കുഞ്ഞന്‍ മത്തങ്ങകള്‍ കൗതുകമായി

കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ വിളഞ്ഞ കുഞ്ഞന്‍ മത്തങ്ങകള്‍ കൗതുകമാകുന്നു. ഓര്‍ണമെന്റല്‍ വെജിറ്റബിള്‍സ് എന്നറിയപ്പെടുന്ന ഇവയുടെ സ്വദേശം സിംഗപ്പൂരാണ്. വെളളര് ഇനത്തില്‍പ്പെടുന്ന നാലുതരം മത്തങ്ങകളാണ് ഇവിടെയുളളത്. വിത്ത് ഗ്രമിന് 500 രൂപ തോതില്‍ നല്‍കിയാണ് കുഞ്ഞന്‍ മത്തങ്ങ ഇവിടെയെത്തിച്ചത്. കാഴ്‌ചവസ്‌തുക്കളായിമാത്രം ഉപയോഗിക്കുന്ന ഇവ പോളിഹൗസിനുളളില്‍ അതിശ്രദ്ധയോടെ പരിചരിച്ചാണ് വിളയിച്ചെടുത്തത്.
വിദേശരാജ്യങ്ങളില്‍ മാത്രം കാണാറുളള ഇത് വിനോദസഞ്ചാരികള്‍ക്ക് കൗതുകക്കാഴ്‌ചയാണ്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒന്നിന്റെ തൂക്കം നൂറുഗ്രാമില്‍ കൂടുതല്‍ വരില്ല. വയനാടിന്റെ മിതോഷ്‌ണ കാലാവസ്ഥയില്‍ പുതിയ പരീക്ഷണങ്ങള്‍ വിജയിപ്പിക്കുകയാണ് കാര്‍ഷിക ഗവേഷണകേന്ദ്രം.
https://www.facebook.com/Malayalivartha