ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി

2026ലെ സംസ്ഥാന ബഡ്ജറ്റില്‍ എംഎല്‍എമാര്‍ക്കായി പ്രത്യേക നിര്‍ദേശം. ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെയും ബഡ്ജറ്റ് അവതരണമാണ് സഭയില്‍ നടന്നത്. തോമസ് ഐസക്കിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നാലാമത്തെ ബഡ്ജറ്റ് അവതരണമാണ് കെ എന്‍ ബാലഗോപാല്‍ നടത്തിയത്. രണ്ട് മണിക്കൂറും 53 മിനിട്ടുമായിരുന്നു ബഡ്ജറ്റ് അവതരണം.
സുപ്രധാന പ്രഖ്യാപനങ്ങള്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേഡ് പെന്‍ഷന്‍
പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി, പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയംതൊഴിലിന് മൂന്ന് കോടി, ന്യൂനപക്ഷ വിഭാഗത്തിന്റെ ക്ഷേമത്തിനായി 94.69 കോടി, ന്യൂനപക്ഷ വിഭാഗത്തിന് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നാല് കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി, തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്കായി 950.89 കോടി
കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്
പൊതുവിദ്യാഭ്യാസത്തിന് 1128 കോടി, ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപ
സ്ത്രീ സുരക്ഷ പെന്‍ഷനായി 3820 കോടി രൂപ
വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ആദ്യബാച്ച് വീട് അടുത്ത മൂന്നാംവാരം കൈമാറും.
https://www.facebook.com/Malayalivartha
























