മഞ്ഞുവീട്ടില്‍ ഒരു രാത്രി താമസിക്കണമെന്നുണ്ടോ? എങ്കില്‍ വിട്ടോളൂ മണാലിയിലേക്ക്!

മഞ്ഞുമൂടി കിടക്കുന്ന പ്രദേശങ്ങളിലെ എസ്‌കിമോകളുടെ വാസസ്ഥലമായ ഇഗ്ലുവില്‍ ഒന്നു താമസിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ, എങ്കില്‍ ഒട്ടും കാത്തിരിക്കേണ്ട ഇപ്പോള്‍ തന്നെ യാത്ര പ്ലാന്‍ ചെയ്‌തോളൂ, അന്റാര്‍ട്ടിക്കയിലോക്കോ കാനഡയിലേക്കോ ഒന്നുമല്ല, നമ്മുടെ സ്വന്തം കുളു മണാലിയിലേക്ക്. മഞ്ഞുവീട്ടിലൊരു ദിവസം ആഗ്രഹിക്കുന്നവര്‍ക്കായി വാടകയ്ക്ക് ഇഗ്ലു സജ്ജീകരിച്ചിരിക്കുകയാണ് മണാലിയിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍.
വ്യത്യസ്തമായ ഇഗ്ലു സ്‌റ്റേ പാക്കേജുകള്‍ കെയ്‌ലിംഗ, എയര്‍ബിഎന്‍ബി തുടങ്ങിയ ഓപ്പറേറ്റര്‍മാരാണ് വിനോദയാത്രക്കാര്‍ക്കായി മുന്നോട്ടുവയ്ക്കുന്നത് മഞ്ഞു വീട്ടിലെ അന്തിയുറക്കത്തോടൊപ്പം വ്യത്യസ്തമായ പരിപാടികളും ഇവരുടെ പാക്കേജിലുണ്ട്.
സ്വന്തമായി ഇഗ്ലു ഉണ്ടാക്കി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഇവര്‍ ഒരുക്കുന്നുണ്ട്. സ്‌നോ ബോര്‍ഡിംഗ്, സ്‌നോ ഷൂംയിംഗ് തുടങ്ങിയ വിന്റര്‍ സ്‌പോര്‍ട്‌സുകള്‍ക്കുള്ള സൗകര്യവും ആവശ്യമെങ്കില്‍ ഇവര്‍ നിങ്ങള്‍ക്ക് ലഭ്യമാക്കും.
വിന്റര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള ഒരു ദിവസത്തെ ഇഗ്ലു പാക്കേജിന് 5600 രൂപയാണ് ഫീസ്. സ്‌പോര്‍ട്‌സ് ആക്ടിവിറ്റീസ് ഇല്ലെങ്കില്‍ 4000-മുതല്‍ 4600 രൂപയ്ക്ക് പാക്കേജ് നേടാം. ജനുവരി മുതല്‍ ഏപ്രില്‍ വരെ, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ എന്നിങ്ങനെ രണ്ട് സീസണുകളിലേക്കായാണ് ബുക്കിംഗ്.
രണ്ട് ബെഡ്‌റൂം, രണ്ട് ബാത്‌റൂം ഉള്‍പ്പെടെയുള്ള ഇഗ്ലുവായിരിക്കും നിങ്ങള്‍ക്ക് ലഭ്യമാവുക. ഹോട്ട് വാട്ടര്‍, ഹീല്‍ഡ് എയര്‍ അടക്കമുള്ളവ ലഭ്യമാക്കിക്കൊണ്ടാവും ഇഗ്ലുവിലെ നിങ്ങളുടെ ഒരു ദിനം. പരമാവധി 4 പേര്‍ക്കാണ് ഒരു ഇഗ്ലുവില്‍ താമസിക്കാന്‍ അനുവദിക്കുന്നത്.
ഇഗ്ലുവില്‍ താമസിക്കാനെത്തുന്നവരുടെ തയ്യാറെടുപ്പുകള്‍ക്കായി വിശദമായ നിര്‍ദ്ദേശങ്ങള്‍ കെയ്‌ലിംഗയുടേയും എയര്‍ബിഎന്‍ ബിയുടേയും ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇഗ്ലു സ്‌റ്റേ രണ്ടാം സീസണിലേക്കുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha