ലോകവിനോദസഞ്ചാര ഭൂപടത്തിലേക്ക് മോദിയുടെ ചായക്കട

പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്തു ചായ വില്‍പന നടത്തിയിരുന്ന കട ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക്.
ഗുജറാത്തിലെ മെഹ് സാന ജില്ലയിലെ വഡ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥിതിചെയ്യുന്ന ഈ ചായക്കട വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ അറിയിച്ചു.
കേന്ദ്ര സാംസകാരിക, വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും അധികൃതര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.
റെയില്‍വേ സ്‌റ്റേഷനിലെ ചെറിയ ചായക്കടയുടെ രൂപം അതേപടി നിലനിര്‍ത്തുകയും ഒപ്പം നവീനസംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്തുമായിരിക്കും പദ്ധതി നടപ്പിലാക്കുക എന്നും മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ജന്മദേശം മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ് വഡ് നഗര്‍. ഷര്‍മിഷ്ട തടാകം പോലുള്ള നിരവധി ആകര്‍ഷകമായ ഇടങ്ങള്‍ അവിടെയുണ്ട്.
അടുത്തയിടെ ബുദ്ധസന്യാസ മഠത്തിന്റെ അവശിഷ്ടങ്ങള്‍ വഡ്‌നഗരില്‍ നിന്ന് കണ്ടെത്തിയിരുന്നു. അവിടെ പര്യവേക്ഷണം ഇപ്പോഴും നടന്നുവരികയാണ്.
https://www.facebook.com/Malayalivartha
























