ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു

ജയിലുകളുടെ നവീകരണത്തിനായി ബഡ്ജറ്റില്‍ പുതിയ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് പരിഹരിക്കുന്നതിനായി പുതിയ ജയിലുകള്‍ നിര്‍മിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ജയിലുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 47 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയതായി മന്ത്രി പ്രഖ്യാപിച്ചു.
ജയില്‍ പുള്ളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കികൊണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ജയിലുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























