Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍....


ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും.... 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്...


യുട്യൂബർ ഷാജൻ സ്കറിയ!!! അതെന്താ അങ്ങനെ? അയാൾ മാധ്യമപ്രവർത്തകനല്ലേ? ..മാധ്യമ പ്രവര്‍ത്തകനായ മനോജ് മനയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്..പ്രതികൾ ഒളിവിൽ..


കനത്ത വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 30 പേർ മരിച്ചു..പാകിസ്ഥാനിലും ദുരന്തം..സെപ്റ്റംബർ 2 വരെ കനത്ത മഴ പെയ്യുമെന്ന് ഉദ്യോഗസ്ഥർ പ്രവചിക്കുന്നു..1,700 ഗ്രാമങ്ങളെങ്കിലും വെള്ളത്തിനടിയിലാണ്..


ട്രംപിന്റെ താരിഫ് യുദ്ധം... ഡ്രാഗണും ആനയും ഒരുമിച്ചു ചേരണമെന്ന് പ്രഖ്യാപിച്ചു..നെഞ്ചിടിപ്പ് കൂടിയത് ട്രംപിന്റെ.. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ ഒന്നിച്ചാൽ..

യുവാക്കൾക്ക് (യുവതികൾക്കും ) തെരഞ്ഞെടുക്കാവുന്ന ചില ജോലി സാദ്ധ്യതകൾ

09 APRIL 2018 04:54 PM IST
മലയാളി വാര്‍ത്ത

ജോലിയെന്നു പറയുമ്പോള്‍ സര്‍ക്കാര്‍ ജോലിയെന്നോ ഓഫീസ് ജോലിയെന്നോ മാത്രമാണു പലരുടെയും ധാരണ. ഒരു സർക്കാർ ജോലി ലഭിക്കുന്നതിന് വേണ്ടി മാത്രമാണു പലരുടെയും പഠനം . സര്‍ക്കാര്‍ ജോലി ലഭിച്ചില്ലെങ്കില്‍ പിന്നെ നിരാശയായി ,വിധിയെ പഴിക്കലായി. അടുത്തകാലത്തുവരെ കേരളത്തിൽ പൊതുവെ കണ്ടുവന്നിരുന്ന ഒരു കാര്യമാണിത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കുറെയൊക്കെ മാറിയിട്ടുണ്ട്. സർക്കാരേതര ജോലികളുടെ പ്രാധാന്യം വര്ധിച്ചുവരുന്നുണ്ട്. എങ്കിലും സ്വന്തം കഴിവുകൾ ഉപയോഗിച്ച് സ്വയം തൊഴിൽ കണ്ടെത്തി ജീവിതവിജയം നേടാം എന്നത് ഇപ്പോഴും പൊതുവെ അംഗീകരിക്കപ്പെടാത്ത കാര്യമാണ്.

സ്ത്രീകളാകട്ടെ വിവാഹജീവിതം, കുട്ടികള്‍, വീട്ടിലെ ജോലികള്‍ ഇതിനിടയില്‍ ഇനി ജോലികൂടിയോ എന്നു വേവലാതിപ്പെടുന്നവരാണ്. തങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവു തെളിയിക്കുന്നതിനുള്ള ഒരു ശ്രമവും ഇക്കൂട്ടർ നടത്തുന്നില്ല.

വീട്ടിലിരുന്നുതന്നെ ഹോബി പോലെ ജോലി ചെയ്യാനും ആത്‌മവിശ്വാസത്തോടെ നല്ല വരുമാനം നേടാനും സാധിക്കുന്ന നിരവധി മേഖലകളുണ്ട്. അല്പം കാലാഭിരുചിയും കഴിവും ഉള്ളവർക്ക് ശരിയായ പരിശീലനം നേടിയാല്‍ ആരുടെയും മുന്നില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന സുന്ദരരൂപങ്ങള്‍ വിരല്‍ത്തുമ്പില്‍ നിന്നും ചമയിച്ചെടുക്കാവുന്നതേ ഉള്ളൂ
ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലിരുന്നുതന്നെ വിപണി കണ്ടെത്താനുമാകും. ഇത്തരത്തില്‍ സ്വന്തം കലാഭിരുചി പണമാക്കി മാറ്റുന്ന നിരവധി വീട്ടമ്മമാരുണ്ട്.

അവയിൽ ഒന്നാണ് സാരി ഡിസൈനിംഗ് . അല്പം കലാഭിരുചിയും താത്പര്യവും ഉത്സാഹവും ഉള്ള ആര്‍ക്കും മികച്ച സാരി ഡിസൈനറാവാം
സ്വന്തമായി സാരികള്‍ ഡിസൈന്‍ ചെയ്ത് എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റുന്നതോടൊപ്പം വീട്ടിലിരുന്നു തന്നെ മനസിനിഷ്ടപ്പെട്ട ജോലി ചെയ്തു മികച്ച വരുമാനം നേടുകയുമാവാം.

സാരി വാങ്ങി അതില്‍ പല വര്‍ക്കുകള്‍ ചെയ്ത് ഡിസൈന്‍ ചെയ്യുന്നതാണിത്. ബോര്‍ഡറുള്ളതോ ഇല്ലാത്തതോ ആയ സാരിയിൽ സീക്വന്‍സ്, സ്റ്റോണ്‍, സര്‍ദോസി വര്‍ക്കുകള്‍ ചെയ്ത മനോഹരമാക്കിയാൽ നല്ല വിലക്ക് വിൽക്കാനാകും . കുറച്ച് കലാബോധവും മാറുന്ന ട്രെന്‍ഡുകളേക്കുറിച്ചുള്ള അറിവുമുണ്ടെങ്കില്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാവുന്ന സംരംഭമാണിത്. ഫാബ്രിക് പ്രിന്റിംഗ് സാരികളിൽ മികച്ച ഫലം നൽകും

പോട്ട് ആര്‍ട്ട് വര്‍ക്ക് ഇതുപോലെ വരുമാനമുണ്ടാക്കാവുന്ന ജോലിയാണ്. മണ്‍പാത്രങ്ങളിലും കളിമണ്‍ശില്പങ്ങളിലും ഉള്ള മനോഹരമായ പൊടി വർക്കുകൾക്ക് ഇന്റീരിയര്‍ ഡിസൈനിംഗിനു പ്രാധാന്യം വര്‍ധിക്കുന്ന ഇക്കാലത്തു ആവശ്യക്കാര്‍ ഏറെയാണ്.

പോട്ട് ആര്‍ട്ട് വര്‍ക്കിനെക്കാള്‍ മനോഹരമായി ഡെക്കോപേജിലൂടെ ചിത്രങ്ങള്‍ കളിമണ്‍പാത്രങ്ങളില്‍ ചെയ്‌തെടുക്കാനാവും. മണ്‍പാത്രത്തില്‍ ചിത്രങ്ങള്‍ ഒട്ടിച്ചതിനുശേഷം അനുയോജ്യമായ പശ്ചാത്തലം വരച്ചുചേര്‍ക്കുന്നതാണ് ഡെക്കോ പേജ് ആര്‍ട്ട്. ഏതുതരം ചിത്രങ്ങളും മികച്ച ഫിനിഷോടുകൂടി മണ്‍പാത്രങ്ങളില്‍ വരച്ചുചേര്‍ക്കാന്‍ ഡെക്കോപേജിലൂടെ സാധിക്കും. മണ്‍കൂജകളിലും പാത്രങ്ങളിലും ചിത്രങ്ങള്‍ ഒട്ടിച്ചുവച്ച് പെയിന്റ് ചെയ്‌തെടുക്കുന്നതാണ് ഡെക്കോ പേജ്.

സോപ്പ്, സോപ്പു പൊടി, ലിക്വിഡ് സോപ്പ്, ഫ്‌ളോര്‍ ക്ലീനര്‍, സോപ്പു പൊടി, ഫിനോയില്‍, ഫിനോയില്‍ കോണ്‍സണ്‍ട്രേറ്റ്, സാരി ഷാംപു, കാര്‍ വാഷ് എന്നിങ്ങനെയുള്ള വസ്തുക്കളുടെ നിർമാണം, വീട്ടിലിരുന്ന് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിച്ച് ചെയ്യാവുന്ന ഓണ്‍ലൈന്‍ ജോലികൾ ,ഓണ്‍ലൈന്‍ അക്കൗണ്ടിങ്,കണ്ടന്റ് റൈറ്റിങ്,പ്രൂഫ് റീഡിങ് എന്നിവക്ക് പുറമെ അടുക്കളത്തോട്ടം ഉദ്യാനം ,കൂൺ കൃഷി എന്നിവയെല്ലാം നല്ല വരുമാനമുള്ള ജോലികളാണ്

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും അതോടൊപ്പം വ്യാവസായിക ധനകാര്യ സ്ഥാപനങ്ങളുമെല്ലാം പലതരം പദ്ധതികൾ സ്വയം തൊഴിൽ കണ്ടെത്തുന്നവർക്ക് വേണ്ടി നൽകുന്നുണ്ട് . സർക്കാർ വായ്പ പദ്ധതികൾക്കു പുറമേ വിവിധ ബാങ്കുകളും പ്രത്യേകം വായ്പ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രോസസിംഗ് ഫീസ് ഈടാക്കാതെ പലിശ നിരക്കിൽ ഇളവുകൾ നൽകിയാണ് ബാങ്കുകളുടെ വായ്പ പദ്ധതികൾ. തിരിച്ചടവിന് മോറട്ടോറിയവും മിക്ക ബാങ്കുകളും നൽകുന്നുണ്ട്.

ജില്ല വ്യവസായിക കേന്ദ്രങ്ങൾ വനിത സംരംഭകർക്ക് അഞ്ചു ശതമാനം സബ്സിഡി കൂടുതൽ നൽകുന്നുണ്ട്. ആവശ്യക്കാർക്ക് അനുസരിച്ച് സംരംഭകത്വ പരിശീലന പരിപാടികളും ജില്ല വ്യവസായിക കേന്ദ്രങ്ങൾ സംഘടിപ്പിക്കാറുണ്ട്. പരമാവധി 30 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. പുതിയ തൊഴിൽ പദ്ധതികൾ, സ്വയം തൊഴിൽ, ചെറുകിട സംരംഭങ്ങൾ എന്നിവക്ക് സബ്സിഡിയോടുകൂടിയ സഹായങ്ങളാണ് പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതിയിലൂടെ നൽകുന്നത്.

കേരളത്തിൽ ലഭ്യമായ പ്രധാന സ്വയംതൊഴിൽ വായ്പാ പദ്ധതികൾ

 നബാര്‍ഡ്

കൃഷിയും അനുബന്ധ ചെറുകിട വ്യവസായ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സ്ഥാപിതമായ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് നബാര്‍ഡ്. അഗ്രികള്‍ച്ചര്‍ ക്‌ളിനിക്കുകള്‍, അഗ്രികള്‍ച്ചറല്‍ ബിസിനസുകള്‍, ചെറുകിട വ്യവസായ സംരംഭങ്ങള്‍ എന്നിവ തുടങ്ങുന്നതിനാവശ്യമായ ഒട്ടേറെ പദ്ധതികള്‍ നബാര്‍ഡിന് കീഴിലുണ്ട്.

 അഗ്രി ക്‌ളിനിക്‌സ്

മണ്ണിനെ കുറിച്ച സാങ്കേതിക വിവരങ്ങള്‍ വിത- കൊയ്ത്ത്, സാങ്കേതിക ഉപദേശങ്ങള്‍, സഹായങ്ങള്‍, കന്നുകാലികള്‍, സംരക്ഷണ രീതികള്‍ എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ ഉപദേശം നല്‍കുകയാണ് ഇതിന്റെ ദൌത്യം.

 അഗ്രി ബിസിനസ്സ് സെന്റര്‍

കൃഷി ആയുധങ്ങളും ഉപകരണങ്ങളും വില്‍ക്കുകയും വാടകക്ക് കൊടുക്കുകയും ചെയ്യുന്ന സെന്ററാണിത്. നബാര്‍ഡിന്റെ സഹായത്തോടെ ഇത്തരം സംരംഭങ്ങള്‍ അഗ്രികള്‍ച്ചര്‍ അനുബന്ധ മേഖലകളില്‍ ഡിപ്‌ളോമ തലത്തിലോ ഹയര്‍ സെക്കന്ററി തലത്തിലോ വിദ്യാഭ്യാസം നേടിയവര്‍ക്ക് തുടങ്ങാവുന്നതാണ്. (www.nabard.org)

ഗ്രാമോധ്യോഗ് റോസ്ഗാര്‍ യോജന (ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി GRY)
ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷന്റെ കീഴിലാണിത്. സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രൊജക്ടുകള്‍ തയ്യാറാക്കി നല്‍കുക. സാമ്പത്തിക സഹായങ്ങള്‍ നല്‍കുക. പരിശീലനം നല്‍കുക എന്നിവയാണ് ഈ പ്രൊജക്ടുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. (www.kudmbsaree.org)
ബനാനാ ചിപ്‌സ് യൂണിറ്റ്, ലേഡീസ് സ്യൂട്ട് നിര്‍മാണ യൂണിറ്റ്, ജെന്‍സ് ടീഷര്‍ട്ട് നിര്‍മാണം, മസാല നിര്‍മാണം, നൂഡില്‍സ് മാനുഫാക്ചറിംഗ്, ടൊമാറ്റോ പ്രൊസസിംഗ് യൂണിറ്റ് എന്നിവയാണ് സ്വയം സംരംഭക പ്രൊജക്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.kvic-regppmegp.in)

 സ്വര്‍ണജയന്തി ഷഹരി റോസ്‌കാര്‍ യോജന (SJSRY)

അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവുവരുന്ന സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായ പദ്ധതിയാണിത്. മൊത്തം പ്രൊജക്ടിന്റെ പതിനഞ്ച് ശതമാനം സബ്‌സിഡിയുണ്ടാകും. സ്വന്തമായി ആവിഷ്‌കരിക്കുന്ന ഏതു സംരംഭങ്ങളും ഈ പ്രൊജക്ടിനു കീഴില്‍ ആരംഭിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2324205 (www.kudumbashree.org)

നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് ബിസിനസ് ഡവലപ്‌മെന്റ് (NIESBUD)

ചെറുകിട സൂക്ഷ്മ സംരംഭക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണിത്. മൂന്നോ നാലോ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന തൊഴില്‍ പരിശീലന കോഴ്‌സുകള്‍, തൊഴില്‍ജന്യ കോഴ്‌സുകള്‍, സ്വയം സംരംഭക പരിശീലനങ്ങള്‍ എന്നിവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ആകര്‍ഷണം. പദ്ധതി ഉപദേശങ്ങള്‍, സ്വയം സംരംഭക പ്രൊജക്ട് നടപ്പാക്കലും തയ്യാറാക്കലും സാമ്പത്തിക സഹായ പ്രോത്സാഹനങ്ങളെ കുറിച്ച വിവരങ്ങള്‍ എന്നിവ നല്‍കുന്നുണ്ട്. (www.niesbud.nic.in)

 രാഷ്ട്രീയ മഹിള കോഷ് (നാഷണല്‍ ക്രെഡിറ്റ് ഫണ്ട് ഫോര്‍ വിമണ്‍)

സ്ത്രീകള്‍ക്കിടയിലെ ചെറുകിട സംരംഭങ്ങള്‍, തൊഴില്‍ പദ്ധതികള്‍ എന്നിവക്കായി സാമ്പത്തിക സഹായം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതാണിത്. 

 മഹിളാ സമൃദ്ധി യോജന (MSY)

ന്യൂനപക്ഷ സമുദായ വനിതകള്‍ക്കുള്ള സ്വയം സംരംഭക പരിശീലന സഹായ പദ്ധതിയാണിത്. 15 മുതല്‍ 20 വരെ സത്രീകളടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് പരിശീലനവും പദ്ധതിയും നല്‍കുക. 16നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ.  പ്രാദേശിക പ്രാധാന്യമനുസരിച്ചോ അംഗങ്ങളുടെ കൂട്ടായ താല്‍പര്യമനുസരിച്ചോ തെരഞ്ഞെടുക്കപ്പെട്ട മേഖലയില്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുക. ശേഷം സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍. (www.nmdfc.org)

 ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് (ടിഎഫ്ആർ)

പ്രധാന മന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി)

എന്റെ ഗ്രാമം (ഖാദി ഗ്രാമവ്യവസായ ബോർഡ്) കേരള സംസ്ഥാന സംരംഭക വികസന മിഷൻ (കെഎസ്ഇഡിഎം)

കെസ്റു(റജിസ്റ്റർ ചെയ്ത തൊഴിൽ രഹിതർക്കുള്ള വായ്പാ പദ്ധതി)

മൾട്ടി പർപസ് ജോബ് ക്ലബ് (എംപിജെസി)

ശരണ്യ

മുദ്ര ബാങ്ക്

ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപിറ്റൽ പദ്ധതി

എൻട്രപ്രനർ സ്പോർട്ട് സ്കീം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദൂര യാത്രകള്‍ക്കും അന്യദേശത്ത് താമസിക്കുന്നതിനും  (6 minutes ago)

സഞ്ജു സാംസനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്...  (17 minutes ago)

യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍  (43 minutes ago)

കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്ര സാധ്യമല്ല  (57 minutes ago)

ചെരിപ്പിനുള്ളില്‍ ഇരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യാത്രക്കാരിയുടെ ബാഗില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയി  (7 hours ago)

പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (7 hours ago)

പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച രണ്ടാനച്ഛന് 55 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി  (7 hours ago)

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു  (8 hours ago)

ചങ്ങല അഴിച്ചുമാറ്റുന്നതിനിടെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ ആക്രമിച്ചു  (8 hours ago)

Marunadan Shajan 24 മണിക്കൂർ കഴിഞ്ഞിട്ടും തൊടാനായില്ല  (11 hours ago)

PAKISTAN അവിടെയും എന്തൊരു ദുരിതം  (12 hours ago)

തുരങ്ക പാതയ്ക്കുള്ള എല്ലാ തടസവും മുഖ്യമന്ത്രി മറികടന്നു; പിണറായി വിജയനെ പുകഴ്ത്തി താമരശ്ശേരി ബിഷപ്പ്  (12 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് നടത്തി പോലീസ്  (13 hours ago)

പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരംഅയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്; തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാ  (13 hours ago)

Malayali Vartha Recommends