Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

നിലമ്പൂരിനെ പുളകിതയാക്കുന്ന വെള്ളച്ചാട്ടങ്ങള്‍

11 MAY 2017 04:56 PM IST
മലയാളി വാര്‍ത്ത

മലയോര ടൂറിസം കേന്ദ്രമാണ് നിലമ്പൂര്‍. പ്രധാനമായും മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. നിലമ്പൂരിന് കിഴക്ക് ആഢ്യന്‍പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങളും കരുളായി-പെരിന്തല്‍മണ്ണ റൂട്ടിലെ കരുവാരക്കുണ്ട് കേരളാകുണ്ട് വെള്ളച്ചാട്ടവുമാണ് അവ. നിലമ്പൂരില്‍ അതിരാവിലെ എത്തുന്നവര്‍ക്ക് ഈ മൂന്ന് വെള്ളച്ചാട്ടങ്ങളും കണ്ട് മടങ്ങാനാകും. ലോകപ്രശസ്ത തേക്ക് മ്യൂസിയം നിലമ്പൂരാണ്. ഇവിടെ വിവിധ തരം തേക്കുകളുടെ പ്രദര്‍ശനങ്ങള്‍ കാണാവുന്നതാണ്. ജില്ലയിലെ പ്രധാന ജലടൂറിസം പ്രോജക്ടുകളാണ് നിലമ്പൂരിലെ ആഢ്യന്‍പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങള്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ കേരളവര്‍മ്മ പഴശ്ശിരാജാവും സംഘവും ഉപയോഗിച്ചിരുന്ന ഗുഹകളടക്കം ഇന്നും നിലമ്പൂര്‍ കാടുകളിൽ അവശേഷിക്കുന്നുണ്ട്.


ആഢ്യൻപാറ വെള്ളച്ചാട്ടം
നിത്യഹരിത വനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന, വേനൽകാലങ്ങളിൽ പോലും വറ്റാത്ത നീരുറവകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. ആഡ്യൻ പാറയും പരിസരപ്രദേശങ്ങളും ഇടതൂർന്നതും നയനമനോഹരവുമായ കാടിനാൽ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്.

 

വൈവിധ്യമാർന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. വെള്ളച്ചാട്ടങ്ങള്‍ക്കിടയിലൂടെ പാറക്കെട്ടുകളിലൂടെ സഞ്ചരിക്കുവാനും സൗകര്യമുണ്ട്.
കോഴിപ്പാറ വെള്ളച്ചാട്ടം


കക്കാടംപൊയിലിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം. ഇത് കോഴിക്കോട് ജില്ലയില്‍ ആണെങ്കിലും മലപ്പുറം ജില്ലയില്‍പെട്ട നിലമ്പൂരിന് സമീപം ആണ് സ്ഥിതിചെയ്യുന്നത്. പല പല തട്ടുകളായി ആഴത്തിലും പരന്നുമൊക്കെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്. ഹില്‍സ്റ്റേഷന്‍ കുടി ആണിവിടം. അതുകൊണ്ടു തന്നെ സഞ്ചാരികൾക്കു പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങൾ ആവോളം നുകരാം. അധികം വികസനം ചെന്നെത്തിയിട്ടില്ലാത്ത കുടിയേറ്റ കര്‍ഷകഗ്രാമമാണ് കക്കാടംപൊയില്‍. ചാലിയാര്‍, ഇരുവഴിഞ്ഞിപ്പുഴ തുടങ്ങിയ നദികളുടെ ഉത്ഭവമേഖലയാണ് ഇവിടം. പ്രധാനമായും എസ്റ്റേറ്റുകളും തോട്ടങ്ങളും ആണ് ഇവിടെയുള്ളത്. ട്രക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്. നിലമ്പൂരില്‍നിന്ന് കക്കാടംപൊയില്‍ വഴി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വീസ് നടത്തുന്നുണ്ട്. കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളും ഉള്ള റോഡിലൂടെയുള്ള ഡ്രൈവിങ്ങു് സഞ്ചാരികൾക്കു വളരെയധികം ഹരം പകരുന്നതാണ്. ജൂലൈ, അഗ്സ്റ്റു മാസങ്ങളില്‍ ആണ് കൂടുതല്‍ ഭംഗി കാടുകള്‍ നല്ല ഇരുണ്ട പച്ചകളറിലാകും.
കരുവാരക്കുണ്ട് വെള്ളച്ചാട്ടം


കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് കരുവാരകുണ്ട് എന്ന ഗ്രാമം. ഒരു മലയോര പ്രദേശമായ ഇവിടെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ടത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിര്ത്തികൂടിയാണ്. സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തിൽ ആണ് ഈ വെള്ളച്ചാട്ടം കാണപ്പെടുന്നത്. കൂമ്പന്‍ മലവാരത്തില്‍നിന്ന് ഉദ്ഭവിക്കുന്ന നീര്‍ച്ചോലകള്‍ സംഗമിച്ചാണ് കല്‍ക്കുണ്ട് വെള്ളച്ചാട്ടമാവുന്നത്. സൈലന്റ് വാലി മേഖലയോട് അടുത്തുള്ള പ്രദേശമായതിനാല്‍ എല്ലായ്‌പ്പോഴും മഞ്ഞുപെയ്യുന്ന കാലാവസ്ഥയാണ് ഇവിടെ. രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെയെത്തുന്ന പൂമ്പാറ്റകളുടെ കൂട്ടവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (23 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (35 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (54 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (58 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends