സഹകരണ ബാങ്കുകളുടെ കൈവശമുള്ള നിരോധിക്കപ്പെട്ട നോട്ടുകള്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന് ആര്‍ബിഐ

നോട്ട് നിരോധനത്തിന് ശേഷം 99 ശതമാനം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ തിരിച്ചെത്തിയെന്ന് പറയുമ്പോഴും അത് ശരിയല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രാജ്യത്തെ സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ മൂല്യം വരുന്ന നിരോധിക്കപ്പെട്ട നോട്ടുകള്‍ കുമിഞ്ഞുകൂടികിടക്കുകയാണ്. എന്നാല്‍ സഹകരണ ബാങ്കുകളുടെ കൈവശമുള്ള നിരോധിക്കപ്പെട്ട നോട്ടുകള്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ആര്‍ബിഐ. മുംബൈയിലെ 11 ജില്ലാ സഹകരണ ബാങ്കുകളില്‍ 148 കോടി രൂപ മൂല്യം വരുന്ന നിരോധിക്കപ്പെട്ട നോട്ടുകള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ടത്രെ. കോലാപൂര്‍, പൂന (മഹാരാഷ്ട്ര), വില്ലുപുറം (തമിഴ്‌നാട്) തുടങ്ങി രാജ്യത്തെ വിവിധ ജില്ലാ സഹകരണ ബാങ്കുകള്‍ നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറ്റിത്തരണമെന്ന നിര്‍ദ്ദേശം ആര്‍ബിഐയ്ക്ക് നല്‍കണമെന്ന് ആവശ്യമുന്നയിച്ച് സുപ്രിം കോടതിയെ സമീപിച്ചിരുന്നു..
സഹകരണ ബാങ്കുകള്‍ അടക്കമുള്ള ബാങ്കുകള്‍ 2016 നവംബര്‍ 10 മുതല്‍ 14 വരെ നിരോധിക്കപ്പെട്ട നോട്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ 14ന് ശേഷം നിരോധിക്കപ്പെട്ട നോട്ടുകള്‍ സഹകരണബാങ്കുകളില്‍ നിന്ന് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു ആര്‍ബിഐ. അതിനകം തന്നെ 370 സഹകരണ ബാങ്കുകള്‍ 22,446 കോടിയുടെ നിരോധിക്കപ്പെട്ട നോട്ടുകള്‍ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നുവെന്ന് നബാര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ നാലു ദിവസത്തിന് ശേഷവും ഈ സഹകരണ ബാങ്കുകളില്‍ 70,00 കോടിയുടെ മൂല്യം വരുന്ന നിരോധിക്കപ്പെട്ട നോട്ടുകളുണ്ടായിരുന്നു.
‘നോ യുവര്‍ കസ്റ്റമര്‍’ ,കസ്റ്റമര്‍ വിവരങ്ങള്‍ തിരക്കുവാന്‍ സഹകരണ ബാങ്കുകള്‍ നിയന്ത്രിക്കുന്ന നബാര്‍ഡനോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. 2016 നവംബര്‍ പത്തിനും പതിന്നാലിനുമിടയില്‍ സഹകരണബാങ്കുകള്‍ ശേഖരിച്ച നോട്ടുകള്‍ മാറ്റി നല്‍കുവാന്‍ 2017 ജൂണ്‍ 20ന് സര്‍ക്കാര്‍ അനുമതി നര്‍കിയിരുന്നു. അപ്പോള്‍പോലും നോട്ടുനിരോധനം പ്രഖ്യാപിക്കപ്പെട്ട 2016 നവംബര്‍ 8ന് സഹകരണബാങ്കുകളുടെ കൈവശമുണ്ടായിരുന്ന കറന്‍സി നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഈ വകയില്‍ പൂന ജില്ലാ സഹകരണ ബാങ്കുകളില്‍ മാത്രം 22 കോടിയുടെ നിരോധിത നോട്ടുകളുണ്ടെന്ന് പറയുന്നു.
https://www.facebook.com/Malayalivartha