Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ദേഹമാകെ നീര് വച്ചു... എന്റെ കൈപിടിച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് എന്റെ മോള് പോയത്... വാക്കുകൾ ഇടറി സുബിയുടെ 'അമ്മ'

23 FEBRUARY 2023 12:48 PM IST
മലയാളി വാര്‍ത്ത

കരള്‍ മാറ്റിവെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു സുബി സുരേഷിന്റെ ആരോഗ്യനില വഷളായതും ഹൃദയാഘാതം സംഭവിച്ചതും. സുബിയുടെ അസുഖത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. പ്രിയ കൂട്ടുകാരിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം അവര്‍ നടത്തിയിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. സുബിയുടെ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് 'അമ്മ അംബിക.

റിസ്‌ക്കാണെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ വേറെ ഓപ്ഷനുണ്ടെങ്കില്‍ നോക്കിക്കോളൂ, അവസ്ഥ മോശമാവുകയാണെന്ന് പറഞ്ഞിരുന്നു. ഏറ്റവും നല്ല ഡോക്ടറിനെയാണ് നമ്മള്‍ കാണിച്ചത്. അങ്ങനെ കൊണ്ടുപോവാന്‍ പറ്റിയ കണ്ടീഷനിലായിരുന്നില്ല സുബി. ദേഹത്തൊക്കെ നീര് വച്ചിരുന്നു. എന്നോട് സംസാരിച്ച് കൊണ്ടിരിക്കെയാണ് അവള്‍ പോയതെന്നുമായിരുന്നു സുബിയുടെ അമ്മ പറഞ്ഞത്.

ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും അമ്മയുടെ സപ്പോർട്ട് ഉണ്ടായിരുന്നുവെന്ന് സുബി തന്നെ പറഞ്ഞിരുന്നു. ഞാന്‍ കലാകാരിയാവാനുള്ള കാരണവും അമ്മയാണ്. മിലിട്ടറി ഓഫീസറാവാനായിരുന്നു ആഗ്രഹിച്ചത്. യാദൃശ്ചികമായി കലാരംഗത്തേക്ക് എത്തുകയായിരുന്നു സുബി. ബ്രേക്ക് ഡാന്‍സിലൂടെയായാണ് തുടക്കം. ടിനി ടോമായിരുന്നു സുബിയെ ഡയാന സില്‍വസ്റ്ററിന് പരിചയപ്പെടുത്തിയത്. ആദ്യ കാഴ്ചയില്‍ത്തന്നെ സുബിയിലെ കലാകാരിയെ അവര്‍ തിരിച്ചറിഞ്ഞു.

 

സിനിമാലയിലൂടെ തുടങ്ങി സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി തിളങ്ങുകയായിരുന്നു സുബി. രണ്ടാമത്തെ കൊറോണ വന്ന സമയത്താണ് ചുമയും ശ്വാസംമുട്ടലും വന്നത്. അന്ന് ഡോക്ടറെ കണ്ട് ട്രീറ്റ്‌മെന്റൊക്കെ എടുത്തിരുന്നു. കുറേ ഗുളിക കൊടുത്തിരുന്നു. അതില്‍ ഒരെണ്ണം പോലും തൊട്ടിട്ടില്ല, കഴിക്കില്ല. മരുന്ന് കഴിക്കുന്നതില്‍ വല്യ മടിയാണെന്നും സുബിയെക്കുറിച്ച് അമ്മ പറഞ്ഞിരുന്നു. എത്രയൊക്കെ കരുതലുകളുമായി നടന്നിട്ടും കൊറോണ വന്നതിനെക്കുറിച്ച് മുന്‍പ് സുബി പറഞ്ഞിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിരുന്നു.

അവയവമാറ്റം വൈകിയതാണ് സുബി സുരേഷിന്റെ മരണകാരണമെന്ന ആരോപണം തള്ളി ആശുപത്രി അധികൃതർ രംഗത്ത് എത്തിയിരുന്നു. രൾമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാൻ മെഡിക്കൽബോർഡ് കൂടാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും സുബിയെ ചികിൽസിച്ച കൊച്ചി രാജ​ഗിരി ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ പറഞ്ഞു. കഴിഞ്ഞ ജനുവരി 20നാണ് സുബി ആശുപത്രിയിൽ എത്തിയത്. പെട്ടെന്ന് തന്നെ ഇൻഫെക്ഷൻ ആയി അസുഖം മൂർച്ഛിച്ചു.

ഇൻഫെക്ഷൻ നിയന്ത്രിക്കാനുള്ള ചികിൽസ നൽകിയെങ്കിലും സുബിയുടെ ശരീരം അതിനോടൊക്കെ പതുക്കെയാണ് പ്രതികരിച്ചിരുന്നത്.കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്ന് ബന്ധുക്കളെ അറിയിച്ചു. ആദ്യമൊക്കെ അവർക്ക് ഉൾക്കൊള്ളാൻ പ്രയാസമായെങ്കിലും പിന്നീട് ദാതാവിനെ കണ്ടെത്താൻ ബന്ധുക്കളുടെ ഭാ​ഗത്തുനിന്നും ആശുപത്രിയുടെ ഭാ​ഗത്തുനിന്നും വേ​ഗത്തിൽ ശ്രമം തുടർന്നു.അതിനിടയിൽ സുബിയുടെ തന്നെ ഒരു ബന്ധു കരൾ നൽകാൻ മുന്നോട്ടു വന്നതോടെ നടപടിക്രമങ്ങൾ വേ​ഗത്തിലാക്കിയിരുന്നെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

പലപ്പോളും കരൾരോ​ഗം മൂർച്ഛിക്കുമ്പോളും രോ​ഗി ബാഹ്യലക്ഷണം കാണിക്കണമെന്നില്ല. എന്നാൽ ഇവർക്ക് പ്രതിരോധശക്തി വളരെ കുറവായിരിക്കും. സുബിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. സംസ്ഥാന ബോർഡ് കൂടി കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാനിരിക്കവേയാണ് സുബിയുടെ വൃക്കയും ഹൃദയവും തകരാറിലായത്. പെട്ടെന്നുണ്ടായ ഹൃദയഘാതമാണ് സുബിയുടെ മരണത്തിലേക്ക് നയിച്ചതെന്നും ഡോക്ടർ പറഞ്ഞു.

 

വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല കരൾമാറ്റ ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങൾ. മൂന്നും നാലും മാസത്തെ പരിശ്രമഫലമായാണ് ദാതാവിനെ കണ്ടെത്താനാവുക. പിന്നീട് ദാതാവിന്റെയും സ്വീകർത്താവിന്റെയും ശരീരം അവയവമാറ്റത്തിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണം. പിന്നീട് അവയവമാറ്റത്തിന് ഇൻസ്റ്റിറ്റൂഷൻ മെഡിക്കൽ ബോർഡിന്റെയും സംസ്ഥാന മെഡിക്കൽ ബോർഡിന്റെയും അനുമതി ലഭിക്കണം. ഇതൊന്നും മാറ്റിവയ്ക്കാവുന്ന നടപടിക്രമങ്ങളല്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ സുബിയുടെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചു. ചേരാനെല്ലൂർ പൊതുശ്മാശനത്തിലാണ് സംസ്കാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends