Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു

രോഗപ്രതിരോധശേഷി പകരുന്ന മുള്ളാത്ത

03 FEBRUARY 2015 08:58 AM IST
മലയാളി വാര്‍ത്ത.

അര്‍ബുദ രോഗത്തിനെതിരേ പ്രതിരോധശേഷി പകരുമെന്ന വിശ്വാസത്താല്‍ അടുത്തകാലത്ത് താരപദവി നേടിയ ഫലവര്‍ഗമാണ് മുള്ളാത്ത. ഈ ഫലത്തിലുള്ള അസറ്റൊജെനില്‍ എന്ന ജൈവ രാസവസ്തു അര്‍ബുദം ബാധിച്ച ശരീരകോശങ്ങളെ നശിപ്പിക്കും. മുള്ളന്‍ചക്ക എന്ന പേരില്‍ അറിയപ്പെടുന്ന ഈ പഴം അര്‍ബുദം ബാധിച്ച കോശങ്ങളുടെ വളര്‍ച്ച തടയുകയും ആരോഗ്യമുള്ള കോശങ്ങളെ കാന്‍സര്‍ ബാധയില്‍നിന്ന് തടയുകയും ചെയ്യുന്നു. പൂര്‍ണമായും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അടുത്തകാലത്ത് കാന്‍സര്‍ ചികിത്സയില്‍ ഗവേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇതിന് വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്.,
കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഫലവര്‍ഗത്തിനു കഴിയും. രോഗപ്രതിരോധശേഷി പകരുന്നതിനു പുറമെ നല്ല ഉറക്കം നല്‍കുന്നതിനും മാനസിക പിരിമുറുക്കം കുറച്ച് ഉണര്‍വ് പകരുന്നതിനുമെല്ലാം ഈ ഫലം നല്ലതാണ്. മൈഗ്രേന്‍, വിളര്‍ച്ച, ദഹനക്കുറവ്, മൂത്രാശയ രോഗങ്ങള്‍, ശരീരവേദന എന്നിവയെല്ലാം മാറ്റുന്നതിനു ഇതിനു കഴിയും. ശരീരത്തിലെ ട്യൂമര്‍ വളര്‍ച്ചക്കെതിരേയും പ്രവര്‍ത്തിക്കുന്ന മുള്ളാത്ത മൊത്തത്തില്‍ ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പകരുന്ന പഴവര്‍ഗമാണ്.
രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ് മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, കാര്‍ബഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ് മുള്ളാത്ത. ആത്തക്കച്ചക്കയുടെ വര്‍ഗത്തില്‍ വരുന്നതാണെങ്കിലും കാഴ്ചയിലും സ്വാദിലും വ്യത്യസ്തമാണ് മുള്ളാത്ത. ഫലം കടും പച്ചനിറത്തോടുകൂടിയും നിറെയ മുള്ളുകള്‍ പോലുള്ള പുറംതോടോടുകൂടിയതുമാണ്. പുറംതോട് മൃദുലവും മാംസളവുമായ മുള്ളുകളാല്‍ പൊതിഞ്ഞിരിക്കുന്നു പഴത്തിന് രണ്ട് മുതല് നാല് വരെ കിലോഗ്രാം ഭാരം ഉണ്ടായിരിക്കും.
അണ്ഡാകൃതിയിലോ ഹൃദയാകൃതിയിലോ വളഞ്ഞ ആകൃതിയോ പഴം കാണപ്പെടുന്നു. പഴത്തിന്റെ ഉള്ളില്‍ 67.6 ശതമാനവും വെള്ളനിറത്തിലോ മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലോ ഉള്ള മാംസളമായ പള്‍പ്പാണ് പള്‍പ്പിനുള്ളില്‍ കറുത്ത നിറത്തിലുള്ള വിത്തുകളുണ്ട്. തിളങ്ങുന്ന കടും പച്ച നിറത്തിലുള്ള വലിയ ഇലകളാണ് മുള്ളാത്തയുടേത്. 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു പെറു നിത്യഹരിത വൃക്ഷമാണ് മുള്ളാത്ത.
പഴത്തിന്റെ പള്‍പ്പ് സംസ്‌കരിച്ച് ജ്യൂസ്, ഐസ്‌ക്രീം, നെക്ടര്‍, ക്യാന്‍ഡി, ജാം, ജെല്ലി തുടങ്ങിയ ഉല്പന്നങ്ങള്‍ തയ്യാറാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (10 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (42 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (49 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (2 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (2 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (3 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

Malayali Vartha Recommends