഗസ്റ്റ് ഹൗസ് ബുക്ക് ചെയ്യാവുന്നതാണ്.
മൂന്ന് പര്‍വ്വതങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ കാഴ്ച. അതാണ് ത്രിയുണ്ഡിനെ അസാധാരണമാക്കുന്നത്. ഇത് തന്നെയാണ് ത്രിയുണ്ഡിന് ആ പേര് ലഭിക്കാന്‍ കാരണം. മൂന്ന് പര്‍വ്വതങ്ങള്‍ ചേരുന്നത് എന്നാണ് ഈ വാക്കിന്റെ പൊരുള്‍. വര്‍ഷം മുഴുവനും മഞ്ഞുമൂടിക്കിടക്കുന്ന ഈ പര്‍വ്വതനിരകള്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നു.ഒക്ടോബര്‍ മാസം ത്രിയുണ്ഡിലേക്ക് പോകാന്‍ പറ്റിയ സമയമാണ്. എന്നാല്‍ ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ ഇവിടെ കനത്ത മഞ്ഞു പെയ്യുന്നതുകൊണ്ട് ട്രക്കിംഗ് അനുവദിക്കില്ല .
https://www.facebook.com/Malayalivartha