കേരള സര്‍വകലാശാല രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരള സര്‍വകലാശാല 2016–17 വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപ്ളിക്കേഷന്‍ നമ്പരും പാസ്സ്‌വേർഡും ഉപയോഗിച്ച് http://admissions.keralauniverstiy.ac.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ച കുട്ടികള്‍ അഡ്മിഷന്‍ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാന്‍ പ്രിന്റൌട്ടെടുത്ത് എസ്ബിടിയുടെ ഏതെങ്കിലും ശാഖയില്‍ ഫീസ് അടയ്ക്കണം. അഡ്മിഷന്‍ ഫീസ് ജനറല്‍വിഭാഗത്തിന് 1360 രൂപയും എസ്.സി/എസ്ടി വിഭാഗത്തിന് 675 രൂപയുമാണ്. അഡ്മിഷന്‍ കിട്ടിയ വിദ്യാർഥികൾ ഫീസ് ഒടുക്കിയ വിവരം (ജേര്‍ണല്‍ നമ്പര്‍) 23ന് വൈകിട്ട് അഞ്ചിനകം വെബ്സൈറ്റില്‍ നല്‍കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കണം. അല്ലായെങ്കിൽ അവരുടെ അഡ്മിഷൻ റദ്ദാക്കുകയും തുടർ അലോട്ട്മെന്റുകളിൽ പരിഗണിക്കാതിരിക്കുകയും ചെയ്യും.
അലോട്ട്മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍പ്പോലും തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കുന്നതിന് അഡ്മിഷന്‍ ഫീസ് യഥാസമയം അടച്ച് ആ വിവരം (ജേര്‍ണല്‍ നമ്പര്‍) നിശ്ചിത സമയത്തിനുള്ളില്‍ വെബ്സൈറ്റില്‍ ചേര്‍ക്കണം. ഫീസ് ഒരു തവണ ഒടുക്കിയാൽ മതിയാകും. ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചതിനുശേഷം ഫീസ് അടയ്ക്കാത്തതും ജേണല്‍ നമ്പര്‍ എന്റര്‍ ചെയ്യാത്തതുമായ വിദ്യാര്‍ഥികളെ രണ്ടാംഘട്ട അലോട്ട്മെന്റില്‍ പരിഗണിക്കില്ല. ഹയര്‍ ഓപ്ഷനുകള്‍ 23ന് വൈകിട്ട് അഞ്ചുവരെ നീക്കംചെയ്യാം. അല്ലായെങ്കിൽ അവരെ അടുത്ത അലോട്ട്മെന്റിലേക് പരിഗണിക്കും.
https://www.facebook.com/Malayalivartha