Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

പക്ഷിപാതാളം: സമുദ്രനിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തില്‍ വ്യത്യസ്ത തരം പക്ഷികള്‍ കൂടുകൂട്ടിയിരിക്കുന്ന സ്ഥലം

11 SEPTEMBER 2017 04:10 PM IST
മലയാളി വാര്‍ത്ത

ഉത്തര കേരളത്തില്‍ മലകള്‍ നിറഞ്ഞ ജില്ലയാണ് വയനാട്. ആനകളും, കടുവകളും, കാട്ടുപൂച്ചയും, തത്തയും. കാട്ടുപോത്തും, ഒട്ടനവധി മറ്റു ജീവിവര്‍ഗങ്ങളും അധിവസിക്കുന്ന വനപ്രദേശം. ഇവിടെ സമുദ്രനിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തിലാണ് വ്യത്യസ്ത തരം പക്ഷികള്‍ കൂടുകൂട്ടിയിരിക്കുന്ന പക്ഷിപാതാളം.

പക്ഷിപാതാളമെന്ന പേരുതന്നെ ഈ പ്രദേശത്തിന്റെ പ്രത്യേകത വെളിപ്പെടുത്തുന്നു. മലകയറ്റ പ്രിയരും ഇവിടെ എത്തിച്ചേരുന്നു. മഹര്‍ഷീശ്വരന്മാര്‍ തപസനുഷ്ഠിച്ചതെന്നു കരുതപ്പെടുന്ന ഒരു ഗുഹയും ഇവിടെയുണ്ട്.

പാരിസ്ഥിതിക പ്രത്യേകതകളാല്‍ ശ്രദ്ധേയമായ കുറുവദ്വീപ് ഇതിനടുത്താണ്. മാനന്തവാടിയില്‍ നിന്ന് 17 കിലോമീറ്റര്‍ ദൂരെ കബനി നദിയിലാണ് കുറുവദ്വീപ്. 950 ഏക്കര്‍ വിസ്തൃതിയുള്ള ദ്വീപിലെ ഹരിതവനങ്ങളില്‍ അപൂര്‍വ ഓര്‍ക്കിഡുകള്‍, കുറ്റിചെടികള്‍, ഔഷധസസ്യങ്ങള്‍ എന്നിവ സമൃദ്ധമായി വളരുന്നു. വ്യത്യസ്്ത ഇനം പക്ഷികളും ഇവിടെയെത്തുന്നവരെ ആകര്‍ഷിക്കുന്നു.

തിരുനെല്ലിയില്‍ നിന്ന് 7 കിലോമീറ്റര്‍ ദൂരമാണ് പക്ഷി പാതാളത്തിലേക്ക്. കാല്‍നടയായി മലകയറി വരുകയല്ലാതെ ഇവിടെയെത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. മാനന്തവാടിയില്‍ നിന്ന് തിരുനെല്ലിയിലേക്ക് 32 കിലോമീറ്റര്‍ ദൂരമുണ്ട്.

സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്തമായ സ്ഥലമാണ് പക്ഷിപാതാളം, പക്ഷെ ഈ പാതാളത്തില്‍ എത്തിപ്പെടുക എന്നത് വലിയ ക്ലേശകരമായ കാര്യമാണ്. സഞ്ചാര വഴിയിലെ ക്ലേശത്തെക്കുറിച്ചല്ല പറഞ്ഞ് വരുന്നത്. പക്ഷിപാതാളത്തിലേക്ക് യാത്ര ചെയ്യാന്‍ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. അതിനേക്കുറിച്ച് അറിയാത്ത പലരും പക്ഷിപാതാളത്തില്‍ പോകാന്‍ ആഗ്രഹിച്ചെത്തി നിരാശരായി തിരിച്ച് പോകാറുണ്ട്. വയനാട്ടിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമാണ് പക്ഷി പാതാളം. കേരള വനംവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇവിടെ ട്രെക്കിംഗ് നടത്തുന്നത്. അതിനാല്‍ മുന്‍കൂട്ടി അനുമതിയില്ലാതെ പക്ഷിപാതാളത്തിലേക്ക് ആരേയും പ്രവേശിപ്പിക്കാറില്ല.

നോര്‍ത്ത് വയനാട് ഡി എഫ് ഒയുടെ ഓഫീസില്‍ നിന്ന് പക്ഷിപാതാളം സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കും. അനുമതി ലഭിച്ചാലും നിങ്ങളുടെ ഇഷ്ടത്തിന് ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താന്‍ അനുവാദമില്ല. വനംവകുപ്പ് അനുവദിക്കുന്ന ഗൈഡിന്റെ സഹായത്തോടെ മാത്രമേ പക്ഷി പാതാളത്തിലേക്ക് ട്രെക്കിംഗ് നടത്താന്‍ പാടുള്ളു.

ട്രെക്കിംഗിന് എത്തുന്ന സഞ്ചാരികള്‍ക്ക് താമസ സൗകര്യവും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. വലിയ ആഢംബരങ്ങളൊന്നും ഉണ്ടാകില്ലെന്ന് മാത്രം. തിരുനെല്ലിയിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വനംവകുപ്പിന്റെ ഒരു ഡോര്‍മിറ്ററിയാണ് ഇത്.

സമീപ റെയില്‍വെ സ്‌റ്റേഷന്‍ : കോഴിക്കോട് മാനന്തവാടിയില്‍ നിന്ന് 106 കിലോമീറ്റര്‍.
സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കോഴിക്കോട് നിന്ന് 23 കിലോമീറ്റര്‍.
സ്ഥാനം : ഉത്തരകേരളത്തില്‍, വയനാട് ജില്ലയില്‍ തിരുനെല്ലിയില്‍ നിന്ന് 7 കിലോമീറ്റര്‍ വടക്ക് കിഴക്ക്, സമുദ്രനിരപ്പില്‍ നിന്ന് 1740 മീറ്റര്‍ ഉയരത്തില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (7 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (12 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (58 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (4 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (4 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

Malayali Vartha Recommends