Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..

കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര

05 FEBRUARY 2014 12:30 AM IST
മലയാളി വാര്‍ത്ത.

നെല്ലിയാമ്പതിയിലേക്കുള്ള യാത്ര.. പാവപ്പെട്ടവരുടെ ഊട്ടിയിലേക്കുള്ള യാത്ര.. പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക്‌ കൂട്ടികൊണ്ട്‌ പോവുന്ന നെല്ലിയാമ്പതി എങ്ങനെ പാവപ്പെട്ടവന്റെ ഊട്ടിയാവും..? നെല്ലിദേവതയുടെ ഊരായ നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ അതിനു നെല്ലിയാമ്പതിയിലേക്ക്‌ തന്നെ വരണം. ഊട്ടിക്ക്‌ പകരമാവാന്‍ നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക്‌ പകരമാവാന്‍ ഊട്ടിക്കോ ആവില്ല. യാത്രയുടെ ആനന്ദം രണ്ടിടങ്ങളിലും വ്യത്യസ്‌തമാണ്‌ എന്നതു തന്നെ കാരണം.


പാലക്കാട്‌ നഗരത്തില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയായി ഒരു പ്രശസ്‌തമലയും വിനോദസഞ്ചാരകേന്ദ്രവുമാണ്‌ നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരിനദി എന്നിവയുടെ പ്രധാനപ്പെട്ട ജലസ്സ്രോതസ്സുകളാല്‍ സമ്പുഷ്‌ടി നേടിയ മണ്ണ്‌. ജൈവആവാസ വ്യവസ്ഥയുടെ കലവറ. ശീതളമായ കാലാവസ്ഥയാണ്‌ ഇവിടം. തേയില, കാപ്പി തോട്ടങ്ങളാല്‍ പ്രധാന കൃഷി.
നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകൊട്ടി നെന്‍മാറയില്‍ നിന്ന്‌ 26 കിലോമീറ്റ്‌ര്‍ അകലെയാണ്‌ . കൈകൊട്ടിയില്‍ നിന്ന്‌ 9 കിലോ മീറ്റര്‍ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള സനെല്‍ വലയലുകളില്‍ കാര്‍ഷിക ജലസേചനത്തിന്‌ ജലം നല്‍കുന്നു. നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലാണ്‌ ഈ അണക്കെട്ട്‌. ഇന്ത്യയിലെ തന്നെ മണ്ണു കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ്‌ പോത്തുണ്ടിഡാം.


ഇവിടെ നിന്ന്‌ 17 കി.മീറ്ററോളം മുകളിലേക്ക്‌ ഹെയര്‍പിന്‍ വളവുകള്‍ കഴിഞ്ഞാല്‍ പിന്നെ വനം പ്രദേശമാണ്‌. മുകളിലേക്ക്‌ പോകുന്തോറും തണുപ്പ്‌ കൂടി വരും. പോത്തുണ്ടിഡാം കഴിയുമ്പോള്‍ കാണുന്ന വനപ്രദേശത്ത്‌ ധാരാളം തേക്കുമരങ്ങളുണ്ട്‌. നെല്ലിയാമ്പതിയിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ കുരങ്ങ്‌, മുള്ളന്‍ പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളേയും കാണാം. ഈ ഉയരത്തില്‍ നിന്ന്‌ താഴെ മനോഹരമായ പോത്തുണ്ടിഡാമും നഗരദൃശ്യങ്ങളും ആസ്വദിക്കാം.
കേശവപാറ, സീതാകുണ്ട്‌, മിങ്കാര അണക്കെട്ട്‌, കൊല്ലങ്കോട്‌ പട്ടണം ഇവയൊക്കയും മലമുകളില്‍ നിന്ന്‌ കാണാം. ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സെക്യൂരിറ്റി ഉദ്യോസ്ഥര്‍ നെല്ലിയാമ്പതിയെ കാണാന്‍ വരുന്നവര്‍ക്കും അറിയാന്‍ വരുന്നവര്‍ക്കും കാട്ടിലേക്ക്‌ കൂട്ടു വരാറുണ്ട്‌. എന്നാല്‍ കാടിന്റെ നിശബ്‌ദത സംഗീതമായി ആസ്വദിക്കുന്ന, വഴികളില്‍ തന്റെ പൂര്‍വികരുടെ കാലടയാളങ്ങളെ പിന്തുടരുന്ന കാടിന്റെ മക്കളിലൊരാളാവും നെല്ലിയാമ്പതി പരിചയപ്പെടുത്തി യാത്രയിലൂടെ നീളെ നമ്മെ നയിക്കുക. നെല്ലിയാമ്പതി കാണുമ്പോള്‍ ഏതു സംശയങ്ങള്‍ക്കും അവരുടെ പക്കല്‍ ഉത്തരമുണ്ടാവും. കാടിനെ അറിയുന്നവരെ കാടിനും അറിയാം എന്നതിനാല്‍ വഴികള്‍ തെറ്റിക്കാതെ കാടും കൂടെ നടക്കുന്നു. കാട്ടിനുള്ളില്‍ മലകളും അരുവികളും താഴ്‌വാരങ്ങളും കിലോമിറ്ററുകളോളം പരന്നു കിടക്കുന്നു.

