Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

പര്‍വ്വതങ്ങളിലെ അദൃശ്യകൊലയാളി

19 OCTOBER 2017 03:57 PM IST
മലയാളി വാര്‍ത്ത

ഏതാണ്ട് സമുദ്ര നിരപ്പിനോട് ചേര്‍ന്നു ജീവിക്കുന്ന നമ്മള്‍ മലയാളികള്‍ ഉയര്‍ന്ന ഭൂപ്രകൃതിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, ഇത്തരം സ്ഥലങ്ങളില്‍ നാം കൈക്കൊള്ളേണ്ട മുന്കരുതലുകളെന്തൊക്കെയാണെന്നറിയാമോ?

ഹൈ ആള്‍ട്ടിട്യൂഡ് എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സമുദ്ര നിരപ്പില്‍ നിന്നും 2,000മീ(7,000 ft) നു മുകളില്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെയാണ്. ഈ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് വലിയ മാറ്റം ഇല്ലെങ്കിലും ഓക്‌സിജ ന്റെ പ്രഷര്‍ (partial pressure of oxygen ) കുറവായിരിക്കും. കാരണം ഉയരം കൂടുംതോറും അന്തരീക്ഷ മര്‍ദ്ദം കുറയുന്നു. അതുകൊണ്ട് ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കാന്‍ കഴിയാതെ വരുന്നു. തുടര്‍ന്ന് നമ്മുടെ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. അവ എന്തൊക്കെ എന്നു നോക്കാം.

ഈ മാറ്റങ്ങള്‍ ഓരോരുത്തരുടെയും ശരീരത്തിനനുസരിച്ചു വ്യത്യാസമുണ്ടായിരിക്കും എന്നു ആദ്യമേ പറയട്ടെ. , ചിലര്‍ക്ക്, പ്രത്യേകിച്ച് ശ്വാസകോശ രോഗമുള്ളവര്‍ (COPD),ഹൃദ്രോഗമുള്ളവര്‍ (CHF)..തുടങ്ങിയവര്‍ക്ക് 1500മീ (5000ft) മുതലേ പ്രയാസങ്ങള്‍ അനുഭവപ്പെടാം. 

ഉയര്‍ന്ന ഭൂപ്രകൃതിയില്‍ എത്തുമ്പോള്‍ നമ്മുടെ ശരീരം അവിടുത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ നടത്തുന്ന ശ്രമത്തിനാണ് അക്ലിമറ്റൈസേഷന്‍ (aclematization)എന്നു പറയുന്നത്. 
ഈ ശ്രമത്തിന്റെ ഫലമായി താഴെ പറയുന്ന മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കുന്നു. അതുകൊണ്ടാണ് ഹിമാലയത്തില്‍ പോലും മനുഷ്യവാസം സാധ്യമാകുന്നത്. 
ഇങ്ങനെ പൊരുത്തപ്പെടാന്‍ സമയം നല്‍കാതെ ധൃതി പിടിച്ചു മലമുകളില്‍ എത്താന്‍ ശ്രമിക്കുമ്പോളാണ് അപകടം സംഭവിക്കുന്നത്.. മരണം വരെ സംഭവിക്കുന്നത് !
ശ്വാസം :- ശരീരത്തിനു ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യും., ? 
നമ്മള്‍ കൂടുതല്‍ തവണ ശ്വാസോച്വാസം നടത്തും. അപ്പോള്‍ നാം കിതക്കാന്‍ തുടങ്ങും. അതോടെ ശരീരത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവില്‍ വ്യത്യാസം വരുന്നു. കൂടുതലായി ഉണ്ടാകുന്ന ബൈകാര്‍ബണേറ്റിനെ നമ്മുടെ കിഡ്‌നി മൂത്രത്തിലൂടെ പുറംതള്ളാന്‍ ശ്രമിക്കും. അതായത് ഉയരത്തില്‍ എത്തുമ്പോള്‍ നാം കൂടുതല്‍ മൂത്രമൊഴിക്കുന്നു. മൂത്രത്തിന്റെ അളവ് വളരെ കുറവാണ് എങ്കില്‍ ശരീരം ഹൈ ആള്‍ട്ടിട്യൂഡുമായി പൊരുത്തപ്പെടുന്നില്ല എന്നു മനസ്സിലാക്കണം. ഇത് അക്യൂട്ട് മൗണ്ടന്‍ സിക്ക്‌നെസ്സി ലേക്ക് നയിക്കും. കൂടുതല്‍ മൂത്രം ഒഴിക്കുന്നതുകൊണ്ടുതന്നെ, ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നു. അതുകൊണ്ട്,.. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. മാത്രമല്ല, നല്ല തണുപ്പ് ഈ പ്രയാസങ്ങള്‍ എല്ലാം കൂട്ടും.

