Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാലീന സൗന്ദര്യവുമായി ഒരു വയനാടന്‍ ഗ്രാമം: തൈലക്കുന്ന് 

06 SEPTEMBER 2017 04:06 PM IST
മലയാളി വാര്‍ത്ത

ശാലീന സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വയനാടന്‍ ഗ്രാമം. തേയിലത്തോട്ടങ്ങള്‍ക്കൊപ്പം, അരുവിയോട് കിന്നരിച്ച്, മലനിരകള്‍ കണികണ്ടുണരുന്ന പ്രഭാതങ്ങള്‍. വൈകുന്നേരങ്ങളില്‍ പലപ്പോഴും വിരുന്നെത്തുന്ന കോടമഞ്ഞും കൂടി ആവുമ്പോള്‍ മാസ്മരികമായ സൗന്ദര്യം നിറയും തൈലക്കുന്നില്‍. വൈത്തിരിയില്‍ നിന്ന് രണ്ട് കിലോമീറ്ററോളമേ ഉള്ളൂ ഇവിടേക്ക്.

തേയിലത്തോട്ടങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ വഴി വളഞ്ഞും തിരിഞ്ഞും തൈലക്കുന്നിലേക്ക് എത്തുന്നു. ചെറിയൊരു അരുവിയുണ്ട്. തെളിഞ്ഞ വെള്ളം പതഞ്ഞൊഴുകുന്ന ഈ കുഞ്ഞ് കാട്ടുചോലയുടെ ഇരുവശത്ത് നിന്നും വളര്‍ന്നു പടര്‍ന്ന് പന്തലിട്ടത് പോലെ നില്‍ക്കുന്ന ഓട (ഈറ്റ) അരുവിയെ കാഴ്ചയില്‍ നിന്ന് മറച്ചു വയ്ക്കും. നല്ല തണുപ്പുള്ള വെള്ളത്തില്‍ ചവിട്ടി തോട്ടിലൂടെ നടക്കാം. കുഞ്ഞ് മല്‍സ്യങ്ങള്‍ ഇടക്കിടെ അതിവേഗം നീന്തി നീങ്ങുന്നത് കാണാം. തോട്ടില്‍ ഇരപിടിക്കാനെത്തുന്ന നാടന്‍ പക്ഷികളും ധാരാളം.

തൈലക്കുന്നിന്റെ തൊട്ടടുത്ത് തേയിലക്കുന്നുകളാണ്. നിരന്നു നില്‍ക്കുന്ന പച്ചക്കുന്നുകള്‍ക്കപ്പുറം ചെമ്പ്ര കാണാം. ചെമ്പ്രയിലെ പച്ചപ്പുല്‍മേടുകളില്‍ സൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്നത് കാണാം. അവിടവിടെയായി ഉറവ പൊട്ടിയൊലിച്ചിറങ്ങുന്ന ചെമ്പ്രയിലെ കാട്ടുചോലകള്‍ വെയിലേറ്റ് വെള്ളിയരഞ്ഞാണം പോലെ തോന്നും. മറു ദിശയിലേക്കും ഏറെ ദൂരം വരെ കാഴ്ചയെത്തും. പരന്ന് കിടക്കുന്ന വയലുകളും, തേയിലത്തോട്ടങ്ങളും, മലകളും ഒക്കെ ദൃശ്യപ്പൊലിമയേറ്റുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (16 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (35 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends