Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

കോന്നി എലിഫന്റ് ക്യാമ്പ് എന്ന കോന്നി ആനക്കൂട്

11 SEPTEMBER 2017 03:09 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയില്‍ നിന്നും ഏകദേശം 12 കി.മീ (പത്തനംതിട്ട-പുനലൂര്‍ വഴിയില്‍) അകലെയുള്ള കോന്നിയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ് കോന്നി ആനക്കൂട്. ആനക്കൂടും സ്ഥലവും ഏകദേശം ഒന്‍പത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു.

1942-ലാണ് ആനക്കൂട് സ്ഥാപിക്കപ്പെട്ടത്. കാട്ടില്‍ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രമാണിത്. മുന്‍പൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977-ഓടേ ആനപിടുത്തം അവസാനിപ്പിച്ചു. വാരിക്കുഴിയില്‍ വീഴ്ത്തിയാണ് ആനകളെ പിടിച്ചിരുന്നത്. മുണ്ടോമുഴി, മണ്ണാറപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായും ആനകളെ പിടിച്ചിരുന്നത്.

എങ്കിലും കോന്നിയിലെ ആനക്കൂടിന്റെ ജനപ്രീതിയേറുകയാണ്്്. വനംവന്യജീവി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനക്കൂടില്‍ സന്ദര്‍ശകരായി എത്തിയത് 3,30,000 പേരാണ്്. നാലുവര്‍ഷ കാലയളവില്‍ വരുമാന ഇനത്തില്‍ 82 ലക്ഷം രൂപയും ലഭിച്ചു. ഇക്കോ ടൂറിസത്തിനും വനാശ്രയ സമൂഹത്തിന്റെ ക്ഷേമത്തിനും മുന്‍ഗണന നല്‍കി വനംവകുപ്പ് ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളില്‍ കോന്നി ആനക്കൂട്, ടൂറിസം ഭൂപടത്തില്‍ ഇടംതേടാനും വഴിയൊരുക്കി.

ആനകളെ അടുത്തറിയുവാനും അവയുമായി സംവദിക്കാനും ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി ഇന്ന് കോന്നി മാറിയിട്ടുണ്ട്. പ്രൗഡി ഉണര്‍ത്തുന്ന ആനക്കൂടും, ചെറുതും വലുതുമായ ഏഴ് ആനകളും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമാകും. ആനയൂട്ടിനും ആന സവാരിക്കും പുറമേ ഇവയെ പരിചരിക്കാനുള്ള അവസരവും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ആനകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ മ്യൂസിയവുമുണ്ട്. ആനയുടെ അസ്ഥികൂടംമുതല്‍ വിവിധ ശരീരഭാഗങ്ങളും ഇവയെ സംബന്ധിച്ച് വിജ്ഞാനവും വിനോദവും പകര്‍ന്ന് നല്‍കുന്ന ഫോട്ടോകളും ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. എലിഫന്റ് ഷവര്‍ ബാത്ത്, കരകൗശല വിപണന യൂണിറ്റ് എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പലതും ചരിത്രത്തിന്റെ ഭാഗവുമാണ്. പ്രവേശനം ടിക്കറ്റെടുത്തവര്‍ക്ക് മാത്രം.

