Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

സംരക്ഷിത മേഖലയായ കുറുവദ്വീപ്

11 SEPTEMBER 2017 05:08 PM IST
മലയാളി വാര്‍ത്ത

കബനി നദിയിലെ നദീതടത്തില്‍ 950 ഏക്കര്‍ വിസ്തീര്‍ണമുള്ള ഒരു ദ്വീപു സമൂഹമാണ് കുറുവദ്വീപ്. കേരളത്തില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസം ഇല്ലാത്ത ദ്വീപാണിത്. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. കേരളത്തിലെ വയനാട് ജില്ലയിലാണ് ഈ ദ്വീപ്. 150-ഓളം ചെറുദ്വീപുകളുടെ കൂട്ടമാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കു പ്രവേശിക്കുവാന്‍ വെള്ളപ്പൊക്കമുള്ള അവസരങ്ങളില്‍ വഞ്ചിയോ, മറ്റു സൗകര്യങ്ങളോ ആവശ്യമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ കൊച്ചരുവികളിലൂടെ കാല്‍നടയായി ദ്വീപുകളിലെല്ലാം എത്തിച്ചേരാവുന്നതാണ്.

ഏറ്റവും അടുത്ത പട്ടണമായ മാനന്തവാടി കുറുവദ്വീപില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ്.
കോഴിക്കോട് പട്ടണം ഇവിടെ നിന്നും 115 കിലോമീറ്റര്‍ അകലെയാണ്.
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 58 കിലോമീറ്ററാണ് ദൂരം.
മാനന്തവാടിയില്‍ നിന്ന് മൈസൂരിലേക്കുള്ള പാതയില്‍ കാട്ടിക്കുളം കഴിഞ്ഞ് ഒരു കിലോമീറ്റര്‍ പോകുമ്പോള്‍ കുറുവ ദ്വീപിനുള്ള വഴിപ്പലക കാണാം. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കിലോമീറ്റര്‍ അകലെയാണ് കുറുവദ്വീപ്.


കബനി നദി നിരവധി കൈവഴികളായി പിരിഞ്ഞുണ്ടായ ചെറുചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് കുറുവ ദ്വീപ സമൂഹം. സഞ്ചാരികളുടെ പറുദീസ. അപൂര്‍വ്വമായ വനസസ്യങ്ങളും ഔഷധചെടികളും ഓര്‍ക്കിഡുകളും പക്ഷിമൃഗാദികളും ചിത്രശലഭങ്ങളുമെല്ലാം നിറഞ്ഞ അസാധാരണമായ ഭൂപ്രദേശം. ഉഷ്ണകാലത്ത് പോലും കുളിര്‍മ പകരുന്ന പ്രകൃതിയുടെ മടിത്തട്ട്. കുറുവദ്വീപിലേക്ക് പല വഴികളുണ്ട്. പുല്‍പ്പള്ളിയില്‍ നിന്ന് പാക്കം വഴിയും പനമരത്ത് നിന്ന് പയ്യമ്പള്ളി വഴിയും മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളം പാല്‍വെളിച്ചം വഴിയും കുറുവദ്വീപിലെത്താം. വലിയ ചങ്ങാടത്തില്‍ കബനിയുടെ കൈവഴികള്‍ മുറിച്ചുകടന്നുള്ള യാത്ര അതിന്റെ ഗ്രാമ്യഭംഗിയും മനോഹാരിതയും ഒരുപോലെ വിളംബരം ചെയ്യും. തീരങ്ങളിലേക്ക് ഞാന്നുകിടക്കുന്ന മരച്ചില്ലകളും കബനിയില്‍ നിഴലിക്കുന്ന വനസസ്യജാലികളും ആകാശനീലിമയുമെല്ലാം ആസ്വദിച്ചുകൊണ്ടുള്ള യാത്ര.

കുറുവദ്വീപ് മഴക്കാലത്ത് അഞ്ച് മാസം അടഞ്ഞുകിടക്കും. സുരക്ഷിതത്ത്വെത്തെക്കുറിച്ചുള്ള ആശങ്കകളാണ് കുറുവയുടെ മഴക്കാലം മനോഹരമായ അനുഭൂതി പ്രദാനം ചെയ്യുന്നതായിട്ടുപോലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.

