Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മണ്‍സൂണ്‍ മനോഹാരിതയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം

28 MARCH 2014 02:57 AM IST
മലയാളി വാര്‍ത്ത.

മണ്‍സൂണിന്റെ ആഗമനം ഇത്തവണ അതിരപ്പിള്ളിക്കും വാഴച്ചാലിനും എന്നത്തേക്കാളും കൂടുതല്‍ വന്യസൗന്ദര്യമാണ് നല്‍കിയത്. ഇതുപോലെ ജലസൃമൃദ്ധിയോടെ ഈ രണ്ട് വെള്ളച്ചാട്ടങ്ങളെയും പ്രകൃതി അനുഗ്രഹിച്ചത് ആറേഴ് വര്‍ഷക്കാലം മുന്‍പ് മാത്രം. കാടിന്റെ ഹരിതഹൃദയത്തില്‍ സഞ്ചാരികള്‍ക്കായി പ്രകൃതി കാത്തുസൂക്ഷിച്ച ഈ അപൂര്‍വ വിസ്മയം കാണാന്‍ സന്ദര്‍ശകരുടെ അണമുറിയാത്ത പ്രവാഹമാണിപ്പോള്‍. ഉയരങ്ങളില്‍നിന്ന് കുത്തനെ ചിതറി വീഴുന്ന അതിരപ്പിള്ളി ജലപാതത്തിന്റെ രൗദ്രസംഗീതവും പാറക്കെട്ടുകളിലൂടെ ചരിഞ്ഞിറങ്ങുന്ന വാഴച്ചാലിന്റെ ജലമര്‍മ്മരവും ഇത്തവണ സന്ദര്‍ശിക്കുന്നവരുടെ മനസ്സില്‍നിന്ന് വിട്ടൊഴിയുകയില്ല. ഒരിക്കലും മതിവരാത്ത കാഴ്ചകള്‍ക്ക് ആസ്വാദ്യത കൂടിയിരിക്കുകയാണ്.

തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയില്‍നിന്ന് 32 കിലോ മീറ്റര്‍ അകലെ ചാലക്കുടി-മലക്കപ്പാറ സംസ്ഥാനപാതയിലൂടെ പോകുമ്പോള്‍ ചാലക്കുടിപ്പുഴയിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. പ്രകൃതിയുടെ അപൂര്‍വമായ ദൃശ്യവിരുന്നുകളുടെ ഒരു പരമ്പരതന്നെയുണ്ടിവിടെ. അതുകൊണ്ട് ഇവിടേക്കുള്ള ഒരു ട്രിപ്പ് വിനോദസഞ്ചാരികള്‍ക്ക് ഒരിക്കലും നഷ്ടമല്ല. തുമ്പൂര്‍മുഴി റിവര്‍ ഡൈവര്‍ഷന്‍ സ്‌കീം, അവിടത്തെ ചിത്രശലഭങ്ങളുടെ ഉദ്യാനം, മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ചാര്‍പ്പ വെള്ളച്ചാട്ടം, പെരിങ്ങല്‍കുത്ത് ഡാം, ഷോളയാര്‍ ഡാം എന്നിങ്ങനെ വേറെയും കാഴ്ചകളുണ്ട് ഇവിടെ വന്നാല്‍ കാണാന്‍. (ഡാമുകള്‍ കാണാന്‍ തൃശൂരില്‍നിന്ന് നേരത്തെ അനുമതി വാങ്ങണം.) റോഡിന്റെ ഇരുവശത്തുമുള്ള ഇടതൂര്‍ന്ന വനത്തില്‍ അവസരം ഒത്തുവന്നാല്‍ മാനുകളെയും മറ്റു മൃഗങ്ങളെയും കാണാം. കൂടാതെ വിനോദസഞ്ചാരികള്‍ക്കായി വിവിധ റൈഡുകളുള്ള വാട്ടര്‍ തീം പാര്‍ക്കുകളുമുണ്ട് പ്രദേശത്ത്.

അതിരപ്പിള്ളി വെള്ളച്ചാട്ടം തന്നെയാണ് ഇവിടത്തെ ഏറ്റവും ഗംഭീരമായ കാഴ്ച. ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുവാനുള്ളത് ഇവിടെയാണ്. വെള്ളച്ചാട്ടത്തെ മുകളില്‍നിന്നും താഴെനിന്നും കാണാന്‍ സൗകര്യമുണ്ട്. അതോടൊപ്പം വിശാലമായ പാറക്കെട്ടുകളില്‍ നദിക്കരയില്‍ വിശ്രമിക്കാം. വേനല്‍ക്കാലത്ത് അതിരപ്പിള്ളിയില്‍ പുഴയിലിറങ്ങാന്‍ അനുവദിക്കും. പടിക്കെട്ടുകള്‍ ഇറങ്ങി വെള്ളച്ചാട്ടത്തിന്റെ താഴേക്ക് ഇറങ്ങിച്ചെന്നാല്‍ പ്രത്യേകമായ അനുഭൂതിയാണ്. മുകളില്‍നിന്ന് ചിതറി വീഴുന്ന വെള്ളത്തുള്ളികള്‍ മഞ്ഞിന്‍ കണികകളെപ്പോലെയോ, മേഘത്തുണ്ടുകള്‍ പോലെയോ പറന്നു വന്ന് സന്ദര്‍ശകരെ കുളിര്‍പ്പിക്കും.

അതിരപ്പിള്ളിയില്‍നിന്ന് 3 കി.മീ. അപ്പുറത്തുള്ള വാഴച്ചാല്‍ വെള്ളച്ചാട്ടം അപകടകരമായ ജലസൗന്ദര്യമാണ്. പുഴ ശക്തമായ ഒഴുക്കോടെ വന്‍ നുരകളുമായി, ഹൃദ്യമായ ജലശ്രുതിയുമായി പതഞ്ഞുപോകുന്ന അതിശയകരമായ കാഴ്ചയാണത്. കാഴ്ചകള്‍ ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് ഇരിപ്പിടങ്ങളും മറ്റുമായി ചെറിയ പാര്‍ക്ക് നിര്‍മ്മിച്ചിട്ടുണ്ട്. അപകടസാധ്യത വളരെയധികമുള്ളതുകൊണ്ട് ഇവിടെ അധികം പുഴയിലേക്കിറങ്ങാന്‍ സമ്മതിക്കില്ല. രണ്ടുവെള്ളച്ചാട്ടങ്ങളും നിറഞ്ഞു കവിഞ്ഞ് ഒഴുകുന്ന അപൂര്‍വ്വമായ സന്ദര്‍ഭമാണ് ഇപ്പോള്‍.

സന്ദര്‍ശകരുടെ പക്കല്‍നിന്നും പ്രവേശനഫീസ് ഈടാക്കുന്നുണ്ട്. മുതിര്‍ന്നവര്‍ക്ക് 20 രൂപ, കുട്ടികള്‍ക്ക് 2 രുപ, 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യപ്രവേശനം. ഒരു ടിക്കറ്റ് എടുത്താല്‍ മതി വാഴച്ചാലും അതിരപ്പിള്ളിയും കാണാന്‍

ഇവിടേക്ക് പോകാന്‍ ചാലക്കുടിയില്‍ വരണം. റെയില്‍വേ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡും ഉണ്ട്. രാവിലെ 7 മുതല്‍ സ്വകാര്യ ബസ്സുകളും കെ.എസ്.ആര്‍.ടി.സി ബസ്സുകളും ലഭിക്കും. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ ആനമല ജംഷനില്‍നിന്ന് തിരിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (12 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (27 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (38 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (49 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends