വിമാനയാത്ര ഇനി വെറും സ്വപ്നമല്ല

വിമാനത്തിൽ കയറുക എന്നത് ഇന്ന് സ്വാഭാവികമായ ഒന്ന് മാത്രമാണ്. എങ്കിലും സാധാരണക്കാർക്ക് ഈ മേഖല ഇന്നും കിട്ടാക്കനി തന്നെയാണ്. എന്നാൽ ഇനിമുതൽ സാധാരണക്കാർക്കും പറക്കാം അതിനായി കേന്ദ്ര സർക്കാർ ഒരു പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഉഡാന്‍(ഉഡേ ദേശ് കാ ആം നാഗരിക്) എന്നാണ് പദ്ധതിയുടെ പേര്. ഇത് സാധാരണക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഒരു മണിക്കൂര്‍ വിമാന യാത്രയ്ക്ക് പദ്ധതി പ്രകാരം 25,00 രൂപ മാത്രമാണ് ചെലവ്.
വിമാനയാത്ര ഒരു സ്വപ്നമായി മാത്രം കൊണ്ടു നടക്കുന്ന സാധാരണക്കാര്‍ക്ക് ഇനി സ്വപ്ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണ ജനങ്ങള്‍ക്കു താങ്ങാന്‍ കഴിയുന്ന ചെലവില്‍ വിമാനയാത്രയാണ് പദ്ധതിയുടെ ലക്ഷ്യം. ഷിംല-ഡല്‍ഹി വിമാനമാണ് ഈ പദ്ധതിയുടെ കീഴില്‍ വരുന്ന ആദ്യ സര്‍വ്വീസ്.
ലാഭകരമല്ല എന്ന കാരണത്താല്‍ വന്‍കിട എയര്‍ലൈന്‍ കമ്പനികള്‍ സര്‍വ്വീസ് നടത്താത്ത സ്ഥലങ്ങളും ഉഡാന്‍ പദ്ധതിയുടെ കീഴില്‍ വരും. ഇന്ത്യയിലെ 43 ചെറുകിട നഗരങ്ങളിലേക്കാണ് പദ്ധതിയുടെ ആദ്യഘട്ട സര്‍വ്വീസ് നടത്താൻ ഉദ്ദേശിക്കുന്നത്. സര്‍വ്വീസില്‍ പകുതി സീറ്റുകള്‍ക്ക് പരമാവധി 25000 രൂപ വരെ മാത്രം ഈടാക്കാനേ കമ്പനികള്‍ക്ക് അധികാരമുള്ളു. ബാക്കി സീറ്റുകള്‍ക്ക് വിപണിയിലെ നിരക്കില്‍ പണം ഈടാക്കാം.
ഹുബ്ലി, മൈസുരു, വിദ്യാനഗര്‍, നെയ്‌വേലി,സേലം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങള്‍ ഉഡാന്‍ പദ്ധതിയുടെ ഭാഗമാണ്. തല്ക്കാലം കേരളത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവില്‍ ഷിംല-ഡെല്‍ഹി, കഡപ്പ-ഹൈദരാബാദ്, നന്ദേദ്-ഹൈദരാബാദ് സര്‍വ്വീസുകളാണ് ഉദ്ഘാടനം ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha