നടൻ വിശാല്‍ ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണ് ആശുപത്രിയില്‍
സിനിമാ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ തമിഴ് നടന് വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ വിശാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പേടിക്കാനൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സണ്ടക്കോഴി 2 എന്ന സിനിമയുടെ ഡല്‍ഹിയില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് താരം കുഴഞ്ഞ് വീണത്. തുടര്‍ന്ന് സെറ്റിലുണ്ടായിരുന്നവര്‍ വിശാലിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha