ചിരഞ്ജീവി വസിക്കും കാട്

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, പ്രകാശം, കഡപ്പ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാണ് നല്ലമല. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തിന് സമാന്തരമായ രീതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഒരറ്റം അവസാനിക്കുന്നത് പലനാട് പീഠഭൂമിയിലും മറുവശം തിരുപ്പതി കുന്നുകളിലും അവസാനിക്കുന്നു.ഹിന്ദു പുരാണത്തിലെ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായി ഇവിടെ നല്ലനല കാടിനുള്ളില്‍ വസിക്കുന്നുണ്ടെന്ന് ഒരു വിശ്വാസമുണ്ട്.
അഞ്ച് ചിരചിരഞ്ജീവികളില്‍ ഒരാളായ അശ്വത്ഥാമാവിന്റെ പേരില്‍ ഭാരതത്തില്‍ ഒരു ക്ഷേത്രം മാത്രമേയുള്ളു. അതിപുരാതനമായ ഇത് നല്ലമല കാടുകള്‍ക്കുള്ളിലാണത്രെ. നല്ലമല കാടുകള്‍ക്കുള്ളില്‍ ശിവന്റെ 12 ക്ഷേത്രങ്ങളാണുള്ളത്. വ്യത്യസ്ത ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങള്‍ തീര്‍ഥ എന്നപേരിലാണ് അറിയപ്പെടുന്നത്. അഘോരകള്‍ ഉള്‍പ്പെടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്യാസികള്‍ നല്ലമല കാടുകളിലെത്തി രഹസ്യപൂജകളും ആചാരങ്ങളും ഇവിടെവെച്ച് നടത്താറുണ്ടെന്ന് പറയപ്പെടുന്നു. ശിവലിംഗങ്ങളും വിഗ്രഹങ്ങളും പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും.
നല്ലമലയുടെ ഉള്‍ക്കാടുകളിലേക്ക് ഇറങ്ങുമ്പോള്‍ മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ്. അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രങ്ങളും കുളങ്ങളും ഗുഹകളും ഒക്കെ പേടിപ്പിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കും.മരണത്തിന്റെ കാട് എന്നൊരു വിളിപ്പേരു കൂടിയുണ്ട് നല്ലമല കാടുകള്‍ക്ക്. കാടിന്റെ നിഗൂഢതകളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പഠിക്കാനായി എത്തിയ വിദേശത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെവെച്ച് മരണപ്പെട്ടിട്ടുണ്ടത്രെ. ഇവിടെ ഡോക്യുമെന്ററി എടുക്കാനായി എത്തിയവരും ജീവനോടെ പുറത്തെത്തിയിട്ടില്ല എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാം ഈ കാടിനെ ചുറ്റിപ്പറ്റിയുള്ള കഥകളുടെയും വിശ്വാസങ്ങളുടെയും ആഴം.
https://www.facebook.com/Malayalivartha