രക്തം :- ഉയര്‍ന്ന സ്ഥലത്തെത്തി മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ശരീരത്തിലെ രക്തത്തിന്റെ അളവ് കൂടാന്‍ തുടങ്ങും. ഇത് ബിപി കൂടാനും, സ്‌ട്രോക്ക്, ഹാര്‍ട്ട് അറ്റാക്ക്- തുടങ്ങിയ അവസ്ഥകളിലേക്ക് വരെ എത്താന്‍ സാധ്യത ഉണ്ടെന്ന കാര്യം ഓര്‍ക്കുക.

തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതാണ് തല വേദനക്കും, ഛര്‍ദി, കാഴ്ച മങ്ങല്‍.. എന്നിവക്ക് കാരണം.
ഊര്‍ജ്ജം :- ഉയരം കൂടുംതോറും നമ്മുടെ പ്രവര്‍ത്തനക്ഷമത കാര്യമായി കുറയുന്നു എന്നു നാം മനസ്സിലാക്കണം. ഓരോ 1000 മീറ്ററി നും 10% എന്നനിലയില്‍ വര്‍ക്ക് കപ്പാസിറ്റി കുറയും.. അതുകൊണ്ട്, അനാവശ്യമായ ഓട്ടം, ചാട്ടം എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.  ആവശ്യത്തിന് വിശ്രമം എടുത്തു സാവധാനം കയറുക .

ഉറക്കം :- ഉറങ്ങുന്ന സമയത്ത് നാം ശ്വാസം എടുക്കുന്നത് കുറവായിരിക്കും,.. പൊതുവെ അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ ഉറങ്ങുമ്പോള്‍ ശരീരത്തിനു കിട്ടുന്ന ഓക്‌സിജ ന്റെ അളവ് വളരെ കുറയുന്നു.. അതുകൊണ്ട്, നൈറ്റ് ക്യാമ്പിംഗും ഉറക്കവും പരമാവധി താഴ്ന്ന ആള്‍റ്റിട്യൂഡില്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.

ധൃതി പിടിച്ചു മുകളില്‍ എത്താന്‍ ശ്രമിക്കുന്നത് മൂലമോ, അല്ലാതെയോ,. ശരീരത്തിന് അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ ശ്വാസ തടസ്സം, ബോധക്ഷയം, മരണം വരെ സംഭവിക്കാവുന്ന അവസ്ഥ എത്തുന്നു . ഇതാണ് അക്യൂട്ട് മൗണ്ടന്‍ സിക്ക്‌നെസ് എന്ന കൊലയാളി. 

എന്നാല്‍, സ്വന്തം ശരീരത്തെക്കുറിച്ചു അല്പം ശ്രദ്ധിച്ചാല്‍ ഒരുപക്ഷെ ഈ അവസ്ഥ നമുക്ക് വരാതെ സൂക്ഷിക്കാം.
അക്യൂട്ട് മൗണ്ടന്‍ സിക്ക്‌നെസ്സിന്റെ ലക്ഷണങ്ങള്‍ :-
തലവേദന 
തലകറക്കം 
ഉറക്കമില്ലായ്മ 
വയറിനു അസ്വസ്ഥത. 
ശ്വാസ തടസ്സം.
ആല്‍ക്കഹോള്‍ ഹാങ് ഓവര്‍ പോലെയുള്ള തോന്നല്‍ ആണ് തുടക്കത്തില്‍ ഉണ്ടാവുക . തല തിരിക്കുമ്പോള്‍ തലവേദന കൂടും., വിശപ്പില്ലായ്മയും, ഛര്‍ദിയും, വയറിളക്കവും ഉണ്ടാകും, ആള്‍ വളരെ അസ്വസ്ഥനായി കാണപ്പെടും. മൂത്രമൊഴിക്കുന്നത് വളരെ കുറവായിരിക്കും. ക്രമേണ കടുത്ത ക്ഷീണവും, എല്ലാത്തിനും പരസഹായം ആവശ്യമായി വരുകയും ചെയ്യും. 