നെല്ലിയാമ്പതി എത്തിയാല്‍ സൈലന്റ്‌ വാലി മലനിരകളും പറമ്പികുളം നാഷണല്‍ പാര്‍ക്കും ദൂരക്കാഴ്‌ച്ചകാളായി നമ്മെ കൊതിപ്പിച്ച്‌ കൊണ്ടിരിക്കും.വരയാടുകളും സിംഹവാലന്‍ കുരങ്ങുകളും അടക്കം നെല്ലിയമ്പതിയില്‍ സഞ്ചാരികളെ വരവേല്‍ക്കാനുണ്ട്‌. എന്നാല്‍ ഒന്നിനെയെങ്കിലും കണ്ടു കിട്ടുക പ്രയാസം നിറഞ്ഞ കാര്യമാണ്‌. അനക്കങ്ങളില്ലാതെ ഏറെ നേരം കാത്തിരുന്നാല്‍ കാട്ടിലെ വീട്ടുകാരെ കാണാല്‍ സാധിച്ചേക്കും. നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗിയും കുളിരും അനുഭവിക്കാനും ആസ്വദിക്കാന്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ്‌ ഉചിതം. ജനുവരി മുതല്‍ മേയ്‌ വരെ പകല്‍ തണുപ്പു കുറഞ്ഞ കാലാവസ്ഥയും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ തണുപ്പ്‌ കൂടിയ കാലാവസ്ഥയുമാണ്‌.
ഇവിടേക്ക്‌ എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍ : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം, കോയമ്പത്തൂര്‍ വിമാനത്താവളം
ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌, തൃശൂര്‍
വിമാനത്താവളത്തില്‍ നിന്ന്‌ തൃശൂരിലേയ്‌ക്ക്‌ 30 കിലോമീറ്റര്‍ വരിക. ഇവിടെ നിന്ന്‌ നെന്മാറയിലേക്ക്‌ ടാത്സി. ബസ്സ്‌ എന്നിവ ലഭിക്കും(35 കി.മീ) പാലക്കാടു നിന്ന്‌ നെന്മാറയിലേക്കുള്ള ദൂരം 30 കി.മീ .
നെന്മാറയില്‍ നിന്ന്‌ നെല്ലിയാമ്പതിയിലേക്ക്‌ ടാക്‌സിയോ ജീപ്പോ ലഭ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (16 minutes ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (21 minutes ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (23 minutes ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (29 minutes ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (56 minutes ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (1 hour ago)

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (1 hour ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (1 hour ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (2 hours ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (2 hours ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (2 hours ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (3 hours ago)

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും...  (3 hours ago)

Malayali Vartha Recommends