Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബസിന് മുന്നിൽ അരിക്കൊമ്പന്റെ വിളയാട്ടം: ബസ് മുന്നോട്ടെടുക്കുന്നതിനിടെ പാഞ്ഞെത്തി മാർഗ്ഗതടസം സൃഷ്ടിച്ചു : ഭീതിവിട്ടകന്നത് സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്ന് പോയതോടെ....

08 MAY 2023 04:04 PM IST
മലയാളി വാര്‍ത്ത

ബസിന് മുന്നിൽ അരിക്കൊമ്പന്റെ വിളയാട്ടം. തമിഴ്‌നാട്ടിലെ മേഘമല- ചിന്നമന്നൂർ പാതയിൽ കൊമ്പൻ പാതയോരത്തിലൂടെ നടന്ന് പോവുകയായിരുന്നു. കടന്നുപോകാമെന്ന് കരുതി ഡ്രൈവർ ബസ് മുന്നോട്ടെടുക്കുമ്പോൾ ആന ബസിന് സമീപത്തെയ്ക്ക് പാഞ്ഞെത്തി. അൽപ്പനേരം ബസിന് മുന്നിൽ മാർഗ്ഗതടസം സൃഷ്ടിച്ച ശേഷം അരിക്കൊമ്പൻ ശാന്തനായി സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് വാഹനയാത്രക്കാരുടെ ഭീതി വിട്ടകന്നത്. ജനവാസ മേഖലയിൽ വീണ്ടും അരിക്കൊമ്പന്‍ എത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് അരിക്കൊമ്പൻ വഴിയിൽ ഇറങ്ങിയത്. എന്നാല്‍ രാത്രി തന്നെ അരിക്കൊമ്പന്‍ തിരികെ കാട്ടിലേക്ക് മടങ്ങി.

നിലവിൽ വനത്തിനുള്ളിൽ ആണുള്ളതെന്നാണ് വനം വകുപ്പ് വിശദമാക്കുന്നത്. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിലെ ചില മാധ്യമങ്ങൾ ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുന്നത് -തമിഴ്‌നാട് അതിർത്തിയിൽ പരിഭ്രാന്തിയുണ്ടാക്കുന്നുവെന്ന വാദം കേരളം ഉയർത്തുന്നുണ്ട്. ഞായറാഴ്ച കേരള വനാതിർത്തിയിൽ മേഘമലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചത്. ഇവിടെ ആക്രമണം നടത്തിയതായി അധികൃതരുടെ റിപ്പോർട്ടിൽ ഇല്ല. എന്നാൽ, മേഘമല ജനവാസ കേന്ദ്രങ്ങളിൽ അരിക്കൊമ്പൻ ആക്രമണം നടത്തുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുന്നതായി ചില മലയാള മാധ്യമങ്ങൾ നൽകിയ വാർത്ത അതേപടി ചില തമിഴ് മാധ്യമങ്ങളിലും വന്നത് പ്രശ്‌നം വഷളാക്കിയെന്നാണ് വാദം.

ഇതിനിടെയാണ് അരിക്കൊമ്പൻ ബസിന് നേരെ ആഞ്ഞടുക്കുന്ന ചിത്രം പുറത്തു വരുന്നത്. ബസ് യാത്രക്കാരിൽ ഒരാൾ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മേഘമലയിൽ - ചിന്നമന്നൂർ പാതയിൽ മേഘമലയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ബസ് യാത്രക്കാർ അരിക്കൊമ്പനെ കണ്ടതെന്നാണ് സൂചന. കഴുത്തിൽ കോളർ ഘടിപ്പിച്ചിട്ടുള്ളതിനാൽ അരിക്കൊമ്പനാണ് ബസ്സിന് മുന്നിലുള്ളതെന്ന് യാത്രക്കാർക്ക് മനസ്സിലായിരുന്നു.ഇതെത്തുടർന്നാണ് ഇവർ മൊബൈലിൽ വീഡിയോ പകർത്തിയത്.മേഘമലയ്ക്ക് സമീപമാണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളതെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

തീറ്റയും വെള്ളവും സുലഭമായി ലഭിക്കുന്നതാണ് ഇവിടെ ആനക്കൂട്ടങ്ങൾ തമ്പടിക്കാൻ കാരണം. നിലവിൽ ഈ ഭാഗത്ത് തന്നെ അരിക്കൊമ്പൻ ചൂുറ്റിക്കറങ്ങുന്നതായിട്ടാണ് റേഡിയോ കോളറിൽ നിന്നും ലഭിച്ചിട്ടുള്ള സിഗ്‌നനലുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായിട്ടുള്ളത്. അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസമേഖലയിൽ ഇറങ്ങിയിട്ടും അതിന്റെ കഴുത്തിലെ റേഡിയോ കോളറിൽനിന്നുള്ള സിഗ്‌നൽ ലഭിക്കാത്തതിൽ കേരള വനംവകുപ്പിനെ തമിഴ്‌നാട് വിമർശിച്ചിരുന്നു.

പെരിയാർ കടുവാസങ്കേതത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തമിഴ്‌നാട് ഇതിനോടകം ആശങ്ക അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജനവാസമേഖലകളിൽ അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടതോടെ വിനോദസഞ്ചരികൾക്ക് ഇങ്ങോട്ടുള്ള യാത്രയ്ക്ക് തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ ആന, ജനവാസമേഖലകളിലേക്ക് ഇറങ്ങാതിരുന്നത് ആശ്വാസമായി. മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിൽ ആന ഉണ്ടെന്ന നിഗമനത്തിലാണ് തമിഴ്‌നാട് വനംവകുപ്പ്. കഴിഞ്ഞ ദിവസം അരിക്കൊമ്പനെത്തിയ സ്ഥലങ്ങളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. കേരളത്തില്‍ ആളുകളെ കൊന്നിട്ടുള്ള പശ്ചാത്തലമുള്ള അരിക്കൊമ്പനെക്കുറിച്ച് തേനി കളക്ടര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

മേഘമല ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പന്‍റെ സഞ്ചാരം നിരന്തമായി വിലയിരുത്തുന്നുണ്ട്. അരിക്കൊമ്പന്‍ തമിഴ്നാട്ടിലും ശല്യക്കാരനാവാതിരിക്കാനുള്ള നിരവധി മുന്‍കരുതല്‍ മാര്‍ഗങ്ങളും മേഖലയില്‍ അവലംബിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റ് ഭാഗത്ത് 20ഓളം പൊലീസുകാരെയും മേഘമല ഭാഗത്ത് 20 പൊലീസുകാരേയും ഇതിനോടകം തമിഴ്നാട് വിന്യസിച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍, കമ്പം, ചിന്നമനൂര്‍ വനപാലകരുടെ നേതൃത്വത്തില്‍ മൂന്ന് സംഘമായാണ് അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ രാത്രിയും പകലും തമിഴ്നാട് നിരീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends