മധുവിധു ആഘോഷിക്കുന്ന നവദമ്പതികളെ സ്വീകരിച്ച് ഈ സ്ഥലങ്ങള്‍

ജീവിതയാത്ര തുടങ്ങാന്‍ പോകുന്നവര്‍ക്കായി ഇതാ ഒരു മനോഹര അവസരം . എല്ലാ യാത്രകളും അവിസ്മരണീയമായ ഒന്നാകാനാണ് നമ്മുടെ ആഗ്രഹം. പുതിയ അറിവുകളും അനുഭവങ്ങളുമാണ് ഓരോ യാത്രയിലും നമുക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരോ യാത്രകളിലും നമുക്ക് ലഭിക്കുന്ന നവ്യമായ അനുഭൂതികള്‍ നമ്മുടെ യാത്രാശീലങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കുകയേയുള്ളു.
അവിസ്മരണീയമായ യാത്രാവഴികള്‍ തേടുന്നവരുടെ ഒരു സ്വപ്നഭൂമിയിലൂടെ നമുക്കൊന്ന് യാത്രപോയാലോ? അതേ, പൂക്കളുടെ താഴ്വരകളിലൂടെ ഒരു യാത്ര. മനസില്‍ കെട്ടിക്കിടക്കുന്ന അഹന്തയുടെ കടന്നല്‍കൂടുകളെ പിഴുതുമാറ്റി. സ്വപനങ്ങളുടെ പൂമ്പാറ്റകളെ ഹൃദയത്തില്‍ പറക്കാന്‍ അനിവദിച്ചുകൊണ്ട്, സ്വപ്ന തുല്യമായ ഒരു യാത്ര.
ദൈവത്തിന്റെ വാസസ്ഥലമെന്നാണ് ഉത്തര്‍ഖണ്ഡ് സംസ്ഥാനം അറിയപ്പെടുന്നത്. അത്രയ്ക്ക് മനോഹരമായ, സ്വര്‍ഗം പോലെ ഒരിടം.അതുകൊണ്ടാണ് നമ്മള്‍കാണുന്ന ഇന്ത്യന്‍ സിനിമകളില്‍ നായിക നായകന്‍മാര്‍ സ്വപനം കാണുന്ന ഗാനരംഗങ്ങളില്‍, പശ്ചാത്തലമായി ഉത്തര്‍ഖണ്ഡിലെ സ്ഥലങ്ങള്‍ കാണാനാവുന്നത്.
ഡല്‍ഹിയില്‍ നിന്ന് 513 കിലോമീറ്റര്‍ ഉണ്ട് ഗോവിന്ദ്ഘട്ടിലേക്ക്. ഗോവിന്ദ്ഘട്ടില്‍ നിന്നാണ് നമ്മള്‍ യാത്ര ആരംഭിക്കേണ്ടത്. ഡല്‍ഹിയില്‍ നിന്ന് ഗോവിന്ദ്ഘട്ടില്‍ എത്തുമ്പോഴേക്കും നമ്മുടെയുള്ളില്‍ യാത്രയുടെ ആവേശം ലഹരിപോലെ പടര്‍ന്ന് കയറിയിരിക്കും. അത്രയ്ക്ക് മനോഹരവും സാഹസികത നിറഞ്ഞതുമാണ് ഈ ഭൂമി. ഇവിടെ നിന്നാണ് നമ്മള്‍ ട്രെക്കിംഗ് തുടങ്ങുന്നത്.
ഇടയ്ക്കിടെ ഉണ്ടാകുന്ന ഉരുള്‍പൊട്ടല്‍ കാരണം ദുര്‍ഘടമായി തീര്‍ന്ന ട്രെക്കിംഗ് പാത നിങ്ങള്‍ക്ക് കാണാം. അത് തീര്‍ച്ചയായും നിങ്ങളുടെ ആവേശത്തെ പതിമടങ്ങ് ഉയര്‍ത്തുകയേ ഉള്ളു. ദുര്‍ഘടമായ വഴിയിലൂടെയുള്ള 12 കിലോമീറ്റര്‍ യാത്രയാണ് ഗംഗാരിയ(ഴവമിഴമൃശമ) യാത്ര. ഏകദേശം രണ്ട് മണിക്കൂറില്‍ അധികം യാത്ര ചെയ്യണം ഇവിടെ എത്താന്‍.
നമ്മുടെ വഴി വളരെ ദുര്‍ഘടമാണ്, അതിനാല്‍ മുന്നോട്ടുള്ള ഓരോ കാല്‍വെപ്പിലും നമ്മുടെ ശരീരം തളര്‍ന്ന് കൊണ്ടിരിക്കും. സിരകളില്‍ തിളയ്ക്കുന്ന അവേശത്തിന് മാത്രമേ നമ്മേ ഗംഗാരിയയില്‍ എത്തിക്കാന്‍ ആകുകയുള്ളു. ക്ഷീണം കൂടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു കഴുതയെ വാടകയ്ക്ക് എടുക്കാം. കുറച്ച് ദൂരം കഴുതപ്പുറത്ത് കയറി യാത്രചെയ്യാം. ഗംഗാരിയയില്‍ എത്തിയാല്‍ അവിടെ നിങ്ങള്‍ക്ക് വിശ്രമിക്കാം. നിരവധി ഹോട്ടലുകളും റെസ്‌റ്റോറെന്റുകളും ഇവിടെയുണ്ട്. ഹോട്ടലുകളൊക്കെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് ബുദ്ധി.
നമ്മള്‍ ദൂരങ്ങള്‍ താണ്ടിവന്നത് ഈ പൂക്കളുടെ താഴ്വര തേടിയാണ്. ദുര്‍ഘടമായ പാതകള്‍ നമുക്ക് ക്ഷീണം തന്നപ്പോള്‍ നമ്മുടെ കാലുകളെ മുന്നോട്ട് വയ്ക്കാന്‍ പ്രേരിപ്പിച്ചത് പൂക്കളുടെ താഴ്വരകളേക്കുറിച്ചുള്ള കേട്ടറിവുകള്‍ ആണ്. ഇതാ നമ്മള്‍ ആ കേട്ടറിവുകള്‍ നേരില്‍ കണ്ട് ആസ്വദിക്കാന്‍ പോകുകയാണ്. നമ്മള്‍ ഇതുവരെ സ്വപ്നങ്ങളില്‍ മാത്രം കണ്ട, അല്ലെങ്കില്‍ ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ സ്ഥലത്തുകൂടെ നമ്മള്‍ യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണ്.
നമ്മുടെ കണ്ണുകള്‍ക്ക് കുളിര്‍മ പകര്‍ന്ന് കൊണ്ട്, പൂത്ത് നില്‍ക്കുന്ന പൂക്കള്‍ മന്ദമാരുതനെ അയച്ച് നമ്മളെ സ്വാഗതം ചെയ്യുന്നത് നമ്മള്‍ അറിയുന്നില്ലേ?. അതിന്റെ കുളിരില്‍ പൂവുകള്‍ അല്പം സൗരഭ്യവും നമുക്കായി തന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ വിസ്മയം എന്ന് മാത്രം വിളിക്കാവുന്ന ഒരു മായിക ലോകത്താണ് നമ്മള്‍. എങ്ങും പ്രകാശത്തിന്റെ ഏഴഴുകള്‍ പ്രതിഫലിപ്പിച്ചുകൊണ്ട്, ഇളംകാറ്റില്‍ തലയാട്ടി നില്‍ക്കുന്ന പൂക്കള്‍ മാത്രം. നമ്മള്‍ ഒരു പക്ഷെ നിരവധി സ്ഥലങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവാം, പക്ഷെ ഇവിടെ വരുമ്പോള്‍ ആ യാത്രകളുടെ മധുരാനുഭവങ്ങള്‍ നമ്മുക്ക് ഒന്നുമല്ലാതാകുന്നു.
https://www.facebook.com/Malayalivartha