പിന്നീട് ബോധക്ഷയമോ, കാലുകള്‍ക്ക് സംതുലനം കിട്ടാതെ വരുകയോ ചെയ്യും. ഈ അവസ്ഥ അപകടകരം ആണ്. ഉടന്‍ തന്നെ (മാക്‌സിമം 12 മണിക്കൂറിനുള്ളില്‍ )ചികിത്സ ലഭിച്ചില്ലെങ്കില്‍ ആള്‍ കോമയിലേക്ക് പോകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

എ എം എസ്സ് വന്നുകഴിഞ്ഞാല്‍ അന്തിമ ചികിത്സ 'താഴെ ഇറങ്ങുക' എന്നതാണ്. പിന്നീട് സാവധാനം മലകയറാം. 
ചെറിയ തോതിലുള്ള അസ്വസ്ഥതകളേ ഉള്ളൂ എങ്കില്‍ അവിടെ വച്ചു തന്നെ ചികിത്സിക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ് :-
മലകയറുന്നത് താത്കാലികമായി നിര്‍ത്തിവക്കുക., വിശ്രമിക്കുക 
അപ്പോള്‍ ഉള്ളതില്‍ കൂടുതല്‍ ഉയരത്തില്‍ പോയി നൈറ്റ്്്ക്യമ്പിംഗ് ചെയ്യാതിരിക്കുക.. കാരണം, ഉറക്കത്തില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത കൂടാന്‍ സാധ്യത ഉണ്ട്. 
ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടെങ്കില്‍ അല്പസമയം ഓക്‌സിജന്‍ ശ്്വസിക്കുക (0. 5 ലി ഓക്‌സിജന്‍ /മിനിട്ട് ) മതിയാവും ഒരുവിധം പ്രശ്‌നങ്ങള്‍ മാറാന്‍ .

ഡയമോക്‌സ് (Diamox)എന്ന പേരില്‍ അറിയപ്പെടുന്ന Acetazolamide. ആണ് പ്രധാന മരുന്ന്.
ഇത് ശരീരത്തെ അന്തരീക്ഷവുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ സഹായിക്കുന്നു. എത്രയും നേരത്തെ ഉപയോഗിക്കുന്നുവോ, അത്രയും നല്ലത്.  Dose: (2. 5mg/kg body weight )

ഉദാഹരണത്തിന്, 50 kg weight ഉള്ള ആള്‍ക്ക് Diamox 125mg ദിവസവും രണ്ടുനേരം വച്ച് കഴിക്കാം. 
ട്രെക്കിങ്‌ന്റെ 24 മണിക്കൂര്‍ മുന്‍പേ മരുന്ന് കഴിക്കുന്നത് AMS വരുന്നത് തടയും. 
സള്‍ഫാ അല്ലെര്‍ജി ഉള്ളവര്‍ Diamox കഴിക്കരുത്,.. കാരണം, ഇതില്‍ sulfa group ഉണ്ട്. 
Diamox കഴിക്കുമ്പോള്‍ cola, beer, soda.. തുടങ്ങിയ carbonated drinks ഒഴിവാക്കുന്നതാണ് നല്ലത്.
2- കയ്യില്‍ കരുതേണ്ട മറ്റു മരുന്നുകള്‍ :- 
(a)പാരസെറ്റമോള്‍ 650mg. ചെറിയ തലവേദന ഇതുകൊണ്ട് കുറയും 
(b) Emeset 2mg -, ഛര്‍ദി നില്കാന്‍ ഇത് കൊടുക്കാം. 
(c)ഉറക്കം ഒട്ടും കിട്ടുന്നില്ല എങ്കില്‍  Zolpedam 5mg ഒരിക്കല്‍ കഴിക്കാം.
ഈ മരുന്നുകള്‍ എല്ലാം തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ വേണ്ടി യുള്ളതാണ്. അടുത്തെങ്ങാനും medical സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗപ്പെടുത്തേണ്ടതാണ്...അവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ചു ചികില്‍സിക്കേണ്ടതുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends