ചെലവ് കുറഞ്ഞ യാത്ര എങ്ങനെ സാധ്യമാക്കാം

യാത്രയെ പ്രണയിക്കാത്തവർ ഇല്ല. എന്നാൽ യാത്രാചിലവിനെ കുറിച്ചു ഓർത്തലോ പ്രണയമൊക്കെ ഉപേക്ഷിക്കേണ്ടി വരും അല്ലെ. യാത്ര ചെയ്യാൻ പണം വേണമെന്ന കാര്യത്തിൽ സംശയം വേണ്ട. അതിനാൽ ചുരുങ്ങിയ ചെലവിൽ എങ്ങനെ യാത്ര ചെയ്യാം എന്നതിനേക്കുറിച്ചാണ് നമ്മൾ ഇനി ചിന്തിക്കേണ്ടത്. വിദേശ സഞ്ചാരികൾ ഇന്ത്യയിലേക്ക് വരാനുള്ള പ്രധാന കാരണം വളരെ ചുരുങ്ങിയ ചെലവിൽ വിനോദസഞ്ചാരം സാധ്യമാകുന്നു എന്നതുകൊണ്ടാണ്. എന്നാൽ അതിലും ചുരുങ്ങിയ ചെലവിൽ നമുക്ക് ഇന്ത്യമുഴുവൻ യാത്ര ചെയ്യാം. പോക്കറ്റിന്റെ കനം കുറയാതെ യാത്ര ചെയ്യാൻ ഇതാ ചില വഴികൾ.
സീസണിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കുക
സീസണിൽ യാത്ര ചെയ്താൽ ചിലവ് കൂടുമെന്ന കാര്യം ഉറപ്പാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിലാണ് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നത്. ഈ സമയങ്ങളിൽ ഹോട്ടൽ റൂമുകളുടെ റെന്റ് വളരെയധികം കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ഇത്തരം ഹോളിഡേയ്‌സ് യാത്രകൾ ഒഴിവാക്കുക. എന്നാൽ നമ്മൾ ഓഫ് സീസൺ തിരഞ്ഞെടുക്കുമ്പോ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. പോകാനുദ്ദേശിക്കുന്ന സ്ഥലത്തു അപ്പോൾ യാത്രക് അനുയോജ്യമാണോ എന്ന്. ഈ സമയം യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ കാലാവസ്ഥ മനസിലാക്കി വേണം പോകാൻ. കാരണം കടുത്ത ചൂടുള്ള സമയം നിങ്ങൾ രാജസ്ഥാനിൽ യാത്ര ചെയ്താൽ ശരിക്കും വിയർക്കും. മഞ്ഞ് കാലത്ത് ഹിമാചൽ പ്രദേശിൽ പോകുന്നതും ബുദ്ധിയല്ലല്ലോ.
പോകാനുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള യാത്ര മാർഗം ഏതാണെന്നു അറിയുക. അതായത് റോഡ് മാർഗമാണോ, കപ്പൽ മാർഗമാണോ, വിമാനം ആണോ അനുയോജ്യമായത് എന്ന് കണ്ടെത്തുക. എന്നിട്ട് കഴിവതും നേരത്തെ തന്നെ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ ഒരുപക്ഷെ നിങ്ങൾക് കുറച്ച് പണം ലാഭിക്കാനായേക്കാം.
ട്രാവൽ ഏജൻസികളുടെ ടൂർ പാക്കേജ് കണ്ടെത്തുക. ഇത്തരം പാക്കേജുകൾ യാത്ര ചെലവ് കുറയ്ക്കാൻ സഹായിക്കും. പിന്നെ ഇത്തരം പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ എന്തൊക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് ആദ്യമേ ഉറപ്പുവരുത്തണം.
ടൂറിസ്റ്റുകൾക്കായി ഇന്ത്യൻ റെയിൽവെ ചില പാക്കേജ് ട്രെയിനുകൾ ഒരുക്കിയിട്ടുണ്ട്. ഭാരത് ദർശൻ, ഫെയ്റി ക്യൂൻ, മഹാപറി നിർവാൺ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ നിങ്ങളുടെ യാത്ര കുറഞ്ഞ നിരക്കിൽ ഉല്ലാസഭരിതമാക്കാൻ സഹായിക്കും. ട്രെയിൻ സർവീസ് ഉള്ള സ്ഥലമാണ് പോകാൻ ഉദ്ദേശിക്കുന്നതെങ്കിൽ കഴിവതും ട്രെയിൻ മാർഗം ഉപയോഗപ്പെടുത്തുക. കാരണം യാത്രാച്ചിലവ് കുറയ്ക്കാൻ നല്ലൊരു വഴിയാണ് ട്രെയിൻ യാത്ര.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് വളരെ ചെലവേറിയ കാര്യമാണ്. അതിനാൽ താമസവും ഭക്ഷണവും ഒറ്റപാക്കേജിൽ ലഭിക്കുന്ന സ്ഥലത്ത് താമസിക്കുന്നതാണ് നല്ലത്. പിന്നെ ഒരു പ്രധാന കാര്യം ചെലവ് കുറക്കാൻ ശ്രമിക്കുന്നതിനിടയിൽ സുരക്ഷ കുടി ഉറപ്പു വരുത്തുക.
https://www.facebook.com/Malayalivartha