കുറുവ ഒരു 950 ഏക്കര്‍ വിസ്തൃതിയുള്ള ഒരു റിസര്‍വ്ഡ് വനമാണ് ഇതിന്റെ ഫ്‌ളോറ ആന്റ് ഫോണ വളരെ റിച്ചാണ്. ഇത് കാണാനും അറിയാനുമാഗ്രഹമുള്ള ടൂറിസ്റ്റുകളെയാണ് ശരിക്കും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റും ടൂറിസവും ഉദ്ദേശിക്കുന്നത്. പക്ഷേ ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള കൂടുതല്‍ കൊണ്ട് മിക്കവാറും അത് കൃത്യമായി മനസ്സിലാക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് സാധിക്കുന്നില്ലായെന്നത് ഒരു സത്യമാണ്. എക്‌സ്‌കര്‍ഷന്‍ വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് എസ്‌കോര്‍ട്ട് വരുന്ന അദ്ധ്യാപകര്‍ ഇതിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കുന്നു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത്രയും വിസ്തൃതമായ ഒരു ഐലന്റ്, ഒരു സെന്റ് മുതല്‍ അരയേക്കര്‍ വരെ വിസ്തൃതിയുള്ള ഒരുപാട് ദ്വീപുകളുടെ സമൂഹമാണ്. കുറുവയുടെ ജൈവവൈവിധ്യത്തിന്റെ ഭാഗമായുള്ള ചിത്രശലഭങ്ങളും പക്ഷികളും, ഇവിടെ നിരീക്ഷിക്കാന്‍ പുതിയൊരു സംവിധാനം ടൂറിസത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിവരുന്നുണ്ട്. പക്ഷിനിരീക്ഷണത്തിന് പ്രത്യേക സ്ഥലമുണ്ട്. അവിടെ ആറു മണിമുതല്‍ ഒമ്പത് മണിവരെ പക്ഷിനിരീക്ഷണത്തിനുള്ള ഒരു പ്രോഗ്രാം തന്നെ സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ട്. കബനിയുടെ തീരങ്ങളിലൂടെയുള്ള യാത്ര.. ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര… ഈ യാത്രയില്‍ നമ്മള്‍ പല െ്രെടബല്‍ കോളനികളും വിസിറ്റ് ചെയ്യുന്നുണ്ട്. അവരുടെ ജീവിതരീതി, കൃഷിസമ്പ്രദായം, ആഹാരരീതി, കള്‍ച്ചര്‍ എല്ലാം നടന്നുപോകുന്ന ടൂറിസ്റ്റുകള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞുകൊടുക്കാന്‍ അതില്‍ പ്രാധാന്യമുള്ള ആളുകളുടെ എസ്‌കോര്‍ട്ടോടുകൂടിയിട്ടാണ് ഈ യാത്ര നടത്തുന്നത്. െ്രെടബ്‌സിന്റെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടുള്ള നൃത്തരൂപങ്ങളൊക്കെ മനസ്സിലാക്കാന്‍ വലിയൊരു സഹായമാണ് ഈ യാത്ര.

കാട് തണല്‍വിരിച്ച ദ്വീപില്‍ സായാഹ്നം നേരത്തെയെത്തിയതുപോലെ തോന്നും. അന്തിക്ക് പുഷ്പങ്ങള്‍ക്ക് ചന്തമൊന്നിരട്ടിക്കും എന്ന് കവി പാടിയതുപോലെ കാടിന്റെ സൗന്ദര്യവും ഇരട്ടിക്കും. വേടരാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്ന പാക്കം കോട്ട കുറുവദ്വീപിനരികെയാണ്. തദ്ദേശീയ ഗോത്രമായിരുന്ന വേടവംശത്തെക്കുറിച്ച് അനുമാനങ്ങളും പഴങ്കഥകളുമല്ലാതെ ചരിത്രവസ്തുക്കള്‍ ലഭ്യമല്ലെങ്കിലും പാക്കംകോട്ടയുടെ ചരിത്രാവശിഷ്ടങ്ങള്‍ അതിന്റെ മൂര്‍ത്ത സ്മാരകങ്ങളാണ്. മുഴുകുറുമരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് പാക്കം കോട്ട. തുലാ പത്തിന് നടക്കാറുള്ള ഉത്സവത്തിന് കുറുമ വിഭാഗം ഇവിടെ ആഘോഷപൂര്‍വ്വം ഒത്തുചേരും. പാക്കംകോട്ടയെ ചുറ്റിയൊഴുകുന്ന കബനിനദി പതിനെട്ടായി പിരിഞ്ഞുണ്ടായതാണ് കുറുവദ്വീപ്. കുറുമദ്വീപാണോ കുറുവദ്വീപായത്? ആയിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയുടെ അര്‍ബുദ വാക്‌സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം  (1 hour ago)

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി സംഘടനയിലെ പ്രശ്‌നങ്ങള്‍ പറയുന്ന രീതി മാറണമെന്ന് ദിലീപ്  (2 hours ago)

സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനോ അല്ലെന്ന് പൃഥ്വിരാജ്  (2 hours ago)

ഹണി ട്രാപ്പ് കേസില്‍ രണ്ട് യുവതികള്‍ അടക്കം 3 പേര്‍ അറസ്റ്റില്‍  (2 hours ago)

പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും വൈകുന്നു  (3 hours ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി  (4 hours ago)

ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബര്‍ ഇരുപത്തിനാലിന് മമ്മൂട്ടി കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു  (4 hours ago)

ആവേശം പകര്‍ന്ന് മമൂട്ടിയുടെ ജന്‍മദിനത്തില്‍ സാമ്രാജ്യം ടീസര്‍ എത്തി  (6 hours ago)

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (6 hours ago)

ആഗോള അയ്യപ്പ സംഗമ ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി  (6 hours ago)

ഡബ്ല്യു.എസ്.ഒ. സര്‍ട്ടിഫിക്കേഷനുള്ള രാജ്യത്തെ ആദ്യ സ്‌ട്രോക്ക് യൂണിറ്റുകളാകാന്‍ കേരളം  (6 hours ago)

മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍ നേര്‍ന്ന് കാതോലിക്കാബാവ  (7 hours ago)

ബിഗ് ബോസില്‍ നിന്ന് ഞാന്‍ ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി  (8 hours ago)

ഇസ്രയേലില്‍ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (8 hours ago)

Malayali Vartha Recommends