മഴക്കാലം ചിലവിടാന്‍ പറ്റിയ ഇന്ത്യയിലെ സ്ഥലങ്ങള്‍

ഇനി മഴയുടെ ആഘോഷ ദിനങ്ങള്‍ ആണ്. മഴയെ പ്രണയിക്കാത്തവർ വളരെ വിരളമായിരിക്കും. മഴ എന്നും നമുക് കുറെ നല്ല നിമിഷങ്ങൾ തന്നാണ് പോകാറുള്ളത്. ഇത്തവണ നമുക്ക് മഴക്കാലം ചിലവിടാന്‍ പറ്റിയ ഇന്ത്യയിലെ സ്ഥലങ്ങള്‍ പരിചയപ്പെടാം.
ഡിയോറിയ തടാകം
ഐതിഹ്യങ്ങള്‍ കൊണ്ടും തനതായ ഭംഗികൊണ്ടും സമ്പന്നമാണ് ഈ തടാകം. മഴക്കാലങ്ങളില്‍ ഈ തടാകത്തിനു മരതക നിറം കൈവരുന്നു എന്നത് ഇതിന്റെ സവിശേഷതയാണ്. ഇത് ആസ്വദിക്കാനായി മഴക്കാലത്തു ദാരാളം ആൾകാർ ഇവിടെക് എത്താറുണ്ട്. പുരാണങ്ങളനുസരിച്ച് ദേവഗണങ്ങള്‍ കുളിക്കാന്‍ വന്നിരുന്ന സ്ഥലമായിരുന്നത്രെ ഈ തടാകം.ട്രക്കേഴ്‌സിന്റെ സ്വര്‍ഗ്ഗമാണ് ഇവിടം. തെളിഞ്ഞ ഒരു ദിവസമാണെങ്കില്‍ തടാകത്തിലെ വെള്ളത്തില്‍ പര്‍വ്വത നിരകള്‍ പ്രതിഫലിക്കുന്ന കിടിലന്‍ കാഴ്ച കാണാന്‍ സാധിക്കും. അതായത് ഒരിക്കലും ഇവിടേക്കുള്ള യാത്ര വെറുതെയാകില്ലന്നു സാരം.
മൂന്നാര്‍
മൂന്നാറിന്റെ ഭംഗി മുഴുവന്‍ വെളിവാകുന്നത് മഴയിയൂടെയാണ്. മഴമേഘങ്ങള്‍ മൂന്നാറിനെ പൊതിയുന്നത് കാണാന്‍ അതീവ സുന്ദരമായ കാഴ്ചയാണ്. അതുകൊണ്ട് ഇനി മഴക്കാലത്തു മുന്നാറിലേക് പോകാൻ മടിക്കണ്ട.
ഗോവ
മഴക്കാലം ഗോവയിലെ ആഘോഷകാലമാണ് എന്ന് തന്നെ പറയാം. ഗോവയിലെ മഴയുടെ ത്രില്ല് അറിയണമെങ്കില്‍ തെക്കേയറ്റത്തുള്ള ദൂത് സാഗര്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കണം. പച്ചക്കാടുകളുടെ പശ്ചാത്തലത്തില്‍ പാല്‍പ്പുഴ പോലെ മലമുകളില്‍ നിന്നും കുതിച്ചിറങ്ങുന്ന വെള്ളച്ചാട്ടം മഴക്കാലത്തു മാത്രം കിട്ടുന്ന ഒരു ഗോവൻ അനുഭവമാണ്.
ഉദയ്പൂര്‍
ലോകത്തിലെ ഏറ്റവും നല്ല നഗരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഉദയ്പുർ ചരിത്ര പ്രധാന്യമുള്ള മന്ദിരങ്ങളും ക്ഷേത്രങ്ങളും ഭവനങ്ങളുമൊക്കെ നിറഞ്ഞതാണ്. 1884ല്‍ മഴമേഘങ്ങളുടെ സഞ്ചാരം അറിയുന്നതിനായി മഹാറാണ് സജ്ജന്‍ സിങ് നിര്‍മ്മിച്ച മണ്‍സൂണ്‍ പാലസാണ് ഉദയ്പൂരിലെ മഴക്കാലത്തെ പ്രധാന ആകര്‍ഷണം.ആരവല്ലി മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കൊട്ടാരത്തില്‍ നിന്നുള്ള മഴക്കാഴ്ച ഗംഭീരമാണ്.
ബിഷ്ണുപൂര്‍
ബംഗാളിലെ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നായ ബിഷ്ണുപൂര്‍ കളിമണ്ണില്‍ തീര്‍ത്ത വസ്തുവിദ്യയ്ക്ക് പേരുകേട്ട നാടാണ്. മഴയില്‍ തനതായ നിറത്തില്‍ നിലകൊള്ളുന്ന കളിമണ്‍ നിര്‍മ്മിതികളാണ് മഴക്കാലത്ത് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ലഡാക്ക്
പ്രകൃതിയേയും സാഹസികതയെയും ഒരുപോലെ ഇഷ്ട്ടപ്പെടുന്നവര്‍ക്കുള്ള സ്ഥലമാണ് ലഡാക്ക്. ലഡാക്കിലെ ഇന്‍ഡസ് നദിയിലെ റിവര്‍ റാഫ്റ്റിങ് മഴക്കാലത്ത് മാത്രം നടത്താന്‍ കഴിയുന്ന ഒന്നാണ്. ഇതിനായി മഴക്കാലത്തു ഇവിടെക് സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്.
https://www.facebook.com/Malayalivartha