ഈ യാത്രക്ക് പോകാന്‍ ഒരു കാരണവും വേണ്ട

വെറുതെ ഇരിക്കുമ്പോള്‍ പെട്ടെന്ന് ഒരു യാത്ര പോകണമെന്ന് തോണിയാല്‍ അപ്പൊ തന്നെ പോണം . അതാണ് യാത്രയുടെ ഒരു സുഖം . യാത്ര ചെയ്യാന്‍ കാരണങ്ങള്‍ ഒന്നും വേണ്ടാത്തവര്‍ക്കായി ദാ കുറച്ച് നല്ല സ്ഥലങ്ങള്‍ .ഡെല്‍ഹിരാജസ്ഥാന്‍ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ വഴിയാണ് ഈ യാത്ര കടന്നു പോകുന്നത്.
ന്യൂ ഡെല്‍ഹിയില്‍ നിന്നും നീംറാനഅജ്മീര്‍മൗണ്ട് അബുബുജ് വഴി റാന്‍ ഓഫ് കച്ചിലെത്താം.ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് റാന്‍ ഓഫ് കച്ച് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. അജ്മീര്‍ ശരിഫ്, മൗണ്ട് അബു, ഇന്ത്യന്‍ വൈല്‍ഡ് ആസ് സാങ്ച്വറി, മാണ്ട്വി ബീച്ച് തുടങ്ങിയ സ്ഥലങ്ങള്‍ ഈ യാത്രയില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളാണ്.
ബെംഗളുരു നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മഞ്ഞുപുതച്ച തേയിലത്തോട്ടങ്ങളുടെ നടുവിലേക്കുള്ള യാത്ര ഒരു രക്ഷപെടലാണ്. നഗരത്തിന്റെ തിരക്കുകളില്‍ അലിഞ്ഞില്ലാതാകുന്നതിനും മുന്‍പ് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള യാത്ര ഒരു വലിയ ആശ്വാസമായിരിക്കും എന്നതില്‍ സംശയമില്ല. കുറച്ച് അധികം ദിവസങ്ങള്‍ അവധിയുണ്ടെങ്കില്‍ ധാരാളം കാഴ്ചകളാണ് കാത്തിരിക്കുന്നത്.
ബെംഗളുരുമൈസൂര്‍ബന്ദിപ്പൂര്‍മസിനഗുഡിഊട്ടികൂനൂര്‍കോയമ്പത്തൂര്‍പൊള്ളാച്ചിഉദുമല്‍പേട്ട് അമരാവതി നഗര്‍ വഴി മൂന്നാറിലെത്താം. ഴക്കാലത്തിനു മുന്‍പാണ് മൂന്നാര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. എന്നാലുമ മഴയിലെ മൂന്നാറിനു മറ്റൊരു ഭംഗിയാണെന്ന് പറയാതെ വയ്യ. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് അനുയോജ്യം.ബെംഗളുരു, മൈസൂര്‍, ബന്ദിപ്പൂര്‍, മസിനഗുഡി ഊട്ടി, കൂനൂര്‍, കോായമ്പത്തൂര്‍ എന്നീ സ്ഥലങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കാം.
https://www.facebook.com/Malayalivartha