Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ മാസം 10-ന് നടക്കുന്ന ഇത്തിത്താനം ആനയൂട്ടിന് ഗജവീരന്‍മാര്‍ ഒരുങ്ങി

09 SEPTEMBER 2017 02:44 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പ്രമുഖരായ ഗജവീരന്‍മാര്‍ പങ്കെടുക്കുന്ന ഇത്തിത്താനം ആനയൂട്ട് 10ന് നടക്കും. ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ ഇളങ്കാവിലമ്മ ഭക്തജനസംഘമാണ് ആനയൂട്ട് സംഘടിപ്പിക്കുന്നത്. രാവിലെ അഞ്ചരയ്ക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9 ന് പ്രത്യക്ഷ ഗണപതി പൂജ, 10ന് ആനയൂട്ട്, 11ന് കലാശ പൂജ, 12 ന് അന്നദാനം, വൈകിട്ട് 7 ന് സഹസ്ര ദീപം തുടങ്ങിയവയും നടക്കും.

ഇ ഫോര്‍ എലിഫന്റ് സംവിധായകന്‍ ശ്രീകുമാര്‍ അരൂക്കുറ്റി ആനയൂട്ട് ഉദ്ഘാടനം ചെയ്യും. ഗജപരിപാലന രംഗത്ത് അമ്പതു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ ജീവനക്കാരെ സി.എന്‍.ശിവരാമന്‍ ചടങ്ങില്‍ ആദരിക്കും.

പുതുപ്പള്ളി കേശവന്‍ , പുതുപ്പള്ളി സാധു , കാഞ്ഞിരക്കാട്ടു ശേഖരന്‍, ചുരൂരുമഠം രാജശേഖരന്‍, ഇളങ്കാവ് വിഷ്ണുനാരായണന്‍, ഉഷശ്രീ ദുര്‍ഗാപ്രസാദ്, ഉഷശ്രീ ശങ്കരന്‍കുട്ടി , വാഴപ്പള്ളി മഹാദേവന്‍, തോട്ടയ്ക്കാട്ട് വിനായകന്‍,വള്ളംകുളം നാരായണന്‍കുട്ടി , കുന്നത്തൂര്‍ രാമു, വലിയവീട്ടില്‍ ഗണപതി, ചാന്നാനിക്കാട് വിജയസുന്ദര്‍, ചാന്നാനിക്കാട് സുനന്ദ, തോട്ടയ്ക്കാട് ശിവപ്രസാദ്, കല്ലൂത്താഴെ ശിവശങ്കരന്‍, കുളമാക്കല്‍ പാര്‍ത്ഥസാരഥി തുടങ്ങിയ ഗജരാജാക്കന്മാര്‍ ആനയൂട്ടില്‍ പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (17 minutes ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (36 minutes ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (1 hour ago)

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (8 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (8 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (8 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (9 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (10 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (10 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (10 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (11 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (11 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (11 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (11 hours ago)

Malayali Vartha Recommends