Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള വിനോദസഞ്ചാര വകുപ്പിന്റെ വെബ്‌സൈറ്റ് വീണ്ടും ലോക ശ്രദ്ധയില്‍

08 SEPTEMBER 2017 05:02 PM IST
മലയാളി വാര്‍ത്ത

എല്ലാ മാസവും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ട് കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് (www.keralatourism.org)  പിന്നെയും ശ്രദ്ധാകേന്ദ്രമാകുന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ പൂര്‍വസൂരികള്‍ എന്ന് വിളിക്കാവുന്ന കേരള വിനോദസഞ്ചാര വകുപ്പ് രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ വിവര, വിനിമയ സാങ്കേതികവിദ്യയുടെ പ്രചാരണത്തില്‍ വീഡിയോകള്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. പല സ്ഥാപനങ്ങള്‍ക്കും വെബ്‌സൈറ്റുകള്‍ പോലുമില്ലാതിരുന്ന 1998-ലാണ് കേരള വിനോദസഞ്ചാര വകുപ്പ്, വീഡിയോ ക്ലിപ്പുകള്‍ ആദ്യമായി ഇമെയില്‍ വഴി അയയ്ക്കുന്നത്.

കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് 20-ല്‍ അധികം പ്രധാനപ്പെട്ട ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വീഡിയോകളുടെ സാധ്യത കണ്ടറിഞ്ഞ കേരള ടൂറിസം 2009-ല്‍ തന്നെ യുടൂബില്‍ സ്വന്തമായ ചാനല്‍ ആരംഭിച്ചു. കേരളത്തിലെ വിവിധ വിനോദസഞ്ചാര ആകര്‍ഷണങ്ങളെ കുറിച്ചുള്ള 3000-ത്തോളം വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും ഈ ചാനലില്‍ ഉണ്ട്. വെബ്‌സൈറ്റ് പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഇതില്‍ 100 വീഡിയോകള്‍ വെബ്‌സൈറ്റില്‍ ഇടുകയും ഇത്ര ചെറിയ സമയത്തിനുള്ളില്‍ റെക്കോഡ് ഹിറ്റുകള്‍ നേടിയെടുക്കുകയും ചെയതു.

കൂടാതെ വെബ്‌സൈറ്റിലെ ഗ്യാലറി നിശ്ചലമാക്കി നിര്‍ത്തുന്നുമില്ല. എല്ലാ ആഴ്ചയിലും കേരള ടൂറിസവുമായി ബന്ധപ്പെട്ട ഒരു വീഡിയോയെങ്കിലും പുതുതായി ചേര്‍ക്കപ്പെടുന്നു. വിവിധ തലക്കെട്ടുകളാണ് ഇവയ്ക്ക് നല്‍കുന്നത്. പ്രകൃതി സൗന്ദര്യം, യാത്രാനുഭവം, സാഹസിക വിനോദ സഞ്ചാരം, വിനോദസഞ്ചാര പശ്ചാത്തല സൗകര്യം, പ്രാദേശിക ആരോഗ്യശിശ്രൂഷ, പാചകം ഇങ്ങനെ പോകുന്നു തലക്കെട്ടുകള്‍.

വീഡിയോ ഗ്യാലറിക്ക് പുറമെ, കേരളത്തില്‍ അവധിക്കാലം ആഘോഷിക്കാന്‍ പദ്ധതിയിടുന്ന വിനോദസഞ്ചാരികള്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്നതും ഗുണപ്രദവുമായ നിരവധി വിഷയങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും കേരള ടൂറിസം വെബ്‌സൈറ്റില്‍ ഉണ്ട്. ആസൂത്രണം, സഞ്ചരിക്കേണ്ട സ്ഥലങ്ങള്‍, കേരളത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍, ചിത്ര ഗാലറി, സന്ദേശങ്ങള്‍, ആയുര്‍വേദം, കേരള വിഭവങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ വിഷയങ്ങളും വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (12 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (31 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (57 minutes ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (8 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (9 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (10 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends