Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൈതൃകവണ്ടിയില്‍ ഊട്ടിപ്പട്ടണത്തേക്ക്

09 APRIL 2014 10:33 PM IST
മലയാളി വാര്‍ത്ത.

കുളിര്‍മഞ്ഞു പെയ്യുന്ന മകരത്തില്‍ നീലഗിരിക്കുന്നുകള്‍ താണ്ടി ഒരടിപൊളി ഊട്ടിയാത്രക്കു വരുന്നോ? ഒരൊറ്റ എസ്.എം.എസ് അയച്ചതേയുള്ളൂ. ടീം റെഡി. അതും വിത് ഫാമിലി. അങ്ങനെയാണ് പ്രിയനഗരിയിലേക്ക് മറ്റൊരു യാത്രകൂടി സംഭവിക്കുന്നത്. ഇത്തവണ, കേള്‍ക്കാത്ത മധുരിത ഗാനം പോലെ പ്രിയതരമായ മോഹം സഫലമാവുകയാണ്. മേട്ടുപ്പാളയത്തു നിന്ന് നീലഗിരിക്കുന്നുകളുടെ ചരിവുകളിലൂടെ ടോയ് ട്രെയിനില്‍ ഊട്ടിയിലേക്ക് ഒരു കുടുംബയാത്ര. നാളേറെയായി ഈ യാത്രക്ക് ശ്രമമാരംഭിച്ചിട്ട്. ആദ്യ കടമ്പ ടിക്കറ്റ് ആണ്. ഐ.ആര്‍.സി.ടി.സി സൈറ്റില്‍ ടിക്കറ്റ് എപ്പോഴും വെയ്റ്റിങ് ലിസ്റ്റ് ആയിരിക്കും. ഇത്തവണ രണ്ടു മാസം മുമ്പേ തന്നെ ബുക്ക് ചെയ്തു. അപ്പോഴും ഒരാള്‍ വാതില്‍പ്പടിയിലാണ്. യാത്രാദിനമടുത്തപ്പോഴാണ് സീറ്റ് ഉറപ്പായത്.

കോഴിക്കോട് നിന്ന് രാവിലെ 11.15നുള്ള ട്രെയിനില്‍ കോയമ്പത്തൂരേക്ക്. നാലു മണിയോടടുത്താണ് ചെന്നൈ എക്സ്പ്രസ്  കോയമ്പത്തൂര്‍ എത്തിയത്. പിന്നെ ബസില്‍ മേട്ടുപ്പാളയത്ത് എത്തുമ്പോള്‍ സന്ധ്യയായിരിക്കുന്നു. കൊച്ചു പട്ടണം. പക്ഷേ, ധാരാളം യാത്രി നിവാസുകളുണ്ട്. അധികം പണച്ചെലവില്ലാതെ മുറി കിട്ടും. വെല്‍കം ഇന്നില്‍ ഞങ്ങള്‍ മുറിയെടുത്തു. റിസപ്ഷനിസ്റ്റിനോട് അന്വേഷിച്ചപ്പോള്‍ ട്രെയിന്‍ ബ്ളോക്ക് ആണല്ളോ എന്ന് മറുപടി. ഒന്നു ഞെട്ടി. എല്ലാം വെറുതെയായോ! ബസ് സ്റ്റാന്‍റിന് അടുത്തുതന്നെയാണ് റെയില്‍വേ സ്റ്റേഷനും. അന്വേഷിച്ചുകളയാം. നേരെ വെച്ചു പിടിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ മലയാളിയാണ്. കുഴപ്പമൊന്നുമില്ല. രാവിലെ 6.45നു സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് പുള്ളിയുടെ നിര്‍ദേശം. ഓകെ പറഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ റിസപ്ഷനിസ്റ്റ് പറഞ്ഞതെന്തായിരിക്കുമെന്ന് ഒരു കണ്‍ഫ്യൂഷന്‍. ടിക്കറ്റെല്ലാം തീര്‍ന്നെന്നാവും കക്ഷി ഉദ്ദേശിച്ചിട്ടുണ്ടാവുക. ബസ് സ്റ്റാന്‍റിനടുത്തുള്ള അന്നപൂര്‍ണയില്‍ അത്യാവശ്യം നല്ല ഭക്ഷണം കിട്ടും. വില അത്ര നല്ലതല്ളെന്നേയുള്ളൂ.

രാവിലെ 7.10 ന് ആണ് ട്രെയിന്‍ പുറപ്പെടുന്നത്. തലേന്നു തന്നെ മേട്ടുപ്പാളയത്തു വന്ന് താമസിക്കുന്നതാണ് നല്ലത്. ആറരക്കു തന്നെ പരിവാര സമേതം സ്റ്റേഷനിലത്തെിയപ്പോള്‍ ഞങ്ങളെ കൊണ്ടു പോകേണ്ട ട്രെയിന്‍ ട്രാക്കില്‍ റെഡിയാണ്. പ്ളാറ്റ്ഫോമില്‍ സാമാന്യം തിരക്കുണ്ട്. ഊട്ടിയില്‍ താമസമാക്കിയ പാലക്കാട്ടുകാരന്‍ ടി.ടി.ആര്‍ ചന്ദ്രന്‍ യാത്രക്കാര്‍ക്ക് സീറ്റ് ശരിയാക്കുന്ന തിരക്കിലാണ്. ആകെ മൂന്ന് ബോഗികളേയുള്ളൂ ഈ കുഞ്ഞ് ട്രെയിനിനെന്നത് അതിശയമായി. ആകെ 140 പേര്‍ക്കിരിക്കാം. ഫസ്റ്റ് ക്ളാസെന്നു പറയാന്‍ 16 സീറ്റു മാത്രം. വെറുതെയല്ല എപ്പോഴും ഈ ട്രെയിനില്‍ ടിക്കറ്റ് ക്ഷാമം അനുഭവപ്പെടുന്നത്. 15 രൂപയാണ് ഓര്‍ഡിനറി ടിക്കറ്റിന്. റിസര്‍വേഷന്‍ ചാര്‍ജ് അടക്കം 30 രൂപ വരും. ഫസ്റ്റ ക്ളാസിന് 185 രൂപ. കാശ് തിരികെ കിട്ടാത്തതുകൊണ്ട് പലരും യാത്ര മാറ്റിവെച്ചാലും ടിക്കറ്റ് കാന്‍സല്‍ ചെയ്യില്ല. അതുകൊണ്ട് സീറ്റിനെ കുറിച്ച് വലിയ ധാരണ കിട്ടില്ല. വണ്ടി പുറപ്പെടുമ്പോള്‍ ഒഴിവുണ്ടെങ്കില്‍ വെയിറ്റിങ്ങുകാര്‍ക്കും യാത്ര തരപ്പെടുത്താം.

സീസണായതു കൊണ്ട് സ്റ്റേഷനില്‍ നല്ല തിരക്കാണ്. ടി.ടി.ആര്‍ ഞങ്ങള്‍ക്ക് ഒരു ബോഗിയില്‍ തന്നെ സീറ്റ് അഡ്ജസ്റ്റ് ചെയ്തു തന്നു. സീറ്റു ലഭിക്കാതെ നിരാശരായവരേയും സ്റ്റേഷനില്‍ നിര്‍ത്തി ഞങ്ങള്‍ ഊട്ടിയാത്ര ആരംഭിച്ചു.
46 കിലോമീറ്ററേയുള്ളൂ യാത്രാദൂരം. പക്ഷേ, താണ്ടിയത്തൊന്‍ അഞ്ചു മണിക്കൂറോളമെടുക്കും. 10 കിലോമീറ്റര്‍ വേഗതയിലാണ് സ്വിസ് നിര്‍മിത ആവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂറിസ്റ്റ് ട്രെയിനിന്‍െറ സഞ്ചാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (4 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (40 minutes ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (3 hours ago)

Malayali Vartha Recommends