Widgets Magazine
27
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ലക്ഷക്കണക്കിന് ആരാധകരുള്ള, ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ:- അടിമുടി ദുരൂഹത

04 NOVEMBER 2023 05:11 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ഫുഡ് വ്ലോഗർ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി രാത്രി കൊച്ചി മാടവനയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്ലോഗർ കൂട്ടായ്‌മയിലെ വ്ലോഗറായിരുന്നു രാഹുൽ. നിലവിൽ മരണ കാരണം വ്യക്തമല്ലെന്നും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൊച്ചിയിലെ വ്യത്യസ്തമായ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്.

ഇതിന്റെ ഭാഗമായ രാഹുലിനും സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സുണ്ട്. കഴിഞ്ഞ ദിവസം പോലും രാഹുൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ കുറിച്ചുള്ള വീഡിയോ ആണ് അവസാനമായി രാഹുൽ ചെയ്തത്. നീല ചെക്ക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് വളരെ ഉത്സാഹത്തോടെയാണ് രാഹുൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ, ദിവസങ്ങൾക്ക് ഇപ്പുറം കേൾക്കുന്നത് രാഹുലിന്റെ മരണ വാർത്തയാണ്. വീഡിയോയിൽ ക്ഷേത്രത്തെയും ഉണ്ണിയപ്പത്തെയും രാഹുൽ മനോഹരമായി വർണ്ണിക്കുന്നുണ്ട്. ക്ഷേത്രമിരിക്കുന്ന നാലുകെട്ടിനെക്കുറിച്ചും രാഹുൽ പറയുന്നു. ബുക്ക് ചെയ്ത് ഒരുമാസത്തിന് ശേഷമാണ് ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം ലഭിക്കുകയെന്നും അപാരമായ രുചിയാണെന്നും രാഹുൽ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം ഒമ്പത് ലക്ഷം ആളുകൾ ഈ വീഡിയോ കണ്ടു. അമ്പത്തിമൂവായിരം പേർ ലൈക്ക് ചെയ്യുകയും ചെയ്തു.

ഈറ്റ് കൊച്ചി ഈറ്റ് ഗ്രൂപ്പിലെ ഏറ്റവും ജനപ്രിയനായിരുന്നു രാഹുൽ. രാഹുലിന്റെ വീഡിയോകൾക്ക് ലക്ഷക്കണക്കിനായിരുന്നു കാഴ്ച്ചക്കാർ. നേരത്തെ മോഹൻലാലുമൊത്തുള്ള വീഡിയോയും വൈറലായിരുന്നു. 2015ലാണ് ഈറ്റ് കൊച്ചി ഈറ്റ് എന്ന കമ്മ്യൂണിറ്റി ആരംഭിച്ചത്. ഫേസ്‌ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഇത്. കമ്മ്യൂണിറ്റിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്കായി 50,000 ഡോളറാണ് ഫേസ്‌ബുക്ക് അനുവദിച്ചത്. 

നിലവിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി ഈറ്റ് കമ്മ്യൂണിറ്റിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. രാഹുലിന്റെ പെട്ടെന്നുള്ള വിയോഗം സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ ആരാധാകരെ സങ്കടത്തിലാഴ്ത്തി. നിരവധി പേരാണ് രാഹുലിന്‍റെ വീഡിയോക്ക് താഴെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തുന്നത്.

ഇഷ്‌ടഭക്ഷണം കഴിച്ചാലും എങ്ങനെ ആരോഗ്യത്തോടെയും തടികൂടാതെയും തുടരാം എന്ന് ചോദ്യമുള്ളവർക്ക് ഒരു മാതൃകയായിരുന്നു രാഹുലിന്റെ ട്രാൻസ്ഫോർമേഷൻ. തന്റെ പഴയകാല ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്ത് ഇക്കാര്യത്തിൽ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും രാഹുൽ മറന്നില്ല. ഒരു ഫുൾ ബിരിയാണി എന്നതിന് പകരം ഹാഫ് ബിരിയാണി കഴിച്ചാണ് തന്റെ ആ യാത്രയ്ക്ക് തുടക്കം എന്ന് രാഹുൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പറയുന്നു. അസ്വാഭാവികമായി ഒന്നും തന്നെ രാഹുലിന്റെ പേജിൽ കാണാൻ സാധ്യമല്ല.

 അവസാന പോസ്റ്റ് ഒക്ടോബർ ഏഴിനാണുള്ളത്. മഴ, ചായ, യാത്ര, ബീച്ച് എന്ന് ക്യാപ്‌ഷൻ നൽകിയിട്ടുള്ള ഒരു ഡ്രൈവിംഗ് വീഡിയോ ആണ് രാഹുൽ ഇൻസ്റ്റഗ്രാമിൽ അവസാനമായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇൻസ്റ്റയിൽ 42.4K ഫോളോവേഴ്സ് ആണ് രാഹുലിന് ഉണ്ടായിരുന്നത്. 

'ഈറ്റ് കൊച്ചി ഈറ്റ്' പ്രവർത്തകർ തന്നെയാണ് മരണവിവരം സ്ഥിരീകരിച്ചതും. ഭക്ഷണ പ്രേമികളെ ഒന്നിച്ചു കൊണ്ടുവരുന്നതിനുള്ള 'ക്യൂലിനരി കൾച്ചർ' എന്ന ഉദ്യമത്തിലും രാഹുൽ മുൻനിര പ്രവർത്തകനായിരുന്നു. വ്ലോഗർമാർക്കിടയിലെ മിതഭാഷിയായ യുവാവിനെ അനേകം പേർ ശ്രദ്ധിച്ചിരുന്നു. 

 

കേരളത്തിനകത്തും പുറത്തുമുള്ള ഭക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന വ്‌ളോഗുകൾ രാഹുൽ ചെയ്തിരുന്നു. അവസാനമായി വന്നത് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത നവംബർ 21ലെ നാടൻ ഊണും മീൻകറിയും രുചിക്കുന്ന വീഡിയോ ആണ്. രാഹുലിന്റെ വേർപാടിൽ ഫുഡ്ഡ് വ്‌ളോഗർമാരും ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർമാരും ഉൾപ്പെടെ അവരുടെ പേജുകളിലൂടെ അനുശോചനം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും  (8 minutes ago)

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി  (1 hour ago)

അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പരാതി  (1 hour ago)

90,000 രൂപയ്ക്ക് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി  (2 hours ago)

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫഌറ്റിലിട്ട് കത്തിച്ചു  (2 hours ago)

പിഎം ശ്രീ വിവാദത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു  (4 hours ago)

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം  (4 hours ago)

തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി  (4 hours ago)

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കപ്പ് കേരളത്തിന്, ജയം ഛത്തീസ്ഗഢിനെ തകർത്ത്  (4 hours ago)

വയോധികയെ അധിക്ഷേപിച്ച് പോസ്റ്റിട്ട സംഭവം; മാനനഷ്ടക്കേസില്‍ ബത്തിന്‍ഡ കോടതിയില്‍ ഹാജരായി കങ്കണ  (4 hours ago)

കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമം പോലീസും സമരക്കാരും നേർക്കുനേർ, ജലപീരങ്കിയിൽ ചങ്ക് പൊളിഞ്ഞു  (5 hours ago)

ആരോഗ്യ വകുപ്പിന് കീഴില്‍ 400 മില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിക്ക് അന്തിമാനുമതി  (5 hours ago)

യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി  (5 hours ago)

Malayali Vartha Recommends