1942-ല്‍ രാജഭരണകാലത്താണ് ഇപ്പോഴത്തെ ആനക്കൂട് പണിതീര്‍ത്തത്. 12.65 മീറ്റര്‍ നീളവും 8.6 മീറ്റര്‍ വീതിയുമുള്ള കൂടിന്റെ ഉയരം 7 മീറ്ററാണ്. ഒരേസമയം ആറ് ആനകളെ ചട്ടംപഠിപ്പിക്കാനുള്ള സൗകര്യമുണ്ട് കൂടിന്. കമ്പകംതടിയില്‍ പണിതീര്‍ത്ത കൂട് തകര്‍ക്കാന്‍ കാട്ടാനകളുടെ ശൗര്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 1810-ലാണ് കോന്നിയില്‍ ആനപിടിത്തം ആരംഭിച്ചതെന്നും ചരിത്രരേഖകള്‍ പറയുന്നു. മുമ്പ് മഞ്ഞക്കടമ്പിന് സമീപം തേക്കുകഴകള്‍കൊണ്ട് നിര്‍മ്മിച്ച വലിയ കൂട്ടിലായിരുന്നു കാട്ടാനകളെ ചട്ടംപഠിപ്പിച്ചിരുന്നത്.പിന്നീടാണ് ഇപ്പോഴത്തെ ആനക്കൂട് നിര്‍മ്മിച്ചത്.

കല്ലാറിന്റെ തീരത്ത് 120 ഏക്കര്‍ വനഭൂമിയില്‍ ഒരു കോടി രൂപ ചെലവില്‍ നടപ്പാക്കിയ അടവി ഇക്കോ ടൂറിസം പദ്ധതിയും ശ്രദ്ധേയമാണ്. 2014 ആഗസ്റ്റില്‍ കോന്നിയില്‍ സംസ്ഥാനത്തെ ആദ്യത്തെ കുട്ടവഞ്ചി സവാരി തുടങ്ങി. 15,000 ഓളം പേര്‍ ഇവിടം സന്ദര്‍ശിച്ചു. 10 ലക്ഷം രൂപ

ആറ് ആനകള്‍ക്ക് പരിശീലനം നല്‍കുവാനുള്ള ശേഷിയുണ്ട് ഈ ആനക്കൂടിന്. കോന്നിയില്‍ കൊച്ചയ്യപ്പന്‍, പദ്മനാഭന്‍, ബാലകൃഷ്ണന്‍, രഞ്ചി, സോമന്‍ എന്നീ ആനകളാണ് പ്രധാനപ്പെട്ട താപ്പാനകള്‍.

കമ്പകം തടി ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ആനക്കൂടിന് 12.65 മീറ്റര്‍ നീളവും, 8.60 മീറ്റര്‍ വീതിയും,7 മീറ്റര്‍ ഉയരവുമുണ്ട്. ഇപ്പോഴുള്ള ആനകള്‍ സോമന്‍ 65, പ്രിയദര്‍ശിനി 30, മീന 15, സുരേന്ദ്രന്‍ 9 എന്നിവയാണ്. ആനക്കൂടിനോടനുബന്ധിച്ച് ഒരു ആനമ്യൂസിയവും, ഓഡിയോ വിഷ്വല്‍ റൂമും സ്ഥാപിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ നിന്നും കുമ്പഴ വഴി കോന്നിയിലെത്തുക , കോന്നി കവലയില്‍ നിന്നും വലത്തോട്ട് (സര്‍ക്കാര്‍ ആശുപത്രി റോഡ്) തിരിഞ്ഞ് 300 മീ കഴിഞ്ഞാല്‍ വലതുവശത്ത് (ആശുപത്രി കഴിഞ്ഞാലുടന്‍) ആനത്താവളം കാണാം. വിപുലമായ പാര്‍ക്കിങ്ങ് ഏര്‍പ്പെടുത്തിരിക്കുന്നു.

പുനലൂരില്‍ നിന്നും പത്തനാപുരം വഴി കോന്നി യില്‍ എത്താം. കോന്നി കവലയില്‍ നിന്നും ഇടത്തോട്ട് (സര്‍ക്കാര്‍ ആശുപത്രി റോഡ്) തിരിഞ്ഞ് 300 മീ കഴിഞ്ഞാല്‍ വലതുവശത്ത് (ആശുപത്രി കഴിഞ്ഞാലുടന്‍) ആനത്താവളം കാണാം. (പോസ്റ്റ് ഓഫീസ് റോഡിന് എതിരെയുള്ള വഴി ).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (7 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (12 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (58 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends