കൊറിയര്‍ ബോയ് ആയിരുന്ന സമയത്തെ 500 രൂപയില്‍ നിന്നും നേടിയെടുത്ത ജീവിത വിജയം... ഈ 27കാരന് ആള് മിടുക്കനാ
ഏറെ പ്രാരാബ്ധങ്ങള്ക്കിടയിലുള്ള ജീവിതത്തിലും നിശ്ചയദാര്‍ഢ്യത്തിന്റെ ശക്തിയില്‍ ജീവിത വിജയം നേടിയ 27 കാരനാണ് ധവെ. അച്ഛന് പോളിയോ ബാധിച്ച് കിടപ്പിലായതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്നായ അവസരത്തില്‍ അതിനു തയ്യാകാതെ ജീവിതത്തോട് പോരാടിയ വ്യക്തിത്വമായിരുന്നു ധവെ.
തുടര്‍ന്ന് മുന്നോട്ട് പോകാന്‍ പണം കണ്ടെത്താന്‍ അവന് ഒരു കൊറിയര്‍ ബോയ് ആയി, വെയ്റ്റര്‍ ആയി, ചെസ് കോച്ച് ആയി. അങ്ങനെ കുടുംബം പോറ്റാനും സ്വയം നിലനില്ക്കാനും ജോലി ചെയ്യേണ്ടി വന്നതുകാരണം അഞ്ചു വര്‍ഷത്തേക്ക് അവനു പഠിക്കാന്‍ സാധിച്ചില്ല. പിന്നീടു കോളജില്‍ ചേര്‍ന്നു. കോളജില്‍ ഉന്നത പഠനത്തിനു ചേരണമെങ്കില്‍ സ്വയം കാശുണ്ടാക്കിയാല്‍ മാത്രമേ വഴിയുണ്ടായിരുന്നുള്ളു. രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസത്തിലായിരിക്കണം അതെന്നും അദ്ദേഹം നിശ്ചയിച്ചു. കാറ്റ് പരീക്ഷ എഴുതി. ആദ്യത്തെ മൂന്ന് തവണയും പരാജയമായിരുന്നു ഭലം. 2014ല്‍ പരീക്ഷ പാസായെങ്കിലും വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ ബാങ്ക് തള്ളിക്കളഞ്ഞു. അച്ഛനുള്ള മോശം ക്രെഡിറ്റ് ഹിസ്റ്ററി ആയിരുന്നു കാരണം.
ഇന്ത്യയിലെ ഏറ്റവും മികച്ച മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായ മൈക്കയില്‍ ആയിരുന്നു പഠിക്കാന്‍ ഉദ്ദേശിച്ചത്. അതിനുള്ള പണം കിട്ടാത്തതിനെ തുടര്‍ന്ന് നിരാശനായി പിന്നെയും ജോലി ചെയ്തു. മൈക്കയില്‍ ചേരാന്‍ വീണ്ടും എന്‍ട്രന്‍സ് എഴുതി, വിജയിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും പണം പ്രശ്നമായി. എന്നാല്‍ കൃത്യസമയത്ത് സ്പോണ്‍സറെ കിട്ടിയതുകൊണ്ട് ഫീസിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് അടച്ചു. അതിനു ശേഷം 10 ലക്ഷം രൂപ വായ്പയായി ബാങ്ക് അനുവദിച്ചതോടുകൂടി ആ പ്രശ്നം തീര്‍ന്നു.
കോളജില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു, സമ്മാനങ്ങള്‍ നേടി. 4 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും നേടി. ഒരു കുഞ്ഞന്‍ സ്റ്റാര്‍ട്ടപ്പും തുടങ്ങി, ഇപ്പോള്‍ ഒരു വമ്പന്‍ ജോബ് ഓഫറും. ശമ്പള പാക്കേജ് 55 ലക്ഷം രൂപ. ബിസിനസ് ഡവലപ്മെന്റ് ഓഫീസറായി ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ദവെ പറഞ്ഞു.
https://www.facebook.com/Malayalivartha