എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ

എസ് ബി ഐ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ) സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ (സി ബി ഒ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള 2050 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ലക്ഷ്യമിടുന്നത്. ബാങ്കിംഗ് പരിചയമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in വഴി അപേക്ഷിക്കാം. വിജ്ഞാപനം ജനുവരി 28-നാണ് പുറത്തിറങ്ങിയത്.
ഓണ്‍ലൈന്‍ അപേക്ഷകള്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 18 വരെ സ്വീകരിക്കും. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. സി ബി ഒ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ വേണം. എഞ്ചിനീയറിംഗ്, മെഡിക്കല്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി ബിരുദമുള്ളവരും യോഗ്യരാണ്.
കൂടാതെ, ബാങ്കില്‍ ഓഫീസറായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. 2025 ഡിസംബര്‍ 31 - ന് 21 - നും 30 - നും ഇടയിലായിരിക്കണം അപേക്ഷകരുടെ പ്രായം. പട്ടിക ജാതി ( എസ് സി ) / പട്ടിക വര്‍ഗ ( എസ് ടി ), ഒ ബി സി ( നോണ്‍-ക്രീമിലെയര്‍ ), ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിയമപ്രകാരം പ്രായപരിധിയില്‍ ഇളവുകള്‍ അനുവദിക്കുന്നതായിരിക്കും.
പൊതുവിഭാഗം, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗങ്ങള്‍ക്ക് 750 രൂപ അപേക്ഷാ ഫീസ് ഉണ്ട്. പട്ടിക ജാതി ( എസ് സി ) / പട്ടിക വര്‍ഗ ( എസ് ടി ), ഭിന്നശേഷി (പി എച്ച് / പി ഡബ്ല്യു ഡി) വിഭാഗക്കാര്‍ക്ക് ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഫീസ് ഓണ്‍ലൈനായി മാത്രം അടയ്ക്കാം. എഴുത്തുപരീക്ഷ, അഭിമുഖം, ഭാഷാ പരീക്ഷ, രേഖാപരിശോധന, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
പരീക്ഷ 2026 മാര്‍ച്ചില്‍ നടക്കും. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കാന്‍ sbi.bank.in സന്ദര്‍ശിച്ച്, CBO റിക്രൂട്ട്മെന്റ് 2026 വിഭാഗത്തിലെ 'അപേക്ഷിക്കുക' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഫോം പൂരിപ്പിച്ച് രേഖകള്‍ അപ്ലോഡ് ചെയ്ത്, നിശ്ചിത ഫീസ് അടച്ച് സമര്‍പ്പിക്കാം. അവസാന തീയതി വരെ കാത്തിരുന്നാൽ സെർവർ ബിസി ആകാനുള്ള സാധ്യത ഉണ്ട് . അങ്ങനെവന്നാൽ ചിലപ്പോൾ അപേക്ഷിക്കാൻ കഴിയാതെ ആകും . അതുകൊണ്ട് അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ എത്രയും പെട്ടെന്ന് അപേക്ഷിക്കൂ
https://www.facebook.com/Malayalivartha
























