ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഇന്ത്യയിൽ; ഈഫൽ ടവറിനേക്കാൾ ഉയരത്തിൽ ഇനി ട്രെയിനുകൾ കുതിച്ചു പായും

ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം സ്ഥിതി ചെയ്യുന്ന രാജ്യം എന്ന ബഹുമതിയും ഇനി ഇന്ത്യക്ക്. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിലൂടെയാണ് ഇത് നിർമിക്കുന്നത്. പാലത്തിന്റെ പണി അവസാനഘട്ടത്തിലാണ്. രണ്ടു വർഷം കൊണ്ട് പാലത്തിന്റെ പണി പൂർത്തിയാകും എന്നാണ് പറയപ്പെടുന്നത്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ കൂടി അധികം ഉയരം ഈ പാലത്തിനുണ്ടാകും. നിലവിൽ ഏറ്റവും ഉയരമുള്ള പാലം ചൈനയിലെ 275 മീറ്റർ ഉയരമുള്ള പാലമാണ്. ഇന്ത്യയിലെ ഈ പാലം നിർമിക്കുന്നത് 359 മീറ്റർ ഉയരത്തിലാണ്.
കശ്മീരിലെ റീസി ജില്ലയിൽ കത്ര - ബനിഹാൾ റൂട്ടിലുള്ള റെയിൽവേ പാ ലമായാണ് ഇത് നിർമിക്കുന്നത്. അങ്ങനെ നോക്കുമ്പൾ ഏറ്റവും ഉയരത്തിൽ ട്രെയിനുകൾ സഞ്ചരിക്കുന്ന പാലവും ഇത് തന്നെയാണ്. 1.3 കിലോമീറ്റർ നീളമുള്ള പാലത്തിനു നിർമാണ ചിലവ് 1250 കോടി രൂപയാണ്. 2019 ൽ പാലം പണി പൂർത്തിയാകുമെന്ന് കണക്കാക്കുന്നു. അതിനായി 1300 ഓളം തൊഴിലാളികളും 300 ഓളം എൻജിനീയർമാരുമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
ഉദ്ദംപൂർ - ശ്രീനഗർ ബാരാമുള്ള തീവണ്ടിപ്പാതയുടെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്. 100 കി. മി. വേഗതയിൽ കാറ്റ് അനുഭവപ്പെടുമെങ്കിലും ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനത്തിന്റെ സഹായത്തോടെ കാറ്റിന്റെ ഗതി തിരിച്ചറിയാൻ സാധിക്കും ഇവിടെ. അതിനാൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടാലും പേടിക്കേണ്ടതില്ല. 260 കി മി വേഗതയുള്ള കാറ്റിനെപ്പോലും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. ഈ പാലം യാഥാർഥ്യമാകുന്നതോടെ യാത്രാദുരിതം തീരുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha